Showing posts with label Romance. Show all posts
Showing posts with label Romance. Show all posts
9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍

12

ഇന്‍ ജൂലൈ

Im Juli(2000)











റൊമാന്‍സ് എന്ന വിഷയം കൈകാര്യം ചെയ്യുന്നുന്ടെകിലും ഒരു റോഡ്‌ മൂവി എന്ന വിശേഷണം ആവും കൂടുതല്‍ ചേര്‍ച്ച. എന്നാല്‍ ആ വിശേഷണവും പൂര്‍ണമല്ല. ഒരു 'അബ്സ്യുര്‍ഡ്' ആന്‍ഡ്‌ 'ക്രേസി' എന്ന ലേബല്‍ ആവും നല്ലത്. സിനിമയെ അങ്ങനെ ഒരു ലേബല്‍ ഒട്ടിച്ചു മുന്‍വിധിയോടെ കാണണം എന്നതുകൊണ്ട് അല്ല പറഞ്ഞത്.

ദാസ്‌ എക്സ്പിരിമെന്റ്റ്‌, റണ്‍ ലോല റണ്‍ എന്നീ സിനിമകള്‍ ഓര്‍മ്മയില്ലേ? ഏറ്റവും മികച്ച രണ്ടു ജര്‍മ്മന്‍ സിനിമകളായിരുന്നു അവ. ഈ സിനിമകളിലെ നായകനാണ് ഇവിടെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. എങ്കിലും അത്തരം ഫിലിമുകളുടെ ഒരു നിലവാരം അല്ല. അതാണ്‌ നേരത്തെ ഒരു ലേബല്‍ ഒട്ടിച്ചത്.പക്ഷെ അത്യന്തം ആസ്വാദ്യകരമായ ഒരു നല്ല സിനിമയാണ് ഇന്‍ ജൂലായ്‌.

ടീച്ചിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്‌ ഡാനിയല്‍. ക്ലാസിന്റെ അവസാന ദിവസം അവന്‍ ജുലായി എന്ന് പേരുള്ള ഒരു പെണ്ണിനെ കാണുന്നു. അവള്‍ അവന്റെ കാമുകിയെ കാണിച്ചു കൊടുക്കാന്‍ പറ്റുന്ന ഒരു മോതിരം അവനു വില്‍ക്കുന്നു.ആ മോതിരത്തില്‍ കാണുന്ന സൂര്യനെ അടയാളം കാണിക്കുന്ന പെണ്ണായിരിക്കും അവന്റെ കാമുകി. സത്യത്തില്‍ അവനെ പതിവായി കാണുന്ന അവള്‍ക്കു അവനോടു സ്നേഹമുണ്ട്.അത് നേരിട്ട് പറയാതിരിക്കാന്‍ ചെയ്യുന്ന ഒരു സൂത്രം മാത്രമായിരുന്നു ഈ മോതിരം. അന്ന് തന്നെ രാത്രി സൂര്യന്റെ ചിഹ്നം അടയാളമായുള്ള ഒരു ഉടുപ്പും ധരിച്ചു അവള്‍ രാത്രി അവന്റെ അടുത്തേക്ക് എത്തുന്നു.

സ്വാഭാവികമായും മറ്റു സിനിമകളില്‍ സംഭവിക്കാറുള്ള പോലെ തന്നെ അവന്‍ മറ്റൊരു പെണ്‍കുട്ടിയെ ഇതേ അടയാളവുമായി കാണുകയും അവളെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതു പ്രേക്ഷകന്‍ കാണുന്നു,ഒപ്പം പ്രണയം പറയാന്‍ കഴിയാതെ ജൂലൈ മടങ്ങിപ്പോകുന്നതും.പിറ്റേ ദിവസം അവള്‍ അവനെയും ഉപേക്ഷിച്ചു ഇസ്താംബൂളിലേക്ക് പോകുന്നു.ജൂലൈ മോതിര അടയാളത്തെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ അന്ധമായി വിശ്വസിക്കുകയും അതോടൊപ്പം തന്റെ മുറിയില്‍ ഒരു ദിവസമെന്കിലും തങ്ങിയ അവളോട്‌ പ്രണയം തോന്നുകയും ചെയ്യുന്ന അവന്‍ ഒരു കാറും എടുത്തു അവന്‍ ഇപ്പോള്‍ താമസിക്കുന്ന ജര്‍മ്മനിയിലെ ഹംബര്‍ഗ്ഗില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര പോകാന്‍ തുടങ്ങുന്നു(യുറോട്രിപ്പില്‍ നായികയെത്തേടിയുള്ള നായകന്‍റെ രസകരമായ യാത്ര ഓര്‍മ്മയില്ലേ).ഡാനിയെലിനോട് പ്രണയം പറയാന്‍ കഴിയാതിരുന്ന ജൂലൈ മറ്റൊരു ദേശത്തേക്ക് പോകാന്‍ യാത്ര തിരിക്കുന്നു. യാദ്രിശ്ചികമായി(അതെ തികച്ചും യാദ്രിശ്ചികമായി!) അവള്‍ പോകാന്‍ കൈ കാണിക്കുന്ന വണ്ടി അവന്റെ ആയിരുന്നു. ഇതോടെ ഒരു യാത്ര രസകരമായ സന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നു.

നേരത്തെ ഒരു ലേബല്‍ ഈ സിനിമക്ക് ഒട്ടിച്ചു കൊടുക്കാന്‍ കാരണം അതിലെ ഒരുപാട് സീനുകള്‍ തന്നെയാണ്.കഥയുടെ ആദ്യത്തെ ഷോട്ട് മുതലുണ്ട് ഈ സിനിമയുടെ ക്രേസി അല്ലെങ്കില്‍ ഒരു മണ്ടന്‍ സ്വഭാവം. ഒരു ശവശരീരവും കാറിന്റെ ഡിക്കിയില്‍ വെച്ച് രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് അത്തരത്തിലൊന്ന്. രാജ്യതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ആയി കസേരയും ഇട്ടു ചെസ്സ്‌ കളിക്കുന്ന പട്ടാളക്കാരെ കാണാം. അതിര്‍ത്തി കടക്കാന്‍ വേണ്ടി മാത്രം താല്‍ക്കാലികമായി മാത്രം പാസ്പ്പോര്‍ട്ട് ഉള്ളവളെ കല്യാണം കഴിക്കുന്നത്‌ കാണാം.

ഇങ്ങനെ പോകുന്നു സിനിമയിലെ കാര്യങ്ങള്‍. ഇതെല്ലാം വളരെ ആസ്വാദ്യകരമായ രീതിയില്‍ ആണ് സിനിമയില്‍ അവതരിപ്പിക്കുന്നത്‌.ഒരു ഫീല്‍ ഗുഡ്‌ മൂവി എന്ന് പറയാം.
4

The Lovers on the bridge(1991)













പ്രണയമാണ് പ്രമേയമെന്നും പശ്ചാത്തലം പാലം ആയിരിക്കാം എന്നും പേരില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ അല്ലെ.പാരിസിലെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന 'Du Pont-Neuf' ബ്രിഡ്ജില്‍ അന്തിയുറങ്ങിയിരുന്ന രണ്ടു പേരുടെ ഇടയിലുണ്ടാവുന്ന പ്രണയമാണ് ഇവിടെ കഥാതന്തു. എങ്കിലും പൂര്‍ണ്ണമായി ഒരു പ്രണയകഥ എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.സ്നേഹം ചിലപ്പോള്‍ പോസ്സെസ്സിവ്‌നെസ്സുമാണല്ലോ.നായകനു നായികയോട് തോന്നുന്നതായി ഇവിടെ കാണിക്കുന്നത് സ്നേഹത്തില്‍ നിന്നുണ്ടാകുന്ന പോസ്സെസ്സിവ്‌നെസ്സ് തന്നെയാണ്.

നായികയായി വരുന്ന ജൂലിയെറ്റ്‌ ബിനോചെയും ഡെനിസ് ലെവാന്റെയും നല്ല രീതിയില്‍ തന്നെ അധ്വാനിച്ചിട്ടുണ്ട് (അഭിനയമല്ലാതെ തന്നെ).അതിന്റെ ഒരു പ്രതിഫലനം ചില സീനുകളില്‍ കാണാം. പടത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത് അലക്സ്‌ ഡ്രഗ് ഉപയോഗിച്ച് അബോധാവസ്ഥയില്‍ തെരുവിലൂടെ ഉഴറി നടക്കുന്ന കാഴ്ചയാണ്.പെത്തെഡിന്റെ അമിതമായ ഉപയോഗമാകാം കാല്‍പ്പാദത്തിനു മുകളിലൂടെ കയറിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങള്‍ക്ക് അയാളിലെ വേദനയെ ഉണര്‍ത്താനാവുന്നില്ല.ഈ സമയമാണ് പെയിന്റിങ്ങും പിടിച്ചു ആ വഴി വരുന്ന മിഷേലിന്റെ മുന്നില്‍ അയാള്‍ പെടുന്നത്. മൃതപ്രാണനായി കരുതുന്ന അയാളുടെ മുഖം അവള്‍ തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു.അതേ സമയം അവിടെ വരുന്ന തെരുവില്‍ ജീവിക്കുന്നവരെയും പിടിച്ചു കൊണ്ടുപോകുന്ന വാഹനം അലെക്സിനെയും എടുത്തു മാറ്റി കൊണ്ടുപോകുന്നു.

അലക്സും മറ്റൊരാളും(അവനു പെത്തെഡിന്‍ എന്നും കൊടുത്തിരുന്നത് അവിടത്തെ പല കെട്ടിടങ്ങളിലും പണ്ട് കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ഈ പ്രായം ചെന്ന മനുഷ്യനായിരുന്നു) മാത്രം അന്തിയുറങ്ങിയിരുന്ന ആ പാലത്തിനു മുകളില്‍ അവളും എത്തിപ്പെടുന്നു. ഇതിനിടയില്‍ അലക്സ് തന്നെ പാര്‍പ്പിച്ചിരുന്ന ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള താമസ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു വീണ്ടും തെരുവിലേക്കു തിരിച്ചെത്തുന്നു. അയാള്‍ കാണുന്നത് അവിടെ ഉറങ്ങുന്ന മിഷേലിനെയാണ്. അവളുടെ കയ്യില്‍ അവന്റെ ഒരു ചിത്രവും വരച്ചു വെച്ചിരിക്കുന്നു. അലെക്സ് പ്രായം ചെന്നയാളോട് അവള്‍ക്കും അവിടെ ഉറങ്ങാനുള്ള അനുവാദം കൊടുക്കണം എന്നപേക്ഷിക്കുന്നു. അലക്സിനു മിഷേലിനോടും അവള്‍ക്കു പിന്നീട് അവനോടും പ്രണയം തോന്നുന്നു. ദിവസം ചെല്ലുന്തോറും അന്ധയായി മാറിക്കൊണ്ടിരിക്കുന്ന മിഷേല്‍ എപ്പോഴും തന്റെ കൂടെയുണ്ടാവും എന്ന അവന്റെ തോന്നലുകള്‍ക്ക്‌ തടസ്സം നേരിടാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനെതിരെ എന്തും ചെയ്യാനുള്ള അവസ്ഥയിലേക്ക് മാറുന്നു. ഇതിനു വേണ്ടി ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഒട്ടിച്ചു വച്ചിരുന്ന അവളുടെ പോസ്റ്ററുകള്‍ അവന്‍ കത്തിക്കുന്നതിന് വരെ ഇടയാക്കുന്നു. ഇത് പോസ്റ്ററൊട്ടിച്ചു കൊണ്ടിരുന്ന ജോലിക്കാരന് തീ പിടിക്കുന്നതിനു കാരണമാകുന്നു. പിന്നെയും ഒരുപാട് ശ്രമങ്ങള്‍ അലക്സ് നടത്തുന്നു. ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടി സമ്പാതിച്ച പണപ്പെട്ടി അവളറിയാതെ അവന്‍ തട്ടിത്തെറിപ്പിക്കുക വരെ ചെയ്യുന്നു.

പാലത്തിന്റെ പൂര്‍ണമായ ദ്രിശ്യമൊന്നും പലപ്പോഴും സംവിധായകന്‍ കാണിച്ചു തരുന്നില്ല. സംഗതി 'Du Pont-Neuf' പാലം ആണ് ആധാരമെങ്കിലും കാണിക്കുന്നത് ആ പാലം അല്ലത്രേ...ചിത്രീകരണത്തിന് പാലം ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം കെട്ടിയുണ്ടാക്കിയ സെറ്റാണ് നമ്മള്‍ കാണുന്നത്. ഒരു പക്ഷെ ഉപയോഗിച്ചിരിക്കുന്ന ചില സ്റ്റൈലന്‍ ദ്രിശ്യങ്ങളുടെ പേരിലാവും ഈ സിനിമയെ കൂടുതല്‍ ഓര്‍മിക്കുക. പുതുവര്‍ഷത്തലേന്നു രാത്രി ഒരു പാറാവുകാരനെ തലയ്ക്കു അടിച്ചു വീഴ്ത്തി പാലത്തിനടിയില്‍ നിന്നും അലെക്സും മിഷേലും ഒരു ബോട്ട് കൈക്കലാക്കുന്നു. എന്നിട്ട് ആ ബോട്ടും കൊണ്ട് പാലത്തിന്നടിയിലെ കനാലിലൂടെ അതോടിച്ചു കൊണ്ട് പോകുന്ന ഒരു സീനുണ്ട്. അതേപോലെ ഒരു നല്ല പാശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാലത്തിനു മുകളില്‍ ഇരുവരും നൃത്തം വെച്ചുകൊണ്ട് പോകുന്ന മറ്റൊരു സീനും. പിന്നെയും അങ്ങനെ കുറെ സീനുകള്‍. ഇവയെല്ലാം വളരെ നല്ല ഫ്രെയിമുകളാല്‍ സമ്പന്നം.

1991 ല്‍ ഫ്രാന്‍സില്‍ റിലീസ് ചെയ്യപ്പെട്ട സിനിമ പിന്നീട് ഒരു 9 വര്‍ഷക്കാലയളവിനുള്ളിലാണ് മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.അന്നിതൊരു ചിലവേറിയ സിനിമയായിരുന്നു. സിനിമയില്‍ ബെനോചെയുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌. അത് ഒരുപക്ഷെ അലെക്സിന്റെ ക്യാരക്റ്റര്‍ സമാന സ്വഭാവത്തില്‍ മുന്‍പും ലെവന്റെ ചെയ്തു കണ്ടിരുന്നു എന്നതുകൊണ്ടാവാം(ടോക്കിയോ എന്ന സിനിമയിലെ രണ്ടാം ഹ്രസ്വചിത്രത്തില്‍ നായകനും ഇദ്ദേഹമാണല്ലോ). പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്ന് രണ്ടു രംഗങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ അതിപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഉദാഹരണത്തിന് തന്റെ കാമുകനെ കാണാന്‍ തോക്കുമായി പോകുന്ന ജൂലിയെറ്റിന്റെ സീന്‍. അവിടെ അവള്‍ കാണുന്നത് സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്...
1

Vinnai Thandi Varuvaya(2010) Review









The feeling of love,romance and intimacy.The genre of the romantic films could only be better with a good director. Whatever the story or the script has to offer it can only be felt from the heart with the help of a good director who could feel the romance. Gautam Menon has done it very fine. If you like good romance the film has a lot to offer and can make your heart feel after watching the film.

Like most of the romantic films the film is about Boy loves a girl and Girl starts loving him back. If you have read the novel Godfather you may already know the phrase hit by the thunderbolt, where Michael feels hit by something when he sees a girl. A love at first sight. The same thing is worked out here by Gautam. Chimbu's character feels like got a hit in the heart upon seeing Trisha for the first time. You may remember a similar approach he did in vaaranam aayiram. Though repeated, the scene felt fresh. After that he starts to follow her, try to impress and ultimately telling her about his love. Very straightforward scenes handled through very funny moments where the actors are doing an excellent job. Nothing new to be expected in the story other than the crisp editing and cinematography. All the colors looked beautiful all along the film.

The film takes a turn from the second half onwards. Here the editing and direction favors a slow mood. The script becomes better and characterisation becomes deep that in this part we are get to see the acting skills of the duo. Trisha's character has given a complex characterisation. This makes the scenes intense and unpredictable at times. As i said earlier what the film has to offer has been completely done in the 2nd half. The approach is completely non linear.

The commendable thing was that the film is not dragging the usual subject of religion into the film at all, though mentioned lightly somewhere along the story. Among my favorite scenes were the one where Jessey tells Karthik its over for ever. The scene was highly intense and was the best scene in the film where the actors acting were at the extreme.The director did everything right along the scenes to make the portions intense. The scene took around 10 mins to portray the emotions perfectly. One other was when Karthik trying to convince Jessey that she also had the feeling like what he feels towards her. In that scene director portrays him sitting opposite to her. And while he talks about the love, he sees she sitting with him on the opposite chair and feeling the warmth of love with him. That scene too was really beautiful.

When the film approached climax i thought how poor the story is turning out with a predictable, though happy way. But i was mistaken like all the audience. The twist was a surprise. Director uses a bit of surrealism by giving a good ending through the film made by Chimbu's character in this film, where he scripts his own love towards Trisha in his life. And we get to know the real climax then. I like it. However there is a major flow. Though the character of Trisha portrayed in a different manner, the reasons to make her suggest a split up was very very unconvincing.

I forgot to mention the songs. Though the beats were really good, the songs aren't memorable and carries an expiry date. In fact it can no way be compared to the awesome songs in Vaaranam aayiram. However the background score was really good for most of the parts.I loved all the love making scenes and romantic dialogues. Felt something in the heart after watching the film. In fact the feel is still left in my heart.

Watch it if you love good heart warming romantic films.

7.5/10.
0

Last life in the Universe(2003)





One amongst the best foreign movies i have ever seen.What was the best of the film 'Last life in the universe'? I dont know. But i know some things for sure in the movie that are outstanding. The director Pen-ek Ratanaruang, the actor Tatanobu Asano and the cinematographer Doyle( I already seen some films where Doyle had his contributions. 2046 was one such film where i saw one of his great work). They work together to produce a masterpiece out of a good story. The film is a bit slow in pace which i thought was perfect for this surrealistic movie. The story length is very small.Obviously the film is a about grief(or more appropriately its melancholic).

Tatanobu's character is kenji who doesn't found anything interesting in the world and fantasize to have suicide.However he is interrupted on his every attempt. He has got some peculiar characters, a bit different on perspective from others and mostly he seem to be silent. At a time in his present life a turn of tragic events occur where he loss his brother on a fight with gangsters and a girl who seem to have developed an interest(not anything big though)in him also dies. The events make his life's path cross over with a girl named Noi.From then on the film takes a surrealistic path, where the cinematographer does the fine work in creating a lot of images that is so beautiful. The meeting slowly changes the life of Kenji and he soon recognize that he want to leave his current life. He starts to live with her and they develop a romantic relationship and the events change again to give a dramatic approach to the climax of the film.You may be guessing that the story isn't giving anything new or say big as it supposed to be, but not, the difference is made by the 3 factors as i said above. Its one of my favorite movies and if you are not a causal viewer of cinema its for you. You wont be disappointed.

10/10
0

Christmas in August(1998)











A beautiful film that just sustained the smile on my face. The film is very real. And thats the best thing why i loved it the most. The direction in classy that i felt a breeze going around me while watching the film. Its a bit pain towards the end, but that seemed to be usual with most of the korean melodrama. A sincere film with a very nice story. You will easily get attach to the leading characters. Into the thread; The hero Jung-won has his own studio where he takes phtotos of people coming to him. They range from children to youngsters to middle aged to oldest. He is so comfirtable with his life and takes it as easy and as a very pleasant one. He meets another girl who comes to visit his studio and soon she becomes a bit attracted to him, however i dont think it seemed like him attracted to her except that he seemed to be enjoying her company.There is not much to talk about the story,else that become a spoiler. Scenes like; when school going children are asking Jung-Won to enlarge their favorite girl in the group photo, and he soon involves with them in a little chit chat asking about their girls; are pretty funny and extremely beautiful. The editing seems to be choppy at times, but still the film is really good and worth a shot. My opinion is don't miss this one. Even if you are not a Korean movie fan you are gonna like this.

OneLine: Simply beautiful and suddenly become my favorite.

9.0/10
0

Classic aka Keulraesik(2003)

A beautiful romantic movie. The excellent part which i felt of the movie were the music and the background score. So much melody is worked into it. If you have got a romantic mind, then you would forget everything else and appreciate the film from your heart. The movie consists of two extreme love stories coupled with scenic views. Into the thread; Ji-Hyae finds the old letters belonging to h er mother Jo Hee from her bag detailing the romance between her and her first love, Joon-Hee.But fate decides her to move apart from him. The story then moves to present time were Ji-Hyae gets into a love triangle which goes on between her and her best friend and her friend Sang Min. This is mixed with the love trianlge in the past which she understands through her mother's letters. Unlike most of the korean melodram a, it has a happy ending. And the climax is a twist, something you wont expect. If you havent watched this movie yet, watch it, and watch a high qaulity one too, because the background locations chosen are so breathtaking and the music too.

OneLine: It's not a great film, but its very enjoyable and well done.

6.5/10
0

Ditto aka Donggam(2000)


A blend of melodrama with fiction(or fantasy). So-eun gets a ham radio and one night she gets some signals from In. In teaches her how to use the equipment and they began chatting. This leads into a relationship between each other. They finds that both are studying in the same college. One night they both agree to meet at a marked point. However they wont find each other. Then In finds that they are separated by time. In fact 21 years. In is living in the year 2000 and So eun in the year 1979. At first she was very uncomfortable with the fact that they are 21 years apart and felt In was doing some pranks on her. When days went by she finds that they are in fact 21 years apart. And when he finds more about In she becomes shocked and she becomes in a state between her faith and love. She finds that her love towards her boyfriend in the present time may change the fate of In in 2000. Like most of the film the film is bittersweet and ends in the year 2000. A slow film but very much enjoyable.

Oneline: Something different in the thread.

7/10
0

You've got a mail(1998)


" I turn on my computer. I wait patiently as it connects. I go online. My breath catches in my chest until I hear 3 little words, "You've got mail." I hear nothing, not a sound on the streets of New York. Just the beat of my own heart. I have mail...from you.'". Tom hanks and meg ryan gives some fantastic performances as joe fox and kathleen kelly. A very romantic film with lot of dialogues that would register into your memory. Into the story;Its about two persons contacting each other and developing friendship throught emails. Each day of their life starts by waiting to read the mail of the other person. The film also had some funny elements like tom hanks calling a 10 or less aged girl as his aunt, in fact she is his aunt, true but strange. If you are searching for a nice romantic film, this one will do the job for you. The film is really nice, you wont be disappointed.

OneLine: A heart warm romantic comedy film, but nothing special.

7/10
0

Siworae aka Il Mare (2000)



A film from korea. The lake house(2006) starring keanu reaves is the english version of the film. English version is far too below the korean version. So see the original version. The film is slow. So please be patient for sometime, and you wont be disappointed. One of such films from korea that you must watch. Now about the story thread: In the year 1999 a girl ( acted by Gianna Jun, My sassy girl heroine) leaves a house and puts a letter in the mail box asking the new owner of the house to forward any letters coming to the house on her name to the new address she written.In 1997 a man named Sung-hyun moves to the same house and collects her letter. This was the house built for him by his uncle. So he naturally surprised by the letter and calls his aunty to confirm that the house and the plot are new. And assumes the letter would be a prank. Later on he realises that the letter is genuine and infact both of them realises that they are comminicating with a time difference of 2years.Il Mare is the house name which means the sea and the house is in fact located near the sea. Well now you know the thread. Its a beautiful nice movie and is highly romantic. Recommended.
>>Score 8.5/10<<