Showing posts with label Drama. Show all posts
Showing posts with label Drama. Show all posts
9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍

10

മീശ













La Moustache(2005)

2005 ലെ കാന്‍സ്‌ ഫെസ്റ്റിവലില്‍ 'Quinzaine des Réalisateurs'(Directors FortNight) വിഭാഗത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത് . സിനിമയിലെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ വിഭാഗം ഒരു മത്സര വിഭാഗമല്ല. ഒരു മീശയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ. ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലാണ് കഥയുടെ പോക്ക്. ഒരു മീശ കാരണം കഥാനായകന് സംഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെന്ത്‌ എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍ കാരെറുടെ തിരക്കഥക്ക് അദ്ദേഹം തന്നെ സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്‍റെ തന്നെ നോവലിനെ ആധാരമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെ മാര്‍ക് തന്റെ മീശ വടിക്കുന്നതിനെക്കുറിച്ച് ഭാര്യ ആഗ്നെസിനോട് അഭിപ്രായം ആരായുന്നു. ജീവിതത്തില്‍ ഇന്നേ വരെ തന്റെ ഭര്‍ത്താവിനെ മീശ വടിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് ഒരു നല്ല മറുപടി പറയാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ തന്റെ മീശ വടിക്കുന്നു--മീശ പ്രധാന കാഥാപാത്രമായതുകൊണ്ട് തന്നെ മീശ വടിക്കുന്നത് ഏതാണ്ട് മുഴുവനായും ക്ലോസപ്പ് ഷോട്ടില്‍ തന്നെ കാണിച്ചിട്ടുണ്ട്.--താന്‍ കൂടുതല്‍ സുന്ദരനായതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. ഭാര്യയുടെ അഭിപ്രായത്തിനായി അയാള്‍ അവളുടെ മുന്നിലേക്ക്‌ ചെല്ലുന്നു. മീശ വടിച്ചെന്നു കാണിക്കത്തക്ക വിധത്തില്‍ അയാള്‍ അവളുടെ മുന്‍പില്‍ പെരുമാറുന്നു. എന്നാല്‍ അയാള്‍ക്ക്‌ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഭാര്യ അയാളുടെ മുന്‍പിലൂടെ നടന്നകലുന്നു. അതില്‍ അയാള്‍ക്ക്‌ അല്‍പ്പം നീരസവും അത്ഭുതവും തോന്നുന്നു. എങ്കിലും തന്റെ മാറ്റത്തെ കൂടെ ജോലി ചെയ്യുന്നവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് അറിയാനുള്ള ആകാംക്ഷ അയാളിലുണ്ടാവുന്നു. എന്നാല്‍ അയാള്‍ ഇവിടെയും പരാജിതനാവുന്നു. അയാള്‍ക്ക്‌ യാതൊരു മാറ്റവും സംഭവിക്കാത്ത രീതിയില്‍ തന്നെ അവരും പെരുമാറുന്നു. ഓഫീസിനു തൊട്ടു മുന്‍പിലെ കോഫി ഷോപ്പിലും ഇതേ അവസ്ഥ. ഒരുപക്ഷെ അയാള്‍ ഒരു സ്വപ്നത്തിലായിരുന്നെങ്കിലോ? അതോ ഇനി ഇവര്‍ തന്നെ പറ്റിക്കുകയാണോ?...ആല്‍പ്പം തമാശ നിറഞ്ഞ രംഗങ്ങളിലൂടെ കഥ വികസിക്കുന്നു.

തിരിച്ചു വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഒന്നിച്ചു അയാള്‍ കുടുംബസുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെല്ലുന്നു. തന്റെ സുഹൃത്തുക്കള്‍ താന്‍ മീശ വടിച്ചതിനെക്കുറിച്ച് എന്തായാലും പ്രതികരിക്കുമെന്ന് അയാള്‍ വിചാരിക്കുന്നു. പക്ഷെ അവരും അയാളുടെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു. ഇത് അയാളെ കൂടുതല്‍ വിഷമത്തിലാക്കുന്നു. തിരച്ചു വീട്ടിലേക്കു സഞ്ചരിക്കവേ ദേഷ്യവും സങ്കടവും ഇട കലര്‍ന്ന ഒരു നിമിഷത്തില്‍ അയാള്‍ തന്റെ ഭാര്യയോട് പൊട്ടിത്തെറിക്കുന്നു. മീശ വടിച്ചതിനെ ആരും ഗൌനിക്കാത്തതില്‍ അയാള്‍ക്ക്‌ വിഷമമുണ്ടെന്നും പറയുന്നു. ഇത് അവളെ തെല്ല് അത്ഭുതപ്പെടുത്തുന്നു.എന്നാല്‍ തിരികെ വീട്ടിലെത്തിയ ശേഷം അയാള്‍ കാര്യമായി തന്നെയാണ് മീശയെക്കുറിച്ചു ചോദിച്ചത് എന്നറിഞ്ഞ നിമിഷം അവളുടെ അത്ഭുതം ഭയപ്പാടിലേക്ക് വഴിമാറുന്നു. അയാള്‍ ഇന്നേ വരെ ഒരിക്കല്‍ പോലും മീശ വെച്ച് കണ്ടില്ലെന്ന സത്യം അവള്‍ പറയുന്നു. തന്റെ ഭാര്യ കള്ളം പറയുകയാണ്‌ എന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും അവളുടെ ഭയം അയാളെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്യുന്നു. ശരിക്കും തനിക്ക് മീശയില്ലേ?! ...എങ്കിലും പിന്നീട് ഇതിനെക്കുറിച്ച് തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന് തന്നെ അയാള്‍ തീരുമാനിക്കുന്നു.

അവര്‍ രണ്ടു പേരും അടുത്ത ദിവസം സ്വരച്ചേര്‍ച്ചയിലെത്താന്‍ ശ്രമിക്കുന്നു. കൊമാളികള്‍ക്ക് അനുയോജ്യം എന്ന് മാര്‍ക് സ്വയം വിലയിരുത്തിയ കുപ്പായം ഭാര്യയുടെ ഇഷ്ട്ടപ്രകാരം വാങ്ങിക്കുന്നു. അങ്ങനെ നടക്കുന്ന കാര്യങ്ങളെല്ലാം ഭാര്യയുടെ ഇഷ്ട്ടത്തിനു. ഭാര്യയുടെ സന്തോഷത്തിന് ഒരു മനശാസ്ത്രജ്ഞ്ജനെ കാണാം എന്നും അയാള്‍ സമ്മതിക്കുന്നു.സിനിമയുടെ തുടക്കം മുതല്‍ പാശ്ചാത്തലത്തില്‍ വരുന്ന ഗ്ലൂമി മൂഡിലുള്ള പിയാനോയുടെ സംഗീതം വീണ്ടും മുറുകുന്നു. സഹീറില്‍ പൌലോ കൊയലോ പറയുന്നുണ്ട് ദാമ്പത്യ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍മാര്‍ റെയില്‍പ്പാളത്തിലെ റെയിലുകള്‍ പോലെയാണെന്ന്. ഒരു നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം സന്തോഷകരമായ ജീവിതം. ഇപ്പോള്‍ ഒരു മീശയില്‍ നിന്നും തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയാണ് . അയാള്‍ ബാലിയിലെ വിനോദസഞ്ചാരവേളകളില്‍ എടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നു. താന്‍ ഉള്‍പ്പെട്ട എല്ലാ ചിത്രങ്ങളും നോക്കുന്ന അയാള്‍ തനിക്കും ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു;എല്ലാ ചിത്രത്തിലും തനിക്ക് മീശയുണ്ട്. അതോ ഒരു പക്ഷെ തനിക്ക് തോന്നുന്നതാണോ? അതോ തന്റെ ഭാര്യ ഇപ്പോള്‍ സംശയിക്കാന്‍ തുടങ്ങുന്നത് പോലെ തനിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ?പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് അടുത്ത ദിവസം മറ്റൊരു കാര്യം കൂടി മാര്‍ക് ആഗ്നെസില്‍ നിന്നും അറിയുന്നു. തന്റെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരിക്കുന്നു. തന്റെ ഭാര്യ കള്ളം പറയുന്നുവെന്നു അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം തൊട്ടു മുന്‍പേയാണ് ഫോണിലെ അച്ഛന്റെ സന്ദേശം അയാള്‍ വായിച്ചത്.

അടുത്ത ദിവസം മാര്‍കിന്റെ ജീവിതത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ ഭാര്യ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് അയാളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒടുവില്‍ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയില്‍ അയാള്‍ പാരീസില്‍ നിന്നും ഹോങ്കോങ്ങിലെക്ക് പുറപ്പെടുന്നു. ഒടുവില്‍ കുറെ നാളുകള്‍ അവിടെ. അയാള്‍ക്ക്‌ മീശയും താടിയും വളരുന്നു.അവിടത്തെ ജനങ്ങളുമായി അയാള്‍ ഇടപഴകുന്നു. തീര്‍ത്തും പുതിയ ജീവിതം.ഒടുവില്‍ സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ കഥയില്‍ ഒരു വഴിതിരിവുണ്ടാക്കുന്നു. ഒരുപാട് വിശകലങ്ങള്‍ക്ക് വഴി തുറന്നിട്ടുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും കഥയില്‍ ഇതുവരെ നടന്ന സംഭവങ്ങളെ ഓര്‍ത്തെടുത്ത് ഫിക്ഷനും റിയാലിറ്റിയും തമ്മില്‍ വേര്‍തിരിക്കുവാന്‍ ശ്രമിച്ചേക്കും. പക്ഷെ അങ്ങനെ ഒരു വേര്‍തിരിവ് സിനിമയില്‍ ഇല്ലെന്നതാണ് സത്യം. സംവിധായകന്‍ പറയുന്നത് അങ്ങനെയൊരു വിശകലനത്തിനു വഴി തുറന്നിടുന്നു എന്നല്ലാതെ കഥയിലെ ക്ലൈമാക്സിനു പ്രേക്ഷകര്‍ക്ക്‌ ഉള്ള വിശദീകരണങ്ങള്‍ മാത്രമേ പടം മുന്നോട്ടു വെക്കുന്നുള്ളു എന്നാണ്. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തെ ഒടുവില്‍ സുഖകരമായ രീതിയില്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. പുതുതായി വളര്‍ത്തി വന്ന മീശയെ വടിച്ചാല്‍ മാര്‍ക്കിനെ എങ്ങനെയിരിക്കും കാണാന്‍ എന്ന് ജിജ്ഞാസയോടെ ചോദിക്കുന്ന ഭാര്യ....ഈ പുതിയ ഷര്‍ട്ട് കോമാളികള്‍ക്ക് ധരിക്കാന്‍ കൊള്ളാം എന്ന് പറയുന്ന ഭാര്യ...അങ്ങനെ ഒരുപക്ഷെ അയാളുടെ താല്‍പര്യങ്ങളെ അതെ കോണിലൂടെ തന്നെ നോക്കി കാണുന്ന ഒരു ഭാര്യ...

ഇവിടെ പ്രേക്ഷകന്‍ കാണുന്ന കാഴ്ചകള്‍ മാര്‍കിലൂടെയാണ്.മറ്റുള്ളവര്‍ മാര്‍കിനെക്കുറിച്ച് അവരുടെ സ്വകാര്യസന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പറഞ്ഞിരിക്കുമോ എന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മാര്‍കിനെപ്പോലെ തന്നെ സംശയങ്ങള്‍ പ്രേക്ഷകനും ഉണ്ടാവും. മാര്‍കിനു അനുഭവപ്പെടുന്ന അത്ഭുതവും നിരാശയും എല്ലാം പ്രേക്ഷകനും അനുഭവപ്പെടാം. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു മീശ എങ്ങനെ ജീവിതത്തില്‍ വില്ലനാവുന്നു എന്ന് അതിശയോക്തി ഒട്ടും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്‌. കഥക്കനുയോജ്യമായ രീതിയിലുള്ള വേഗതയിലാണ് സിനിമയുടെ സഞ്ചാരം. പതുക്കെയാണ് പോക്കെങ്കിലും കഥയുടെ ഗതി ഒട്ടും ബോറടിപ്പിച്ചില്ല എന്ന് പറയാം. ഫ്രഞ്ച് സിനിമകളും പരീക്ഷണ സിനിമകളും ഇഷ്ട്ടപ്പെടുന്നവര്‍ക്കായിരിക്കും സിനിമയെ കൂടുതല്‍ ഇഷ്ട്ടപ്പെടുക. ചിലരെയെങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ആലോസരപ്പെടുത്തിയെന്നും വരാം.



8

ഇന്നസന്‍റ് വോയിസസ്











1980 മുതല്‍ പന്ത്രണ്ടു വര്‍ഷം എല്‍ സാല്‍വഡോര്‍ എന്ന രാജ്യത്ത്‌ നടന്ന സിവിലിയന്‍ യുദ്ധം, ചാവ എന്ന് പേരുള്ള ഒരാണ്‍കുട്ടിയുടെ വിവരണങ്ങളിലൂടെ നോക്കിക്കാണുന്ന ഈ സിനിമ യുദ്ധത്തിനെതിരെ സംസാരിക്കുന്ന ഒന്നാണ്. കര്‍ഷകരും പട്ടാളക്കാരും തമ്മില്‍ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് കര്‍ഷകരെ FMLN എന്ന ഗറില്ല സംഘടന രൂപം കൊടുക്കന്നതില്‍ ചെന്നെത്തിക്കുകയും പിന്നീടത് പട്ടാളക്കാരുമായി വര്‍ഷങ്ങളോളം നീണ്ടു നിന്ന യുദ്ധാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.എന്നാല്‍ ഇതൊരു യുദ്ധ ചിത്രം അല്ല.ഗറില്ലകളും പട്ടാളക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കാണിക്കുന്നുണ്ടെന്നാലും വൈകാരികമായി എന്നാല്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തിയും ആണ് സിനിമയെ അവതരിപ്പിക്കുന്നത്‌.

സിനിമയുടെ തുടക്കത്തില്‍ കാണുന്ന രംഗം തന്നെയാണ് ഇവിടെ പോസ്റ്റിന്റെ തുടക്കം കാണിച്ചിരിക്കുന്ന ചിത്രം. മഴ ശക്തിയായി വീണുകൊണ്ടിരിക്കുന്ന ചെളിവെള്ളം നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുന്ന തോക്കുധാരികളായ പട്ടാളക്കാര്‍ക്കിടയില്‍ കൈകള്‍ തലയ്ക്കു പിന്നില്‍ ചേര്‍ത്തു വെച്ച് നടന്നു നീങ്ങുന്ന പന്ത്രണ്ടു വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന മൂന്ന് ആണ്‍കുട്ടികള്‍. അവരെ കാണുന്നതും വീട്ടിലെ ആണ്‍കുട്ടിയെ എടുത്തു മാറോടു ചേര്‍ത്ത് വെക്കുന്ന ഒരമ്മയെയും കാണാം.പാശ്ചാത്തലസംഗീതത്തിന്റെയൊപ്പം മഴയുടെ ശബ്ദം മാത്രം. ആ കുരുന്നുകള്‍ക്കറിയാം അവരെ പട്ടാളക്കാര്‍ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന് .കുട്ടികളിലൊരാളായ ചാവയുടെ ജീവിതത്തിലൂടെ ഫ്ലാഷ് ബാക്ക് ആയി സിനിമ തുടങ്ങുന്നു.

യുദ്ധം ബാല്യത്തിലെ തന്നെ കണ്മുന്‍പില്‍ കണ്ടുവളരുന്നവരായിരുന്നു ചാവയുള്‍പ്പെടെയുള്ള ആ പ്രദേശത്തെ കുട്ടികള്‍. ദൈനംദിന ജീവിതത്തെ അവര്‍ അതിനനുസരിച്ചു പാകപ്പെടുത്തിയിരിക്കുന്നു.വീടുകള്‍ക്ക് പുറത്തും സ്കൂളിന് ചുറ്റും വഴിയോരങ്ങളിലും അങ്ങനെ ഒരു പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന പട്ടാളക്കാര്‍. രാത്രിയില്‍ എല്ലാ ദിവസവും കേള്‍ക്കുന്ന വെടിയൊച്ചകള്‍. അവ ഇടയ്ക്കു വീടിന്റെ ഭിത്തി തുളച്ചു വന്നെന്നും വാരാം.ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം കാരണം പട്ടാളം രാത്രികളില്‍ അവിടെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുന്‍പേ വീടണയുക എന്നതാണ് കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുമുള്ള നിര്‍ദേശം. ഒരിക്കല്‍ ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം നടന്നത് ഒരധ്യയനദിവസം സ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു.കണ്മുന്പിലൂടെ പോകുന്ന തോക്കുധാരികളായ പട്ടാളക്കാര്‍. ചിതറിത്തെറിക്കുന്ന ക്ലാസ്സ്‌ മുറികളിലെ ജനാലച്ചില്ലുകള്‍. ചുരുക്കത്തില്‍ സ്കൂള്‍ അന്തരീക്ഷം പലപ്പോഴും കുട്ടികള്‍ക്ക് ഭീതി നിറഞ്ഞവയായി മാറിക്കൊണ്ടിരുന്നു.

പന്ത്രണ്ടു വയസ്സായാല്‍ ആണ്‍കുട്ടികളെ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു അവിടുത്തെ പട്ടാളനിയമം.പട്ടാളം അവിടുത്തെ സ്കൂളില്‍ എത്തി പന്ത്രണ്ടു വയസ്സ് തികയുന്നവരെ പേര് വിളിക്കുന്ന രംഗം കുട്ടികളുടെ ഭീതി നിറഞ്ഞ മുഖങ്ങളിലൂടെ പകര്‍ത്തുന്നുണ്ട് സിനിമ.ആ കൂട്ടത്തില്‍ ചാവയുടെ രണ്ടു കൂട്ടുകാരും ഉള്‍പ്പെട്ടിരുന്നു. കുട്ടികളെ ബാല്യത്തിലെ സൈന്യത്തില്‍ ചേര്‍ത്തില്ലെങ്കില്‍ അവരും മറ്റുള്ളവരെപ്പോലെ ഗറില്ല പോരാളികളുടെ കൂട്ടത്തില്‍ ചേര്‍ന്നേക്കാം എന്ന കാരണത്താലാവാം അത്. ഒരിക്കല്‍ ചാവയുടെ അമ്മ തന്റെ സഹോദരനായ പോരാളിയോടു അവരുടെ കൂട്ടത്തിലേക്കും അവര്‍ നിര്‍ബന്ധിച്ചല്ലെന്കിലും ചെര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. തന്റെ മക്കളെ കാര്‍ഡ്‌ബോര്‍ഡിന്റെ മേല്‍ക്കൂരയുള്ള വീട്ടിനുള്ളില്‍ ചീറിയെത്തുന്ന തോക്കിന്റെ തിരകളില്‍ നിന്ന് രക്ഷിക്കണം ചാവയുടെ അമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്. ആണുങ്ങള്‍ പലരും അലസരോ അല്ലെങ്കില്‍ ഗറില്ലകളില്‍ ഒരാളോ ആയി മാറിക്കഴിഞ്ഞിരുന്നു.കുട്ടികളാവട്ടെ ബാല്യത്തിലെ സൈന്യത്തിലേക്കും. തന്റെ മക്കളെ കരുതലോടെ സൂക്ഷിച്ചു വെക്കാന്‍ ചാവയുടെ അമ്മക്ക് വേണ്ടി വരുന്ന പ്രയാസങ്ങള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ ലിയോനോര്‍ വരേല അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒപ്പം ചാവയുടെ വേഷം അണിഞ്ഞ കുട്ടിയും.

സിനിമ പലപ്പോഴും പട്ടാളക്കാരുടെ എതിരെ നിന്ന് കൊണ്ടാണ് സംസാരിക്കുന്നത്. ഒരുപക്ഷെ ചാവയുടെ കാഴ്ചപ്പാട്‌ എന്നതുകൊണ്ടാവാം അങ്ങനെ.സിനിമ, എഴുത്തുകാരനായ ഓസ്കാര്‍ ടോറസ് എല്‍ സാല്‍വഡോറിലെ തന്റെ ബാല്യത്തെക്കുറിച്ചു എഴുതിയത് ആധാരമാക്കിയാണ് എടുത്തിട്ടുള്ളത്‌. ചാവ പ്രതിനിധീകരിക്കുന്നത് ഒസ്കാറിനെ തന്നെയാണ്.

0

ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍(1993)













ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മതം നടത്തേണ്ടി വരികയും ശേഷം ബ്രിട്ടനില്‍ ജയിലിലടക്കപ്പെടുകയും ചെയ്ത ഒരു ഐറിഷുകാരന്റെ കഥ പറയുന്നു ഈ ചിത്രം. ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ('Guildford Four') ആധാരമാക്കിയാണ്.ജെറി കൊണ്ലോന്‍ എഴുതിയ ആത്മകഥ 'Proved Innocent' ആണ് ഒരു നല്ല തിരക്കഥയാക്കി മാറ്റിയിരിക്കുന്നത്.എങ്കിലും കഥയിലെ ചില കാര്യങ്ങള്‍ ഫിക്ഷന്‍ ആണ്.അല്‍പ്പം ഞെട്ടലോടെയാണ് സിനിമ കണ്ടു തീര്‍ത്തത് എന്ന് പറയാം.ജീവിതത്തിന്റെ യൌവനാവസ്ഥകള്‍ ഭൂരിഭാഗവും ജയിലറകള്‍ക്കുള്ളില്‍ ഒരു കുറ്റവും ചെയാതെ കഴിയേണ്ടി വരിക.ഒന്നോര്‍ത്തു നോക്കു.അങ്ങനെ ശിക്ഷയുടെ ഏതാണ്ട് മുക്കാല്‍ പങ്കും ജയിലില്‍ കഴിയേണ്ടി വരുന്ന നാല് പേരുടെ കഥ.

സിനിമ തുടങ്ങുന്നത് 'ഇന്‍ ദി നെയിം ഓഫ് വിസ്കി' എന്ന് തുടങ്ങുന്ന കുറെ വാചകങ്ങള്‍ പറഞ്ഞുകൊണ്ടാണ്. പടം അവസാനിക്കുന്നത് 'ഇന്‍ ദി നെയിം ഓഫ് ഫാദര്‍' എന്ന് പറഞ്ഞു കൊണ്ടും.കഥയുടെ തുടക്കത്തിലുള്ള ഈ വാചകങ്ങള്‍ തന്നെയാണ് കഥയുടെ പള്‍സും.മോഷണം നടത്തി പണം ഉണ്ടാക്കുന്ന ജെറി കൊണ്ലോന്‍ ഒരു ദിവസം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ കാണിക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്.മോഷണം നടത്തുകയായിരുന്ന ജെറിയുടെ കയ്യില്‍ ഒരു സ്നൈപ്പര്‍ റൈഫിള്‍ ആണെന്ന് തെറ്റിധരിക്കുകയായിരുന്നു ബെല്‍ഫാസ്റ്റില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ്‌ പട്രോളിംഗ്‍.ഒരുപക്ഷെ IRAയുടെ തോക്കുധാരികളില്‍ ഒരാളാണെന്ന് തെറ്റിദ്ധരിക്കുന്ന പട്ടാളം അവനു നേരെ വെടിയുതിര്‍ക്കുന്നു.മോഷണ വസ്തുവും ഉപേക്ഷിച്ചു അവിടെ നിന്നും ഓടുന്ന ജെറിയെ പിന്തുടര്‍ന്ന് പട്ടാളം മുഴുവനും ടാങ്കറുകളുടെയും മറ്റും അകമ്പടിയോടെ എത്തുന്നു. എന്നാല്‍ 'IRA'യുടെ സ്വതന്ത്ര്യപ്പോരാളികളില്‍ ഒരാളെന്ന് കരുതി ഐറിഷ് ജനക്കൂട്ടം അവനെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നു.ഒപ്പം കുട്ടികളടക്കമുള്ളവര്‍ അവന്റെയൊപ്പം നിന്ന് ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ കല്ലെറിഞ്ഞും 'molotov cocktail' ടാങ്കറുകള്‍ക്കു മുകളിലേക്ക് ചുഴറ്റിയെറിഞ്ഞും പ്രതിരോധിക്കുന്നു.പിന്നീട് അവന്‍ ഒരു കള്ളന്‍ മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നു.കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ജെറിയെ അച്ഛന്‍ ഗ്യുസ്സെപ്പെ കൊണ്ലോന്‍ അവന്റെ ആന്റിയുടെ ബ്രിട്ടനിലെ വീട്ടിലേക്കു അയക്കുന്നു. ഇവിടെ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ജെറിയുടെ ജീവിതം മാറുന്നത്.

ബ്രിട്ടനില്‍ എത്തുന്ന ജെറി ആന്റിയുടെ വീട്ടില്‍ താമസിക്കാതെ സുഹൃത്തുക്കളുടെ കൂടെ കഴിയാന്‍ തീരുമാനിക്കുന്നു. അങ്ങനെ ഒരു ദിവസം കയ്യിലുള്ള പണം മുഴുവന്‍ ചിലവിട്ട ശേഷം സുഹൃത്തിനോത്ത് യാത്ര ചെയ്യവേ അവനു ഒരു വേശ്യയുടെ പേര്‍സ് കളഞ്ഞു കിട്ടുകയും,അതിലെ അവളുടെ വീട്ടിന്റെ കീയെടുത്തു വീട്ടില്‍ കയറി ആവശ്യത്തിന് പണം കട്ടെടുത്തു തിരികെ പോരുകയും ചെയ്യുന്നു. ദിവസം സമീപസ്ഥലത്ത് ഒരു പബ്ബില്‍ ഉണ്ടായ സ്പോടനം ഏതാനും പോലീസുകാരും ഒരു സിവിലിയനും
മരിക്കാനിടയാക്കുന്നു. സംഭവത്തില്‍ 'IRA' ടെററിസ്റ്റുകള്‍ക്കു പങ്കുണ്ടെന്ന് മനസ്സിലാവുകയും സംശയാസ്പദമായി ജെറിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് സംഭവുമായി ബന്ധപ്പെട്ടു ബ്രിട്ടനിലെ അവന്റെ സുഹൃത്തുകളെയും ആന്റിയും അച്ഛനെയും എല്ലാം പ്രതി ചേര്‍ക്കുന്നു.പോലീസിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചതായി പേപ്പറില്‍ ഒപ്പ് വെക്കുന്ന ജെറി പിന്നീട് കോടതിയില്‍ അത് നിഷേധിക്കുന്നുവെങ്കിലും ഫലമില്ലാതാവുന്നു. അങ്ങനെ അവന്റെ ഒപ്പം മൂന്ന് പേര്‍ കൂടി ജീവപര്യന്തത്തിന് ശിക്ഷിക്കപെടുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് 5 വര്‍ഷം മുതലുള്ള തടവ്‌ ശിക്ഷകള്‍ ലഭിക്കുന്നു.

നേരത്തെ പറഞ്ഞ കഥയുടെ തുടക്കത്തിലെ വാചകം ജെറിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.കഴിക്കുക,കുടിക്കുക,മയക്കുമരുന്ന്, കഞ്ചാവ് അങ്ങനെ വളരെ സ്വാതന്ത്ര്യം നിറഞ്ഞ ജീവിതം.അത് പിന്നീട് self belief എന്നത് തീരെ ഇല്ലാത്ത സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് വിചാരിക്കുന്ന അവസ്ഥയിലേക്ക് അവനെ മാറ്റുന്നു. കുട്ടിക്കാലം തൊട്ടു വെറുത്ത അച്ഛന്റെ കൂടെ സ്വന്തം ജയിലറ പങ്കു വെക്കേണ്ടി വരുന്നു.അവന്റെ കാഴ്ചപ്പാടുകള്‍ പതിയെ മാറുന്നു.ജീവിത ചിന്തകളില്‍ മാറ്റം വരുന്നു.ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ശുഭാപ്തിവിശ്വാസം അവനില്‍ ഉടലെടുക്കുന്നു.തന്റെ വക്കീലുമായി ചേര്‍ന്ന് ഒരു മൂവ്മെന്റ് തുടങ്ങാനും അതുവഴി തങ്ങളെല്ലാവരും നിരപരാധികള്‍ എന്ന് സ്ഥാപിക്കാനായി അവന്‍ ശ്രമിക്കുന്നു.അവന്റെ അച്ഛന്റെ വിശ്വാസപ്രമാണങ്ങളും രീതികളും ജയിലിലെ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു. ഗ്യുസ്സെപ്പെയുടെ മരണത്തില്‍ തടവുകാര്‍ അനുശോചിച്ച രംഗം നല്ലൊരു കാഴ്ചയായിരുന്നു.തീ കൊളുത്തിയ കടലാസുകെട്ടു തങ്ങളുടെ തടവറയുടെ ജനാലയിലൂടെ പുറത്തേക്ക് എറിയുക.ഒരു കെട്ടിടത്തിനു മേല്‍ തീപ്പന്തങ്ങള്‍ വര്‍ഷിച്ച പോലുണ്ടായിരുന്നു.

നിയമത്തെ കണ്ണടപ്പിച്ചത് ചില പോലീസുകാരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളായിരുന്നു. എന്നാല്‍ നിയമത്തിനു പിന്നീട് തെറ്റ് തിരുത്തേണ്ടി വരുന്നു. ഡാനിയേല്‍ ഡേ ലെവിസിന്റെ ഒരു മികച്ച അഭിനയം തന്നെയാണ് കഥയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും നന്നായത്. ഒരു പക്ഷെ കഥയുടെ ഒരു പഞ്ചിനു പലപ്പോഴും സഹായകമായത് ഡാനിയേലിന്റെ അഭിനയമെന്നു വരെ തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു.ഗ്രേറ്റ്‌ ആക്ടിംഗ്. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ അവസാന അര മണിക്കൂര്‍ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി. ഒരു പക്ഷെ കുറച്ചു കൂടി സമയം സിനിമക്കുണ്ടായിരുന്നെന്കില്‍ നന്നായിരുന്നെന്നു തോന്നി. പ്രത്യേകിച്ചും ജയിലിലെ പല സീക്കെന്സുകളും ലെങ്ങ്തി ആണെന്നിരിക്കെ അതില്‍ നിന്നും മാറി അവസാനത്തെക്കുള്ള സീനുകള്‍ ചെറുതായ പോലെ. പ്രത്യേകിച്ച് നാല് പേരുടെയും മോചനം ആവശ്യപ്പെട്ടു നടത്തിയ ജാഥയൊന്നും രണ്ടു സെക്കന്‍ഡ്‌ പോലും തികച്ചു കണ്ടില്ല.ഒരു പക്ഷെ കത്രിക വെച്ചതായിരിക്കും.

ഓഫ്:-ബെല്‍ഫാസ്റ്റ്‌ വടക്കന്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ്. ടൈറ്റാനിക്‌ എന്ന കപ്പലിന്റെ നിര്‍മ്മാണം നടന്നത് ഇവിടെയുള്ള ഷിപ്‌യാര്‍ഡില്‍ ആയിരുന്നു.IRA എന്നാല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി.ബ്രിട്ടന്റെ അധികാരത്തിന്‍ കീഴിലുള്ള സ്ഥലം ആയിരുന്നു കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ വടക്കന്‍ അയര്‍ലണ്ട്.
4

13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.
0

Tulpaan(2009)

'Life in the steppes of Kazakhistan'

പച്ചയായ കഥ എന്ന് ടുല്പാനെക്കുരിച്ചു ചുരുക്കിപ്പറയാം. മൈലുകളോളം പൊടിപടലങ്ങള്‍ നിറഞ്ഞു ജനവാസം തീരെയില്ലാത്ത കസാക്കിസ്ഥാനിലെ ഒരു പ്രദേശത്തു ജീവിക്കുന്ന കുറച്ചു പേരുടെ കഥ. ടുല്പാന്‍ എന്നത് ഈ സിനിമയില്‍ ചെറുപ്പക്കാരനായ നാവികന്‍ അസ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ പേരാണ്. ഇടക്കിടെ അടിക്കുന്ന ചുഴലിക്കാറ്റില്‍ ആകാശം മുട്ടെ ഉയരുന്ന പൊടിപടലങ്ങളുടെ ഇടയില്‍ ഒരു കൂടാരം കെട്ടിയുണ്ടാക്കി ജീവിക്കുന്ന ഒരു കുടുംബം. അസ ഇവിടുത്തെ ഗൃഹനാഥന്റെ ഭാര്യയുടെ അനിയനാണ്. അവര്‍ക്ക് മൂന്നു മക്കളുണ്ട്.

എപ്പോഴും പാട്ട് പാടി നടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് അതിലൊരാള്‍. അച്ഛന്‍ ചീത്ത പറയുമ്പോള്‍ മാറിയിരുന്നു ഉച്ചത്തില്‍ പാടാനാണ് അവള്‍ക്കിഷ്ട്ടം. മുന്‍പിലെ വാതില് പകരം മരം കൊണ്ടുണ്ടാക്കിയ ജനലിനു അടിയിലെ വിടവിലൂടെ പുറത്തേക്കു കടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ചെറിയ ആണ്‍കുഞ്ഞാണ് മറ്റൊരാള്‍. അച്ഛന്‍ ചെമ്മരിയാടുകളെ മേയ്ക്കനായി പോയിക്കഴിയുമ്പോള്‍ അച്ഛന് വേണ്ടി റേഡിയോയിലൂടെ വാര്‍ത്തകളും മറ്റും കേട്ട് കാണാതെ പഠിച്ചു വെക്കുക്ക, എന്നിട്ട് അച്ഛന്‍ തിരിച്ചെത്തുമ്പോള്‍ വള്ളിപുള്ളി വിടാതെ അത് പറഞ്ഞു കേള്പ്പിക്കുകയുമാണ് പിന്നെയുള്ള ആണ്‍കുട്ടിയുടെ ഒരേ ഒരു വിനോദം.

നൂറു കണക്കിന് ചെമ്മരിയാടുകളെയാണ് അയാള്‍ നോക്കിയിരുന്നത്. അയാളെ സഹായിക്കുക എന്നതായിരുന്നു അസയുടെ ജോലി. ചെമ്മരിയാടുകള്‍ക്കും ഇവര്‍ക്കും പുമേ കുറെ ഒട്ടകങ്ങളും കുറച്ചു നായ്ക്കളും രണ്ടോ മൂന്നോ കഴുതകളുമെല്ലാം ഇവിടെയുണ്ട്. ഇവയെ കൂടാതെ ഇവരെ കാണാന്‍ ഇടക്കെത്തുന്ന ചെമ്മരിയാടുകളുടെ യജമാനനും, അയാളുടെ കൂടെയും അല്ലാതെയും അവിടെയെത്തുന്ന മറ്റൊരാളും ഒഴിച്ചാല്‍ മൈലുകള്‍ നീണ്ടു കിടക്കുന്ന ആ പ്രദേശം ശൂന്യം. പച്ചപ്പ്‌ തീരെയില്ലാതെ വെള്ളം പോലും തീരെയില്ലാതെ ദേഹത്ത് മുഴുവന്‍ എപ്പോഴും പൊടിയും കൊണ്ട് നടക്കുന്ന കുറേപ്പേര്‍. വാക്കുകളേക്കാള്‍ കൂടുതല്‍ കാഴ്ചക്ക് ചിത്രം പ്രാധാന്യം നല്‍കുന്നു. ജീവിതം പ്രേക്ഷകന്‍ അനുഭവിച്ചറിയുന്ന പോലെ.

അസക്ക് ചെമ്മരിയാടുകളെ മേയ്ക്കണമെന്നുണ്ട്. ഇതിനായി അയാള്‍ യജമാനനോട് അഭ്യര്തിക്കുകയും ചെയ്യുന്നു. ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ സമ്മതിക്കാം എന്ന് പറയുന്നു അയാള്‍. ഭാര്യാസഹോദരനും വിട്ടുവീഴ്ചക്ക് തയ്യാറല്ലായിരുന്നു. ആ സ്റ്റെപ്പയില്‍ കുറെ ദൂരത്തായി ആകെയുള്ളത് ഒരു കുടുംബത്തിലെ കല്യാണപ്രയമായ ഒരു പെണ്‍കുട്ടി(ടുല്പാന്‍) മാത്രമായിരുന്നു. എന്നാല്‍ ജോലിയില്ലാത്ത അവനെ കല്യാണം കഴിക്കാന്‍ അവള്‍ക്കോ അതിനു സമ്മതം മൂളാന്‍ അമ്മയോ തയ്യാറാകുന്നില്ല. പിന്നീട് അവളെ ഇംപ്രസ് ചെയ്യാനായി അയാളുടെ ശ്രമങ്ങള്‍. എങ്കിലും എല്ലാം പാഴാവുന്നു. ഇതിനിടെ പ്രസവിക്കുന്ന ചെമ്മരിയാടുകളുടെ കുഞ്ഞുങ്ങളെല്ലാം മരിച്ചു പോകുന്നു. രക്ഷിക്കാന്‍ കഴിയാതെ വിഷമിക്കുന്ന അസയുടെ ഭാര്യാസഹോദരനോട് യജമാനന്‍ എന്തെങ്കിലും ചെയ്തെ പറ്റൂ എന്നും കഴിഞ്ഞ വര്‍ഷം കിട്ടിയ കുട്ടികളെക്കാള്‍ ഒരു കുറവും വരരുത് എന്നും പറയുന്നു.

പിന്നീടു തന്റെ ജോലി എങ്ങനെയും സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാവുന്നു അയാള്‍. ഇതിനിടയില്‍ ഗര്‍ഭിണിയായ മറ്റൊരു ചെമ്മരിയാടിന്റെ കുഞ്ഞിനെ അയാള്‍ ശ്വാസം കൊടുത്തു ജീവന്‍ നല്‍കുന്നു. ഒടുവില്‍ തന്റെ ജോലി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അസക്ക് സ്വന്തമായി ഒരു ചെമ്മരിയാടിന്റെ പ്രസവം എടുക്കേണ്ടി വരുന്നു. അറപ്പോടും വെറുപ്പോടും കൂടി അയാള്‍ അത് ചെയ്യുന്നെങ്കിലും ഒടുവില്‍ കുഞ്ഞിനെ പ്രസവിച്ചു അത് ജീവനോടെ ഇരിക്കുന്നെന്നറിയുമ്പോള്‍ അയാള്‍ വളരെ സന്തോഷവാനവുന്നു. ഇവിടെ ഏകദേശം ഒരു 10 മിനിറ്റ് നീളമുള്ള ഒരു ഷോട്ടിലാണ് ചെമ്മരിയാടിന്റെ പ്രസവം കാണിക്കുന്നത്. പല സീനുകളും ഇത്തരത്തില്‍ എഡിറ്റിംഗ് തീരെ ഇല്ലാതെയാണ് കാണിച്ചിരിക്കുന്നത്.

ഒരു ചെമ്മരിയാടിന്‍ കുട്ടിയെ ജീവനോടെ കിട്ടിയ സന്തോഷത്തില്‍ ടുല്പാനെ കാണാന്‍ അസ വീണ്ടും ചെല്ലുന്നു. ഇവിടെ നിന്നും സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുന്നു. ഒരിക്കല്‍ പോലും കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാത്ത രീതിയാണ് പടത്തിനുള്ളത്. രസകരമായ നര്‍മ്മത്തിന്റെ മേന്പൊടിയോടുകൂടിയാണ് കഥ പറയുന്നു. ഒരു ചെറിയ കഥ അതിനെ അതിന്റെ രസം ഓര്‍ത്തുമ ചോരാതെ സംവിധായകന്‍ പകര്‍ത്തിയിരിക്കുന്ന. സിനിമയില്‍ വരുന്ന എല്ലാവരും അഭിനേതാക്കള്‍ ഒന്നും അല്ല. ഒരു സിനിമ കാണുന്നതിനു പകരം ഒരു ജീവിതം മുന്നില്‍ കാണുന്ന പോലെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് സിനിമാട്ടോഗ്രാഫി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മുന്നില്‍ കാണുന്നത് എന്താണോ അതിനെ പകര്‍ത്തുക എന്ന രീതി. ഇത് പടം കാണുമ്പോള്‍ മനസ്സിലാവും.


1

The song of the sparrows(2009) by Majid Majidi

'Simple unique and lifeful'










2008 അവസാനം ഇറങ്ങിയ മജീദ്‌ മജിദിയുടെ സിനിമ. ഒട്ടുമിക്ക സിനിമകളിലും എന്ന പോലെ ഇത്തവണയും ഇറാനിലെ ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് തന്റെ കാമറ തിരിച്ചു വെച്ചിരിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമീര്‍ നജി. 2009 ലെ നല്ല സിനിമകളുടെ കൂടെ ഇതും ചേര്‍ത്തു വായിക്കാം.

ഒട്ടകപ്പക്ഷികളെ പരിപാലിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുകയായിരുന്നു അയാളുടെ ജോലി. ഒരു വലിയ മൈതാനത്ത് ഒരു വേലിക്കെട്ടിന്‌ അകത്തായി ആയിരുന്നു ഈ ഒട്ടകപ്പക്ഷികളെ പാര്‍പ്പിച്ചിരുന്നത്‌. ഒരു ദിവസം തന്റെ മകളുടെ ശ്രാവ്യോപകരണം കളഞ്ഞു പോയി എന്നറിഞ്ഞു അത് കണ്ടെത്താനായി എത്തുന്ന അയാള്‍ക്ക്‌ അതു ശരിയാക്കാന്‍ ആവാത്ത വണ്ണം കേടായതായി മനസ്സിലാവുന്നു. പുതിയതിന് വില കൂടുതലും ആണ്. ഇതിനിടെ മകളുടെ പരീക്ഷ അടുത്തു വരുന്നു എന്നത്‌ അയാളെ ഏറെ വേദനിപ്പിക്കുന്നു. അയാള്‍ തന്റെ മേല്നോട്ടക്കാരനോടു ചെന്ന് തനിക്കു കുറച്ചു പണം മുന്‍‌കൂര്‍ ആയി വേണ്ടി വരും എന്ന് പറയുന്നു. എന്നാല്‍ ഇതിനിടയില്‍ അയാളുടെ അശ്രദ്ധയാല്‍ ഒരു പക്ഷി അവിടെ നിന്ന് രക്ഷപ്പെടാനിട വരുന്നു. ഇത് കാരണം അയാള്‍ക്ക്‌ പുതിയ ജോലി തേടേണ്ട അവസ്ഥ വരുന്നു.ഒരു പക്ഷെ പട്ടണത്തിലേക്ക് പോയാല്‍ ഉപകരണം ശരിയാക്കാന്‍ പറ്റിയേക്കും എന്ന തോന്നല്‍ അയാളെ ഒരു ദിവസം പട്ടണത്തിലേക്കെത്തിക്കുന്നു.അങ്ങനെ ടെഹ്‌റാന്‍ പട്ടണത്തിലെത്തുന്ന അയാളെ ടാക്സി ഡ്രൈവര്‍ എന്ന് തെറ്റിദ്ധരിച്ചു ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ പറയുന്നു. ഇത് അയാളെ ഒരു പുതിയ ജോലിയിലേക്കെത്തിക്കുന്നു. കൂടുതല്‍ പണം നേടുവാനും അതുവഴി തന്റെ മകളുടെ കേള്‍വിക്കുറവു മാറ്റാനുള്ള ഉപകരണം വാങ്ങിക്കമെന്നും അയാള്‍ കണക്കു കൂട്ടുന്നു. എന്നാല്‍ പിന്നീട് പട്ടണത്തിലെ ജോലി അയാളുടെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ആണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഗ്രാമീണരുടെ നിഷ്കളങ്കതയും സത്യസന്ധതയും ചെറുതായി അയാളെ വിട്ടകലുന്ന കാഴ്ചകള്‍.

ഇതിനിടയില്‍ അയാളുടെ മകന്‍ മറ്റു കുട്ടികളോടൊപ്പം സ്വര്‍ണ മീനുകളെ വാങ്ങിച്ചു വളര്‍ത്താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. അവന്റെ സഹോദരങ്ങളും കൂട്ടുകാരും അമ്മയുമെല്ലാം അവന്റെ സഹായത്തിനു ചേരുന്നു. കുട്ടികളെല്ലാവരും പലതരം ജോലികളിലേര്‍പ്പെട്ടു മീന്‍ വാങ്ങിക്കുന്നതിനുള്ള പണം കണ്ടെത്തുന്നു. ഈ സംഭവങ്ങളും അയാളുടെ ജോലി സംബന്ധമായ കാര്യങ്ങളും ഒരു നാണയത്തിന്റെ ഇരു വശമെന്ന പോലെ പരസ്പര പൂരകങ്ങളായ സ്വഭാവത്തെ കാണിച്ചുതരുന്നു. ഒന്നില്‍ മനുഷ്യന്‍ സമൂഹ ജീവിയാണെന്ന് മറക്കുന്നതാണെങ്കില്‍ മറ്റൊന്നില്‍ അവന്‍ സമൂഹ ജീവിയാണെന്നു ഓര്‍മിപ്പിക്കുന്നു.

മറ്റു പടങ്ങളെ പോലെ തന്നെ ഇവിടെയും ക്ലൈമാക്സ്‌ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ പ്രേക്ഷകനും ഓരോ രീതിയില്‍ വേണമെങ്കില്‍ അനുമാനിക്കാം. എങ്കിലും ചില്ഡ്ര൯ ഓഫ് ഹെവന്‍ പോലെയോ ചില്ഡ്ര൯ ഓഫ് പാരദൈസ് പോലെയോ ഒരു സംശയം ജനിപ്പിക്കുന്ന രീതി ഇല്ല. വളരെ ലളിതമായ രീതിയില്‍ ഒരു നല്ല ആത്മാവുള്ള കഥ പറഞ്ഞിരിക്കുന്നു. നായകനായി അഭിനയിക്കുന്ന നജിയുടെ പ്രകടനം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. അതുപോലെ തന്നെയായിരുന്നു മറ്റു കഥാപാത്രങ്ങളും. ഇവരില്‍ പലരും അഭിനേതാക്കള്‍ ആയി സിനിമകളില്‍ കാണുന്നവര്‍ ഒന്നും അല്ല. ഒരു പടത്തില്‍ അഭിനയിച്ചു കഴിഞ്ഞ ഇവരെയൊന്നും പിന്നെ ഒരു പടത്തിലും കണ്ടിട്ടുള്ളതായി കേട്ടിട്ടില്ല. മജീദിയുടെ സിനിമകളില്‍ അഭിനയിക്കുന്ന കുട്ടികള്‍ എല്ലാവരും തന്നെ ജീവിക്കുന്നത് പോലെയേ തോന്നുകയുള്ളൂ. ഇവിടെയും അങ്ങനെ തന്നെ.

ഇറാനിയന്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളായി മാറുന്ന മജിദ്‌ മജിദിയുടെ പടങ്ങള്‍ തീര്‍ച്ചയായും ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ഇദ്ദേഹത്തിന്റെ കൂടെ അബ്ബാസ് കിയരോസ്ടമിയെന്ന സംവിധായകനെയും ചേര്‍ത്ത് വായിക്കാം. മഖ്മാല്ബാഫിന്റെ പടങ്ങള്‍ കാണാത്തതുകൊണ്ട് അതിനെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ നല്ലത് എന്ന് കേട്ടിട്ടുണ്ട്.
ഇങ്ങനെ അല്ലാതെയും കുറെ അധികം നല്ല പടങ്ങള്‍ വേറെയും ഇറാനില്‍ ഇറങ്ങിയിട്ടുണ്ട്. ജാഫര്‍ പനാഹിയുടെ ദി വൈറ്റ് ബലൂണ്‍ പോലെ ചില നല്ല പടങ്ങള്‍.


9/10.
0

Swing(2002) by Tony Gatlif









ഞാന്‍ വെറുതെ ഒരു രസതിനാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന് വെച്ചത്. എന്തെഴുതണം എന്ന് അറിയില്ല എന്ന് മാത്രം. പക്ഷെ പരിചയമുള്ള ഏതെങ്കിലും മേഖലയാവണം. സിനിമകള്‍ ധാരാളം കാണാറുണ്ട്. ഒരുതരം ആവേശത്തോടുകൂടി കണ്ടു തീര്‍ക്കാറുമുണ്ട്. അതാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത്. മലയാളത്തില്‍ എഴുതാനുള്ള ഒരു ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ തുടങ്ങിയത്. അല്ലാതെ ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല. ഇടയ്ക്കു ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടത്തി നോക്കി. പക്ഷെ പോര. ഒരു ശ്രമം കൂടി നടത്തി നോക്കുന്നു.

സ്വിംഗ് സംവിധാനം ചെയ്തത് ടോണി ഗാട്ളിഫ് . ഒരു വികിപീടിയയോ ഐഎംഡിബിയോ എടുത്താല്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം എന്നെനിക്കറിയാം. എന്നാലും ഒരു വാക്ക് ഇവിടെ. ടോണി ഗാട്ളിഫ് ജിപ്സീസ് എന്ന വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് പടങ്ങള്‍ എടുക്കാറുള്ളത്. അത്കൊണ്ടുതന്നെ എല്ലാ സിനിമകളിലും കാണാവുന്ന ഒരു പൊതുവായ സ്വഭാവം ഈ സിനിമകളിലെ സംഗീതവും അവരുടെ ഭാഷയും പിന്നെ കാഴ്ചയുടെ തീവ്രതയ്ക്ക് വേണ്ടി ചില ഫ്രെയിമുകളില്‍ ഉപയോഗിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളുമാണ്.അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിലെ പാട്ടുകളുടെ ഈണവും ലോകേഷനുകളും മനസ്സില്‍ മായാതെ കിടക്കും. അതാണ് വീണ്ടും വീണ്ടും ഗാട്ളിഫിന്റെ പടങ്ങള്‍ കാണാനുള്ള പ്രേരണ. ജിപ്സികളെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ വായിക്കാം.

കഥ മുഴുവനായി പറയുന്നത് ഒരു നല്ല സിനിമയുടെ രസച്ചരട് പോട്ടിക്കുകയോന്നുമില്ല. എന്നിരുന്നാലും ഒരു മുഴുവന്‍ കഥ പറയാന്‍ തല്പര്യമില്ലാത്തതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഇവിടെ മാക്സ് തന്റെ വേനലവധിക്കാലം ചിലവഴിക്കാന്‍ വരുമ്പോള്‍ കണ്ടു മുട്ടുന്ന സ്വിംഗ് എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. രണ്ടു കുട്ടികള്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പടം ഒരു മെലോഡ്രാമ അല്ല. മാക്സിനു സ്വിങ്ങിനോട് തോന്നുന്ന പ്രണയം ആണ് വിഷയമെന്ന് തോന്നാമെങ്കിലും ജിപ്സികളുടെ സംസ്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ അവര്‍ക്കും അസ്തിത്വമുണ്ട് യൂറോപ്പില്‍ എന്ന് വിളിച്ചു പറയാതെ പറയുന്നു എന്നതു പോലെ തോന്നി.

തന്റെ വേനലവധിക്കാലത്ത് നാട്ടിലെത്തിയ മാക്സിനു ഗിറ്റാര്‍ വാങ്ങണമെന്നും പഠിക്കണമെന്നും തോന്നുന്നു. മാക്സിനെ കണ്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് അറിഞാവണം അവന്‍ സ്വിങ്ങിനെ തേടി ജിപ്സികള്‍ തങ്ങുന്ന സ്ഥലത്തെത്തുന്നു. സ്വിംഗ് അവളുടെ അച്ഛന്റെ അടുത്ത് നിന്നും ഒരു കമ്പി പൊട്ടിയ ഗിറ്റാര്‍ എടുത്തു കൊണ്ട് വന്നു കൊടുക്കുന്നു. പൊട്ടിയ കമ്പിക്കു പകരം സൈക്കിളില്‍ നിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പി വെച്ച് കൊടുക്കുന്നു. ഇതിനു പകരമായി അവന്‍ ഉപയോഗിക്കുന്ന വാക്മാന്‍ അവള്‍ക്കു കൊടുക്കുന്നു. ഗിറ്റാര്‍ പഠിക്കാന്‍ വേണ്ടി നടക്കുന്ന മാക്സ് പിന്നീടു സ്വിങ്ങിന്റെ അച്ഛന്‍ ഒരു ആള്കൂട്ടത്തിനു മുന്‍പില്‍ ഗിറ്റാര്‍ അവതരിപ്പിക്കുന്നത്‌ കണ്ടു തന്റെ ആവശ്യവുമായി ചെല്ലുന്നു. ഫ്രഞ്ച് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നത് തനിക്കു സഹായമാവും എന്ന് കരുതി അയാള്‍ അങ്ങനെ അവനെ ഗിറ്റാര്‍ പഠനത്തിനായി തങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വീണ്ടും സ്വിങ്ങിന്റെ വീട്ടിലേക്കു. ഇവിടെ സ്വിങ്ങിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ജിപ്സി ജാസ് ഗിട്ടാറിസ്റ്റ് 'Tchavolo Schmitt'.

ഇവിടെ വെച്ചാണ്‌ മാക്സ് ജിപ്സികളെപ്പറ്റി മനസ്സിലാക്കുന്നത്‌. അവരുടെ ചില സംഗീത സായാഹ്നങ്ങളില്‍ അവനും സംഗീതം കേള്‍ക്കാന്‍ പോകുന്നു. അവരുടെ ഭാഷയിലെ സംഗീതവും മറ്റും അവനെ ആകര്‍ഷിക്കുന്നു. ഇതിനിടയില്‍ അവനു സ്വിങ്ങിനോട് പ്രണയം തോന്നുന്നു. ചില കള്ളങ്ങള്‍ പറഞ്ഞു ക്ലാസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ സ്വിങ്ങിന്റെ കൂടെ സമയം ചിലവഴിക്കുന്നു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടുകളില്‍ കുടുങ്ങിയുള്ള നിയന്ത്രങ്ങള്‍ അവനു അവളോടൊത്ത് കറങ്ങി നടക്കുവാനുള്ള ആഗ്രഹത്തിന് വിലക്കിടുന്നു. എന്നാല്‍ പിന്നീടു തന്റെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു അവളോടൊത്ത് അവന്‍ സഞ്ചരിക്കുന്നു. ചളി നിറഞ്ഞ വഴികളില്‍ നടന്നും , വെള്ളം ചീറ്റിയടിക്കുന്ന സ്ഥലങ്ങളില്‍ വെള്ളത്തില്‍ നനഞ്ഞും, തോണിയില്‍ ഗ്രാമഫോണില്‍ പാട്ടുവെച്ചു തടാകത്തിലൂടെ സഞ്ചരിച്ചും ദിവസങ്ങള്‍ പോയപ്പോള്‍ അവന്റെ ഒഴിവു ദിനങ്ങള്‍ പുതുമയര്‍ന്നത്‌ പോലെ അവനു തോന്നി. ഈ ഫ്രെയിമുകളിലെല്ലാം കാണിച്ചു തരുന്ന സ്ഥലങ്ങള്‍ ഒരു നോസ്ടാല്‍ജിക്ക് ഫീല്‍ ഉണര്‍ത്താന്‍ പോന്നവയാണ്. ഒരു നിമിഷനേരത്തെക്കെങ്കിലും 'freewheeling' ആയി മാറാന്‍ തോന്നുന്ന തരത്തില്‍.

കഥയുടെ അവസാന സീനുകളില്‍ കാണുന്നത് സ്വിങ്ങിന്റെ അച്ഛന്റെ നേത്രിത്വത്തില്‍ നടത്താനിരുന്ന ഒരു പരിപാടിയെ കുറിച്ചാണ് . വൈകാരികമായ രീതിയില്‍ ആ പരിപാടിയോട് ഇടപെടുന്ന സ്വിങ്ങിന്റെ അച്ഛനെ കാണാം. ഈ അവസാന സന്ദര്ഭങ്ങലെല്ലാം മുഴുവനായും സംഗീതത്തിലൂടെ മാത്രമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 'French','Arabic','Algerian' ഭാഷകിലുള്ള സംഗീതമാണെന്ന് ഇടകലര്‍ന്നു വരുന്നത്. പാട്ടിനു വേണ്ടി അവര്‍ ചില ഫ്രഞ്ച് ഗായികകളെ 'Arabic' അതോ 'Algerian' ഭാഷയില്‍ സംഗീതം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്‌ രസകരമായ ഒരു സീനായി തോന്നി. സീനിനോപ്പം പാടി ഞാനും കുറച്ചു പഠിച്ചു! .

ഇത്രയും പറഞ്ഞത് കഥയുടെ ഒരു ചുരുങ്ങിയ രൂപം മാത്രം. ജിപ്സികലെക്കുരിച്ചു കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. രസകരമയവയോടൊപ്പം തന്നെ വേദനയോട് കൂടി അവരെപ്പറ്റി പറയുന്ന കാര്യങ്ങളുമുണ്ട്. കഥയുടെ അവസാനം ലേശം വിഷമം വരുമോ എന്നൊരു സംശയം.

8/10.
0

Witness for the Prosecution (1957)

Its about court room drama. It dont have the perfection of the film '12 Angry Men' or the near perfection of 'Anatomy of Murder'. Also the case before the jury wasnt as strong as in the other two films. So it can only be considered as a pure thriller.

This films screenplay is adapted from the story of famous fiction thriller writers of all time, Agatha Christie. The story of her is the real soul other than the great acting from the man Charles Laughton of the film. The film has got lot of its moments that after you start the film you feel like carried away. The numerous dialogues in the film are really witty and sharp and are memorable.

The film revolves around the case of Vole who has been suspected for murdering an old lady to get the money she has put forth in her will towards him. He hasnt got any alibi to prove that he is not guilty and there are plenty evidence to make him guilty. Then as the story moves along we get to witness twists after twists that we are not sure how the case is gonna be concluded. When the case is over there it is surprise after surprise.
8/10.
0

The Snow Walker(2003)




മോവാട്ടിന്റെ 'Walk well my Brother' എന്ന രചനയാണ് ഈ ചലച്ചിത്രതിനധാരം. നോര്‍ത്ത്‌ കനേഡിയന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോവേണ്ടി വരുന്ന രണ്ടു പേരുടെ കഥയാണ് മനോഹരമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയന്‍ ആര്‍ട്ടിക്കിനു സമീപമുള്ള നുനവുടിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്.ഇതൊരു ആര്‍ക്ടിക് ടുന്ദ്ര മേഖലയാണ്. ഇവിടെ താമസിക്കുന്നത് ഇനുയിറ്റ്‌ എന്നറിയപ്പെടുന്ന എസ്കിമോകള്‍ ആണ്.നായികയുടെ റോളില്‍ അഭിനയിച്ചിരിക്കുന്നത് ഒരു ഇനുയിറ്റ്‌ തന്നെയാണ്.

കോണ്ട്രാക്റ്റ് പൈലറ്റ് ആയ ചാര്‍ളി ഈ ടുന്ദ്ര മേഖലയിലേക്ക് ചരക്കുമായെത്തുന്നു. അവിടെ വെച്ച് ഏതാനും എസ്കിമോകള്‍ അയാളെ ചരക്കിരക്കുവാന്‍ സഹായിക്കുന്നു. പിന്നീട് അവരുടെ കൂടെയുള്ള ഒരു പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നതിനായി യെല്ലോനൈഫിലെ ആശുപത്രിയിലേക്ക്‌ തന്റെ യാത്ര മാറ്റുവാന്‍ ചാര്‍ളി തീരുമാനിക്കുന്നു. ആദ്യം തന്‍റെ റൂട്ട് മാറ്റുന്നതില്‍ തല്പര്യമില്ലതിരുന്ന ചാര്‍ളി പിന്നീട് ഉപഹാരമെന്നോണം അവര്‍ തന്നതും വാങ്ങിച്ചാണ് അവളെ കൊണ്ടുപോകാം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ പിന്നീട് യാത്രാമധ്യേ ഹെലികോപ്റ്റര്‍ കേടായി അവര്‍ മനുഷ്യവാസം ഇല്ലാത്ത ഒരു ആര്‍ക്ടികിലെ ഒരു മേഖലയില്‍ അകപ്പെടുന്നു.ഏകദേശം ഇരുന്നൂറു മയിലിനടുതായി ചെന്നാല്‍ നഗരവുമായി ചേരുന്ന സ്ഥലതെത്താം എന്ന് മനസ്സിലാക്കിയ ചാര്‍ളി തന്റെ കൂടെയുള്ള പെണ്‍ എസ്കിമോയോടു അവിടെ കാത്തു നില്‍ക്കാന്‍ നിര്‍ദേശിച്ച ശേഷം യാത്ര തുടങ്ങുന്നു.
ആദ്യ ദിവസത്തെ യാത്രക്ക് ശേഷം പിന്നീട് ഓരോ മണിക്കൂറും ചിലവഴിക്കുന്നത് ദുര്‍ഘടമായി മാറുന്നു.കരുതി വച്ച തോക്കിലെ തിരകള്‍ വേട്ടയാടുന്നതിനു മതിയാവാതെ വരുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞെന്ന പോലെ ക്ഷീണിച്ചു ഉറങ്ങിപ്പോകുന്ന അയാള്‍ പിന്നീട് ഉണരുമ്പോള്‍ കാണുന്നതു ചുറ്റും വട്ടമിട്ടു പറക്കുന്ന കൊതുകും ഈച്ചയടക്കമുള്ള പ്രാണികളെയും. രക്ഷപ്പെടുന്നതിനായി ഓടുന്ന അയാള്‍ വീണ്ടും കീഴടങ്ങുന്നതാണ് കാണുന്നത്.അയാള്‍ അറിയാതെ അയാളെ പിന്തുടര്‍ന്ന് വന്ന എസ്കിമോ പെണ്‍കുട്ടി അയാളെ സുശ്രുഷിക്കുന്നു. പിന്നീട് വീണ്ടും ബോധാവസ്തയിലെതുന്ന അയാള്‍ അവളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നു.അവള്‍ക്കു മുറി ഇംഗ്ലീഷ് അറിയാമെന്ന് അയാള്‍ മനസ്സിലാക്കുന്നു. അവളുടെ പേര് കാനാലാക്ക്‌ എന്നാണെന്നും അറിയുന്നു. കഥയില്‍ ചാര്‍ലിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു സാക്ഷിയായി ഒരു വെളുത്ത മൂങ്ങയെ കാണിക്കുന്നുണ്ട്.

അവളിലൂടെ അയാളുടെ മനസ്സിലുണ്ടയിരുണ്ടായിരുന്ന അഹന്തയും മറ്റും ഇല്ലാതാകുന്നു.ദൂരെ മറ്റൊരു വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടു ചെല്ലുന്ന ചാര്‍ളിക്കു കാണുന്നത് ദ്രവിച്ചു കഴിഞ്ഞ ഒരു ശരീരവും പിന്നെ കുറച്ചു ഉപകരണങ്ങളുമാണ്. മൃതശരീരത്തെ കാര്യമാക്കാതെ തനിക്ക് വേണ്ടി അവിടെ നിന്നും ഒരു തോക്ക് കണ്ടെടുക്കുന്നതിലാണ് അയാള്‍ ശ്രദ്ധിച്ചത്.ഇതില്‍ വിഷമിച്ചു നിന്ന കമാലക്കിനു വേണ്ടി ചാര്‍ളി അവള്‍ക്കൊപ്പം നിന്ന് കല്ലുകള്‍ കൊണ്ട് ഒരു ശവകുടീരം തീര്‍ക്കുന്നു. ഒടുവില്‍ അവിടെനിന്നു കണ്ടെടുതതോക്കെയും അവിടെത്തന്നെ ഉപേക്ഷിക്കുന്നു.പതിയെ ആ മഞ്ഞുറഞ്ഞു കിടക്കുന്ന സ്ഥലത്ത് അയാളുടെ ജീവിത വീക്ഷണങ്ങള്‍ മാറുവാന്‍ തുടങ്ങി.ഒരു ദിവസം കനാലാക്ക് ചാര്‍ലിയോടു മരണത്തെ കുറിച്ചും അവള്‍ എങ്ങിനെ മരണത്തെ തോല്‍പ്പിച്ചു എന്നും പറയുന്നു.

എസ്കിമോകള്‍ മരിക്കുമ്പോള്‍ ടാര്ഖ്‌ുഇപ് ചന്ദ്രനില്‍ നിന്നും അവന്റെ ആത്മാവിനെ കൊണ്ട് പോകാന്‍ വരുമെന്ന് അവള്‍ പറയുന്നു. അവള്‍ ഒരിക്കല്‍ തന്റെ സഹോദരിയെ രക്ഷിക്കുവാന്‍ തന്റെ കൈ മുറിച്ചു രക്തം കൊടുക്കുന്നു. അങ്ങനെ ഒരിക്കല്‍ അവളെ ടാര്ക്‌ിപില്‍ നിന്ന് രക്ഷിച്ച പോലെ ഞാനും രക്ഷപ്പെടും എന്നവള്‍ പറയുന്നു.പിന്നീടുള്ള യാത്രകളില്‍ രോഗം മൂര്ചിക്കുന്ന അവസ്ഥയില്‍ അയാള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു എല്ലാം നന്നായി വരുമെന്ന്. അവള്‍ക്കത് ജീവിക്കുന്നതിനുള്ള ഊര്ജമയിരുന്നു അത്. അവള്‍ അയാള്‍ക്ക് വേണ്ടി വീണ്ടും ഒരു നല്ല ബൂട്ട് കൂടി തയ്യാറാക്കി കൊടുക്കുന്നു. പിന്നീടവര്‍ ഒരുമിച്ചു രേയിണ്ടിയരിനെയും മീനിനെയുമെല്ലാം വേട്ടയാടി കഴിക്കുന്നു.അങ്ങനെ പിന്നീടൊരിക്കല്‍ രോഗം മൂരചിച്ച അവസ്ഥയില്‍ അവള്‍ തന്റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ ബൂട്ട് അവനു നല്‍കി പറഞ്ഞു 'Walk well my Brother'. തന്റെ സ്വപ്നത്തില്‍ പണ്ട് പട്ടാളത്തില്‍ പൈലറ്റ് ആയിരുന്നപ്പോള്‍ സംഭവിച്ച കാര്യം അയാള്‍ വീണ്ടും ഓര്‍ത്തു. അയാള്‍ മിസൈല്‍ തോടുക്കുന്നതും താഴെ മനുഷ്യ ജീവന്‍ പിടയുന്നതും ആയിരുന്നു അത്. എന്നാല്‍ ഇന്ന് കണ്ട സ്വപ്നത്തില്‍ ചാര്‍ളി മിസൈല്‍ വിടുവിക്കാന്‍ പോകുമ്പോള്‍ കാണുന്നത് കമാലാക്ക് അയാളുടെ സഹായത്രികയായിരുന്നു അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായിരുന്നു.

അടുത്ത ദിവസം അവളുടെ കാലടികള്‍ അവര്‍ കഴിഞ്ഞിരുന്ന കൂടാരം വിട്ടു പോയതാണ് അയാള്‍ കണ്ടത്. അയാള്‍ അവള്‍ക്കായി ഒരു ശവക്കല്ലറ തീര്‍ക്കുന്നു. അവള്‍ ഉപേക്ഷിച്ചു പോയതെല്ലാം അവിടെ അടക്കം ചെയ്യുന്നു.പിന്നീട് യാത്ര തുടരുന്ന അയാള്‍ 200 mile അകലെയുള്ള എസ്കിമോകളുടെ അടുത്തെത്തുന്നു.

കഥയുടെ തുടക്കത്തില്‍ കാണിക്കുന്നത് ഇനുയിട്ടുകള്‍ മഞ്ഞില്‍ ഒരു കുരിശു കാന്നുന്നതായാണ്. ഇതിനെ മോക്ഷതിനെ സിംബോലൈസ് ചെയ്തു കാണിച്ചതോ അല്ലെങ്കില്‍ നന്മയുടെ വഴിയില്‍ എത്തി ചേരുന്നതിനെ പ്രതിനിധാനം ചെയ്തതോ ആവാം എന്ന് കരുതാം. ഈ കാണുന്നത് കഥയുടെ അവസാനം നടന്നടുക്കുന്ന ചാര്‍ളിയുടെ രൂപം തന്നെയാണ്. ഒരു നോവലിനെ എത്ര മനോഹരമാക്കി ചിത്രീകരിക്കാമോ അത്രയും മനോഹരമാക്കിയാണ് ഇതോരുക്കിയത്.ഒരു ചെറിയ കഥാ തന്തുവില്‍ നിന്നുകൊണ്ട് ഒരുപാടു കാര്യങ്ങള്‍ വളര വ്യക്തതയോട് കൂടി ചെയ്യുവാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു.ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും കാസ്ടിങ്ങും എല്ല്ലാം മികച്ചു നില്‍ക്കുന്നു. റിതുഭേതങ്ങള്‍ കിം കി ടുകിന്റെ സ്പ്രിംഗ് സമ്മര്‍മായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.എന്നിരുന്നാലും ചിലത് വളരെ മനോഹരമായിരുന്നു എന്ന് പറയാം. ഒരു ട്രാജിക് മൂടിലേക്ക് കഥ പോകുന്നെങ്കില്‍ കൂടിയും ഇതൊരു മെലോഡ്രാമ അല്ല.പടത്തിലുടനീളം ഒരു ഫീല്‍ നിലനിര്‍ത്തുന്നുണ്ട്. അത് കൊണ്ടുതന്നെ സിനിമ കഴിഞ്ഞ ശേഷവും കതാപാത്രങ്ങലോടുള്ള അടുപ്പം നിലനില്‍ക്കും.ഞാന്‍ മുകളില്‍ പറഞ്ഞത്‌ കഥയുടെ സംക്ഷിപ്തം മാത്രമാണ്.ഒരു കഥ കാണിക്കുക എന്നതിലുപരി ഓരോ ഫ്രെയിമുകളിലൂടെ ഓരോ ഷോട്ടുകള്‍ കാണിച്ചു തരികയാണ് ചെയ്യുന്നത്. ഉദ: കനാലക്കും ചാര്‍ളിയും വേട്ടയാടുന്നതും മറ്റും കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നത്‌ എസ്കിമോകളുടെ വേട്ടയാടല്‍ രീതിയാണ്‌. സിനിമ കണ്ടു കഴിയുമ്പോള്‍ അവരുടെ ആഹാര രീതിയും മറ്റും നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാകും!.

ഏതാനും വാക്കുകള്‍ കൊണ്ട് പറയാനാവാത്ത ഒരു സുഖം ആണ് എനിക്കീ പടം കണ്ടു കഴിഞ്ഞപ്പോള്‍ കിട്ടിയത്.പടം തുടങ്ങിയപ്പോള്‍ എന്ത് പ്രതീക്ഷിച്ചോ അതിന്റെ പതിന്മടങ്ങ് കിട്ടി എന്ന് പറയാം.ഇതൊരു ആധികാരികമായ വിവരണം ഒന്നുമല്ല.കാണണം എന്ന് വിചാരിക്കുന്നവര്‍ക്ക് കഥയെക്കുറിച്ചുള്ള ഒരു വിവരണം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടമാണെന്ന് എനിക്ക് തോന്നുന്നു.

9/10.
0

Anatomy of a murder(1959)







A man who jealous about his wife. The wife who is so beautiful that anyone look her when she pass by and she dont hesitate to show her beauty. A clever lawyer and a previous District Attorney who fails to make good income for his office and to pay for his secretery and his drunkard old aged friend. A director who knows how to handle a clever story. A story that doesnt put twists or doesnt even pretend to be something else. A good adaptation of novel. Sharp set of dialogues that at times funny, at times with dual meaning and every time liverages the mood of the film. A top notch performance by James Stewart and other costars. A collection of these makes a brilliant film set in the end of 50's. The courtroom drama was the best in '12 Angry Men'. While that one concerned and concentrated on the verdict of Jury and how each type of juror will effect in a decision, this one concentrates more on the perspective of arguments and doesnt even bother to look how the jurors have come to the final verdict. The character of judge is acted by a real life judge, which does give that film an authentic appeal. The film signifies on the fact of how a cunning lawyer can drift the truth from one point to another and thus affect the jurors.
The film revolves around the case people vs Federick Manion, where he is found guilty for shooting and thereby killing an innkeeper named Quill. The guilt was straightforward and was a first degree murder with a possibility of maximum punishment. Lawyer Paul Beigler takes his case and the courtroom drama starts.The reason for Manion to shoot the innkeeper was that he raped his pretty wife. Lawyer says that you cant defend the judgement by saying humanity, as he didnt shot him just by seeing him raping his wife,rather walking all the way to the Inn to kill him. So they decides to say guilty but under temperal insanity.Thus with the help of a Psychiatrist they start defending by arguing he had 'irresistable impulse' while came to shoot him. Thus the courtroom drama begins and takes it turns through both the sides making the viewer to adhere to the seats by delivering sharp dialogues and delivering it in a most convincing style.The procedures in courtroom seemed to be proper and the reasons were seemed to be very authentic.And how the hell one could think the defendant pleading for his release by acknowledging he had done it and still doesnt use any twists or dramatic situations to help the story.Please dont hesitate to see the film because it set in the 50's. It can exceed your expectation clearly.

10/10
0

Last life in the Universe(2003)





One amongst the best foreign movies i have ever seen.What was the best of the film 'Last life in the universe'? I dont know. But i know some things for sure in the movie that are outstanding. The director Pen-ek Ratanaruang, the actor Tatanobu Asano and the cinematographer Doyle( I already seen some films where Doyle had his contributions. 2046 was one such film where i saw one of his great work). They work together to produce a masterpiece out of a good story. The film is a bit slow in pace which i thought was perfect for this surrealistic movie. The story length is very small.Obviously the film is a about grief(or more appropriately its melancholic).

Tatanobu's character is kenji who doesn't found anything interesting in the world and fantasize to have suicide.However he is interrupted on his every attempt. He has got some peculiar characters, a bit different on perspective from others and mostly he seem to be silent. At a time in his present life a turn of tragic events occur where he loss his brother on a fight with gangsters and a girl who seem to have developed an interest(not anything big though)in him also dies. The events make his life's path cross over with a girl named Noi.From then on the film takes a surrealistic path, where the cinematographer does the fine work in creating a lot of images that is so beautiful. The meeting slowly changes the life of Kenji and he soon recognize that he want to leave his current life. He starts to live with her and they develop a romantic relationship and the events change again to give a dramatic approach to the climax of the film.You may be guessing that the story isn't giving anything new or say big as it supposed to be, but not, the difference is made by the 3 factors as i said above. Its one of my favorite movies and if you are not a causal viewer of cinema its for you. You wont be disappointed.

10/10
0

Ditto aka Donggam(2000)


A blend of melodrama with fiction(or fantasy). So-eun gets a ham radio and one night she gets some signals from In. In teaches her how to use the equipment and they began chatting. This leads into a relationship between each other. They finds that both are studying in the same college. One night they both agree to meet at a marked point. However they wont find each other. Then In finds that they are separated by time. In fact 21 years. In is living in the year 2000 and So eun in the year 1979. At first she was very uncomfortable with the fact that they are 21 years apart and felt In was doing some pranks on her. When days went by she finds that they are in fact 21 years apart. And when he finds more about In she becomes shocked and she becomes in a state between her faith and love. She finds that her love towards her boyfriend in the present time may change the fate of In in 2000. Like most of the film the film is bittersweet and ends in the year 2000. A slow film but very much enjoyable.

Oneline: Something different in the thread.

7/10
0

Entre les murs aka The Class(2008)

It had won the Palme d’Or at the Cannes Film Festival. The story is completely concentrated inside a french school class room. The original title of the film is "Between the walls".The film depicts the attitude of different students and teachers, how different parents are concerned about their children going to school, how the culture differentiates a student's character from another etc. The standout thing about the film is the observation, and how it contributes to make a genuine film about a class that truly escape from being a documentary and becomes a thoroughly entertaining film. Most of the film is the discussion between the teacher Francois and his students where topic change from study to normal day to day things to social concerned matters. At one time the teacher bursts out and we see the students unite in protest.In one scene we can the Japanese student telling his teacher that he is ashamed of telling the private things here as his culture doesn't teach him to be shameless. The restless nature of the junior high school students make the film more of an entertainer. The one tiresome thing for me was to read through the subtitles. During discussions voices came from different subjects and were speedy so that subtitles changed fast from scene to scene. In short I thoroughly enjoyed the film.

Oneline: It is a real class room.

7/10


0

Das Experiment(2001)


The movie is based on the "Stanford Prison Experiment" conducted in 1971. Starts like a hollywood thriller with a decent background score and some humours to add with. Later on we get to see the character exposed by each and every person as they are forced to face different circumstances in a prison. A prison is set up in a research lab with minimum facilities to be given inside a real prison and surveilance cameras around study the behaviour of the subjects. People are hired by the scientists of which some will act as guards and others as prisoners. Each group are selected carefully based on the mental strength, the behaviour and using other procedures. Guards will set rules and prisoners will follow it strictly. Guards shouldnt use any violence to keep discipline among them. If everything goes as planned, each one will benefit with money offered to them and scientists will have the result. The experiment was for 14 days. First everything starts friendly then a bit of teasing, then not so harmful humiliation, and eventually violence. The situation seemed to be controllable and then one day everything collapse. The movie captures how one person's reaction or action cause change in strategies in another person and eventually making a shift of behaviour towards everyone he accompanies or involved with. Watch it. It is beautiful,funny and provocative. An excellent thriller that has got values
>>Score A<<
0

Hable con ella(2002)


A beautiful film from the acclaimed spanish director Pedro almodover, who always taken films where heroines have got substance . He always employs melodrama in his films and his films always depicted desire passion family matters etc. This film is no exception.The film tells a powerful love story which is purely unconventional. The story moves very slowly but i didnt feel boredom throughout the movie.Both leading characters's lovers are in deep comma. One male character is a journalist and other is a nurse. Thw two men first meets at a theatre and later they meet at this hospital where one work as the nurse and treats his lover. However her parents or anyone else other than the journalist knows that he is in love with the one he treats. When benigno,the nurse saw the grief in his companion's(the journalist) face, he tells him 'talk to her'. The subject is not so complex however the matter is folded and it unfolds only when the film is reaching its final scenes. And the climax can make you drop a bit of tear from your eyes and the pictures of each character will leave in your mind for sometime, and if it does then it is the success of the story telling medium,Cinema.
>>Score A-<<
0

2046(2004)

Directed by Wong-Kar Wai. This was the third movie i have seen from wong kar wai after ChungKing Express and In the mood for Love. It had shown me the magic the cinema has to offer. The colors. The shots. The selection of scenes. The story showcases a womanizer writer, who does writing for making money and lives an extravagant life. His life is very lonely where he finds his pleasure in company of women. In hong kong he lives in a room 2047 in a motel and looks to 2046 and imagines a story which later on he realises that it became his story, his story of loneliness, urge for love and passion. Through his story he tries to find the woman once he loved and tried to make his part of live. The movie mixes both his present and past through the story '2046' that he writes. In his story every once in a while a mysterious train leaves to the year 2046. People traveling in the train had only one ambition, to recapture their lost memories .Through the fictional world in his story he creates and projects the emotions of the women he noticed. This is essentially what the story of the film 2046. The film is unique in its features. And very nostalgic as well. Ah! i forgot one more thing, it is the background score. The background score is excellent and undoubtedly one of the best. Recommended if you are hardcore movie lover. And skip if you are a causal one.
>>Score A+<<