The Snow Walker(2003)
മോവാട്ടിന്റെ 'Walk well my Brother' എന്ന രചനയാണ് ഈ ചലച്ചിത്രതിനധാരം. നോര്‍ത്ത് കനേഡിയന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോവേണ്ടി വരുന്ന രണ്ടു പേരുടെ കഥയാണ് മനോഹരമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയന്‍ ആര്‍ട്ടിക്കിനു സമീപമുള്ള നുനവുടിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്.ഇതൊരു ആര്‍ക്ടിക് ടുന്ദ്ര മേഖലയാണ്. ഇവിടെ താമസിക്കുന്നത് ഇനുയിറ്റ് എന്നറിയപ്പെടുന്ന എസ്കിമോകള്‍ ആണ്.നായികയുടെ റോളില്‍ അഭിനയിച്ചിരിക്കുന്നത് ഒരു ഇനുയിറ്റ് തന്നെയാണ്.
കോണ്ട്രാക്റ്റ് പൈലറ്റ് ആയ ചാര്‍ളി ഈ ടുന്ദ്ര മേഖലയിലേക്ക് ചരക്കുമായെത്തുന്നു. അവിടെ വെച്ച് ഏതാനും എസ്കിമോകള്‍ അയാളെ ചരക്കിരക്കുവാന്‍ സഹായിക്കുന്നു. പിന്നീട് അവരുടെ കൂടെയുള്ള ഒരു പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നതിനായി യെല്ലോനൈഫിലെ ആശുപത്രിയിലേക്ക് തന്റെ യാത്ര മാറ്റുവാന്‍ ചാര്‍ളി തീരുമാനിക്കുന്നു. ആദ്യം തന്‍റെ റൂട്ട് മാറ്റുന്നതില്‍ തല്പര്യമില്ലതിരുന്ന ചാര്‍ളി പിന്നീട് ഉപഹാരമെന്നോണം അവര്‍ തന്നതും വാങ്ങിച്ചാണ് അവളെ കൊണ്ടുപോകാം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ പിന്നീട് യാത്രാമധ്യേ ഹെലികോപ്റ്റര്‍ കേടായി അവര്‍ മനുഷ്യവാസം ഇല്ലാത്ത ഒരു ആര്‍ക്ടികിലെ ഒരു മേഖലയില്‍ അകപ്പെടുന്നു.ഏകദേശം ഇരുന്നൂറു മയിലിനടുതായി ചെന്നാല്‍ നഗരവുമായി ചേരുന്ന സ്ഥലതെത്താം എന്ന് മനസ്സിലാക്കിയ ചാര്‍ളി തന്റെ കൂടെയുള്ള പെണ്‍ എസ്കിമോയോടു അവിടെ കാത്തു നില്‍ക്കാന്‍ നിര്‍ദേശിച്ച ശേഷം യാത്ര തുടങ്ങുന്നു.
ആദ്യ ദിവസത്തെ യാത്രക്ക് ശേഷം പിന്നീട് ഓരോ മണിക്കൂറും ചിലവഴിക്കുന്നത് ദുര്‍ഘടമായി മാറുന്നു.കരുതി വച്ച തോക്കിലെ തിരകള്‍ വേട്ടയാടുന്നതിനു മതിയാവാതെ വരുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞെന്ന പോലെ ക്ഷീണിച്ചു ഉറങ്ങിപ്പോകുന്ന അയാള്‍ പിന്നീട് ഉണരുമ്പോള്‍ കാണുന്നതു ചുറ്റും വട്ടമിട്ടു പറക്കുന്ന കൊതുകും ഈച്ചയടക്കമുള്ള പ്രാണികളെയും. രക്ഷപ്പെടുന്നതിനായി ഓടുന്ന അയാള്‍ വീണ്ടും കീഴടങ്ങുന്നതാണ് കാണുന്നത്.അയാള്‍ അറിയാതെ അയാളെ പിന്തുടര്‍ന്ന് വന്ന എസ്കിമോ പെണ്‍കുട്ടി അയാളെ സുശ്രുഷിക്കുന്നു. പിന്നീട് വീണ്ടും ബോധാവസ്തയിലെതുന്ന അയാള്‍ അവളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നു.അവള്‍ക്കു മുറി ഇംഗ്ലീഷ് അറിയാമെന്ന് അയാള്‍ മനസ്സിലാക്കുന്നു. അവളുടെ പേര് കാനാലാക്ക് എന്നാണെന്നും അറിയുന്നു. കഥയില്‍ ചാര്‍ലിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു സാക്ഷിയായി ഒരു വെളുത്ത മൂങ്ങയെ കാണിക്കുന്നുണ്ട്.
അവളിലൂടെ അയാളുടെ മനസ്സിലുണ്ടയിരുണ്ടായിരുന്ന അഹന്തയും മറ്റും ഇല്ലാതാകുന്നു.ദൂരെ മറ്റൊരു വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടു ചെല്ലുന്ന ചാര്‍ളിക്കു കാണുന്നത് ദ്രവിച്ചു കഴിഞ്ഞ ഒരു ശരീരവും പിന്നെ കുറച്ചു ഉപകരണങ്ങളുമാണ്. മൃതശരീരത്തെ കാര്യമാക്കാതെ തനിക്ക് വേണ്ടി അവിടെ നിന്നും ഒരു തോക്ക് കണ്ടെടുക്കുന്നതിലാണ് അയാള്‍ ശ്രദ്ധിച്ചത്.ഇതില്‍ വിഷമിച്ചു നിന്ന കമാലക്കിനു വേണ്ടി ചാര്‍ളി അവള്‍ക്കൊപ്പം നിന്ന് കല്ലുകള്‍ കൊണ്ട് ഒരു ശവകുടീരം തീര്‍ക്കുന്നു. ഒടുവില്‍ അവിടെനിന്നു കണ്ടെടുതതോക്കെയും അവിടെത്തന്നെ ഉപേക്ഷിക്കുന്നു.പതിയെ ആ മഞ്ഞുറഞ്ഞു കിടക്കുന്ന സ്ഥലത്ത് അയാളുടെ ജീവിത വീക്ഷണങ്ങള്‍ മാറുവാന്‍ തുടങ്ങി.ഒരു ദിവസം കനാലാക്ക് ചാര്‍ലിയോടു മരണത്തെ കുറിച്ചും അവള്‍ എങ്ങിനെ മരണത്തെ തോല്‍പ്പിച്ചു എന്നും പറയുന്നു.
എസ്കിമോകള്‍ മരിക്കുമ്പോള്‍ ടാര്ഖ്‌ുഇപ് ചന്ദ്രനില്‍ നിന്നും അവന്റെ ആത്മാവിനെ കൊണ്ട് പോകാന്‍ വരുമെന്ന് അവള്‍ പറയുന്നു. അവള്‍ ഒരിക്കല്‍ തന്റെ സഹോദരിയെ രക്ഷിക്കുവാന്‍ തന്റെ കൈ മുറിച്ചു രക്തം കൊടുക്കുന്നു. അങ്ങനെ ഒരിക്കല്‍ അവളെ ടാര്ക്‌ിപില്‍ നിന്ന് രക്ഷിച്ച പോലെ ഞാനും രക്ഷപ്പെടും എന്നവള്‍ പറയുന്നു.പിന്നീടുള്ള യാത്രകളില്‍ രോഗം മൂര്ചിക്കുന്ന അവസ്ഥയില്‍ അയാള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു എല്ലാം നന്നായി വരുമെന്ന്. അവള്‍ക്കത് ജീവിക്കുന്നതിനുള്ള ഊര്ജമയിരുന്നു അത്. അവള്‍ അയാള്‍ക്ക് വേണ്ടി വീണ്ടും ഒരു നല്ല ബൂട്ട് കൂടി തയ്യാറാക്കി കൊടുക്കുന്നു. പിന്നീടവര്‍ ഒരുമിച്ചു രേയിണ്ടിയരിനെയും മീനിനെയുമെല്ലാം വേട്ടയാടി കഴിക്കുന്നു.അങ്ങനെ പിന്നീടൊരിക്കല്‍ രോഗം മൂരചിച്ച അവസ്ഥയില്‍ അവള്‍ തന്റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ ബൂട്ട് അവനു നല്‍കി പറഞ്ഞു 'Walk well my Brother'. തന്റെ സ്വപ്നത്തില്‍ പണ്ട് പട്ടാളത്തില്‍ പൈലറ്റ് ആയിരുന്നപ്പോള്‍ സംഭവിച്ച കാര്യം അയാള്‍ വീണ്ടും ഓര്‍ത്തു. അയാള്‍ മിസൈല്‍ തോടുക്കുന്നതും താഴെ മനുഷ്യ ജീവന്‍ പിടയുന്നതും ആയിരുന്നു അത്. എന്നാല്‍ ഇന്ന് കണ്ട സ്വപ്നത്തില്‍ ചാര്‍ളി മിസൈല്‍ വിടുവിക്കാന്‍ പോകുമ്പോള്‍ കാണുന്നത് കമാലാക്ക് അയാളുടെ സഹായത്രികയായിരുന്നു അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായിരുന്നു.
അടുത്ത ദിവസം അവളുടെ കാലടികള്‍ അവര്‍ കഴിഞ്ഞിരുന്ന കൂടാരം വിട്ടു പോയതാണ് അയാള്‍ കണ്ടത്. അയാള്‍ അവള്‍ക്കായി ഒരു ശവക്കല്ലറ തീര്‍ക്കുന്നു. അവള്‍ ഉപേക്ഷിച്ചു പോയതെല്ലാം അവിടെ അടക്കം ചെയ്യുന്നു.പിന്നീട് യാത്ര തുടരുന്ന അയാള്‍ 200 mile അകലെയുള്ള എസ്കിമോകളുടെ അടുത്തെത്തുന്നു.
കഥയുടെ തുടക്കത്തില്‍ കാണിക്കുന്നത് ഇനുയിട്ടുകള്‍ മഞ്ഞില്‍ ഒരു കുരിശു കാന്നുന്നതായാണ്. ഇതിനെ മോക്ഷതിനെ സിംബോലൈസ് ചെയ്തു കാണിച്ചതോ അല്ലെങ്കില്‍ നന്മയുടെ വഴിയില്‍ എത്തി ചേരുന്നതിനെ പ്രതിനിധാനം ചെയ്തതോ ആവാം എന്ന് കരുതാം. ഈ കാണുന്നത് കഥയുടെ അവസാനം നടന്നടുക്കുന്ന ചാര്‍ളിയുടെ രൂപം തന്നെയാണ്. ഒരു നോവലിനെ എത്ര മനോഹരമാക്കി ചിത്രീകരിക്കാമോ അത്രയും മനോഹരമാക്കിയാണ് ഇതോരുക്കിയത്.ഒരു ചെറിയ കഥാ തന്തുവില്‍ നിന്നുകൊണ്ട് ഒരുപാടു കാര്യങ്ങള്‍ വളര വ്യക്തതയോട് കൂടി ചെയ്യുവാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു.ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും കാസ്ടിങ്ങും എല്ല്ലാം മികച്ചു നില്‍ക്കുന്നു. റിതുഭേതങ്ങള്‍ കിം കി ടുകിന്റെ സ്പ്രിംഗ് സമ്മര്‍മായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.എന്നിരുന്നാലും ചിലത് വളരെ മനോഹരമായിരുന്നു എന്ന് പറയാം. ഒരു ട്രാജിക് മൂടിലേക്ക് കഥ പോകുന്നെങ്കില്‍ കൂടിയും ഇതൊരു മെലോഡ്രാമ അല്ല.പടത്തിലുടനീളം ഒരു ഫീല്‍ നിലനിര്‍ത്തുന്നുണ്ട്. അത് കൊണ്ടുതന്നെ സിനിമ കഴിഞ്ഞ ശേഷവും കതാപാത്രങ്ങലോടുള്ള അടുപ്പം നിലനില്‍ക്കും.ഞാന്‍ മുകളില്‍ പറഞ്ഞത് കഥയുടെ സംക്ഷിപ്തം മാത്രമാണ്.ഒരു കഥ കാണിക്കുക എന്നതിലുപരി ഓരോ ഫ്രെയിമുകളിലൂടെ ഓരോ ഷോട്ടുകള്‍ കാണിച്ചു തരികയാണ് ചെയ്യുന്നത്. ഉദ: കനാലക്കും ചാര്‍ളിയും വേട്ടയാടുന്നതും മറ്റും കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നത് എസ്കിമോകളുടെ വേട്ടയാടല്‍ രീതിയാണ്. സിനിമ കണ്ടു കഴിയുമ്പോള്‍ അവരുടെ ആഹാര രീതിയും മറ്റും നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാകും!.
ഏതാനും വാക്കുകള്‍ കൊണ്ട് പറയാനാവാത്ത ഒരു സുഖം ആണ് എനിക്കീ പടം കണ്ടു കഴിഞ്ഞപ്പോള്‍ കിട്ടിയത്.പടം തുടങ്ങിയപ്പോള്‍ എന്ത് പ്രതീക്ഷിച്ചോ അതിന്റെ പതിന്മടങ്ങ് കിട്ടി എന്ന് പറയാം.ഇതൊരു ആധികാരികമായ വിവരണം ഒന്നുമല്ല.കാണണം എന്ന് വിചാരിക്കുന്നവര്‍ക്ക് കഥയെക്കുറിച്ചുള്ള ഒരു വിവരണം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടമാണെന്ന് എനിക്ക് തോന്നുന്നു.
9/10.
Subscribe to:
Post Comments (Atom)
0 comments:
Post a Comment