ബോഡി ഗാര്‍ഡ്(2010)

അങ്ങനെ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിക്ക് സംവിധാനം ചെയ്ത സിനിമ.അടുത്ത കാലത്തിറങ്ങിയ ഏറ്റവും മോശം സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന്.ഈയൊരു പടം തട്ടിക്കൂട്ടാന്‍ സംവിധായകന്‍ ഒരു വര്‍ഷത്തില്‍ കൂടുതലെടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സിനിമയായി മാറി ഇത്.
ഒരു മുഴുനീള ബോറന്‍ പടം എന്ന് നിസ്സംശയം പറയാം.എന്താണ് ഒരു നെഗടീവ്‌ എന്ന് ചോദിച്ചാല്‍ ഈ പടം മുഴുവനും എന്താണോ അതാണ് നെഗടീവ്‌. തീരെ നിലവാരമില്ലാത്ത പാട്ടുകള്‍. തീരെ നിലവാരമില്ലാത്ത കഥയും തിരക്കഥയും. ഏറ്റവും പ്രധാനമായി തോന്നിയത് സംവിധാനം തന്നെയാണ്. സംവിധാനം എന്ന് പറഞ്ഞാന്‍ കുറച്ചു സീനുകള്‍ ചേരും പടി ചേര്‍ക്കുക. പിന്നെ ബോറടി വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ചില അറുബോറന്‍ പാട്ടു സീനുകള്‍ ആകാം.പിന്നെ അല്പം എരുവും പുളിയും ആയി ചില സെന്റിമെന്റല്‍ സീനുകളും.ഇതും ശരിയായില്ലെങ്കില്‍ മലയാളികള്‍ ഒരിക്കലും കാണാന്‍ സാധ്യതതയില്ലാത്ത 'കുച്ച് കുച്ച് ഹോതാ ഹെ' പോലുള്ള പടങ്ങളില്‍ നിന്നുള്ള കുറച്ചു മോഷണവും ആവാം.ഇനി നായകനും നായികയും ആരെന്നുള്ളത് ഒരു പ്രശ്നമേയല്ല. എങ്കിലും നയന്‍താരക്ക് മാര്‍ക്കറ്റ്‌ ഉള്ളത് കൊണ്ട് നയന്‍താര വരട്ടെ. കുറച്ചു കരച്ചില്‍ സീനൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ കക്ഷി മലയാളത്തിലേക്ക് വന്നാലോ. അങ്ങനെ അതും റെഡി.ഇനി പ്രഭുദേവയെ ഒന്ന് വിളിച്ചു നോക്കിയാലോ.കക്ഷിയും റെഡി. ഇനി സിനിമക്കു പേര് വേണം. പതിവ് പോലെ ഒരു ഇംഗ്ലീഷ് പേരും കണ്ടെത്തി. ബോഡി ഗാര്‍ഡ്‌.ഉള്ളത് പറയാമല്ലോ,ഡാന്‍സ് സീനുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ദിലീപ്‌ തന്റെ റോളില്‍ മികവ് കാണിച്ചു.നയന്‍താരക്ക് കൊടുത്ത ഡബ്ബിംഗ് കരച്ചില്‍ സീനുകളില്‍ പാളിപ്പോയി.എന്നിരുന്നാലും നയന്‍താരയുടെ അഭിനയവും നന്നായിരുന്നു.
ഒരു കാര്യം ഇപ്പോഴും മനസ്സിലാവുന്നില്ല, എന്നാണ് നമ്മുടെ സംവിധായകര്‍ കാമ്പസില്‍ വെറുതെ ആടിപ്പാടി നടക്കുന്നത് ഒഴിവാക്കാന്‍ പോക്കുന്നത്. നമ്മുടെ പഴയ സംവിധായകര്‍ തമിഴിലും മറ്റും ഇറങ്ങുന്ന പുതുമ നിറഞ്ഞ പ്രമേയങ്ങളും മറ്റും കാണുന്നില്ലെന്ന് തോന്നുന്നു. സിദ്ധിക്ക് ആണെങ്കില്‍ പഴയ ചില മലയാളം പടങ്ങള്‍ കാണുന്നത് നന്നായിരിക്കും.

>>Score 2/10<<

0 comments:

Post a Comment