ട്രാഫിക് | Traffic (2011)
കൊച്ചിയിലെ ഒരു ട്രാഫിക് ഐലന്റില്‍ ഒരു ദിവസം ഉണ്ടാവുന്ന വാഹനാപകടം . ആ അപകടം നേരിട്ടും അല്ലാതെയും ഒരുപാട് ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു . ആ കൂട്ടിച്ചേര്‍ക്കലില്‍ നഷ്ട്ടപ്പെടലുണ്ട് , അതിന്റെ വേദനയുണ്ട് , തിരിച്ചറിവുണ്ട് , പ്രതികാരമുണ്ട് , തെറ്റുതിരുത്തലുണ്ട് . ഈ ജീവിതങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവയെല്ലാം കാണാം കേള്‍ക്കാം ഒപ്പം മറ്റു കാണികള്‍ക്ക് ഒപ്പം ചേര്‍ന്ന് സിനിമ കഴിഞ്ഞു ഒരു കയ്യടി പാസ്സാക്കുകയും ചെയ്യാം ; സംവിധായകന് ,തിരക്കഥാകൃത്തുക്കള്‍ക്ക് , എഡിറ്റര്‍ക്ക് , അഭിനേതാക്കള്‍ക്ക് , എന്ന് വേണ്ട ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച എല്ലാവര്ക്കു വേണ്ടിയും. മലയാളിയുടെ അയല്പക്കക്കാരന് തമിഴന് പുതുമയാര്‍ന്ന പരീക്ഷണങ്ങളുമായി വരുമ്പോഴും മലയാളി കാലങ്ങളായി ഒരു 'ക്ലീഷേ' എന്ന ചട്ടക്കൂടിനുള്ളില്‍ ആയിരുന്നു . ഇനി വരുന്ന പരീക്ഷണങ്ങളായ ചില സിനിമകളാകട്ടെ ഹോളിവുഡില്‍ നിന്ന് കടമെടുത്തു വരുന്നവയും. ഒപ്പം മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ത്രില്ലര്‍ എന്നാല്‍ നായകന്റെ വാചകമടിയും , ആക്ഷന്‍ രംഗങ്ങളും മാത്രമായി ഒതുങ്ങിക്കൂടി . അതിനൊരപവാദം ആയി വന്നത് ഈയിടെ ഇറങ്ങിയ പാസഞ്ചര്‍ മാത്രം ആയിരുന്നു . ഇതാ മറ്റൊരു സിനിമ; ഒരു ദശാബ്ദ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുന്ന ഒന്ന് .
മലയാള സിനിമയില്‍ ഈയൊരു ത്രെഡ് ആദ്യമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വേണം പറയാന്‍ . ബാബേല്‍ ഉള്‍പ്പെടുന്ന ത്രയം, കഥകളുടെ ഈ രീതിയിലുള്ള കൂടിച്ചേരല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട് . എങ്കിലും ത്രെഡിന്റെ പുതുമയും ബ്രില്ല്യന്റ്റ് എന്ന് പറയാവുന്ന സ്ക്രിപ്റ്റും , സംവിധാന മികവും , പ്രേക്ഷകന്റെ പള്‍സ് ഉയര്‍ത്താന്‍ പോകുന്ന തരത്തിലുള്ള പാശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവം ആക്കി മാറ്റും എന്ന് തീര്‍ച്ച . സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ചു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല; കാരണം പുതുമുഖ താരങ്ങളുടെ അഭിനയം മുതല്‍ സിനിമയുടെ ഓരോ വിഭാഗവും വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു .
കഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നത് ഈ സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് . അതുകൊണ്ട് അത് വേണ്ട.
സിനിമയുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ചുരുക്കത്തില്‍ , 7.5/10(Edited)
Miss this film at your own risk :)
Subscribe to:
Post Comments (Atom)
25 comments:
9/10?? അപ്പൊ ഇതൊരു കിടിലന്‍ പടം ആയിരിക്കണമല്ലോ. ആശംസകള്‍!!
എല്ല്ലാ റിവ്യൂകളും ഇത്രേം നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ലന്ന് തോന്നുന്നു.. എന്ത് ചെയ്യാം, നെറ്റിൽ, അല്ലേൽ സിഡി ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നുള്ള നിരാശയോടെ ഒരു പ്രവാസി സിനിമാസ്വദകൻ..
നന്നായിട്ടൂണ്ട് വിനയാ.
മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ ഇല്ല എന്നുള്ളവര്ക്കൊരു മറുപടി കൂടിയാണ് ട്രാഫിക്. വളരെ ക്രിസ്പായ സ്ക്രിപ്റ്റ്. അനാവശ്യ മെലോഡ്രാമകളില്ല, സെന്റിമെന്റ്സ് സീനുകളില്ല. ഓവര്‍ ഡീറ്റെയിത്സ് ഇല്ല. എല്ലാം ആവശ്യത്തിനു മാത്രം. ടെക്നിക്കലിയും പടം ഏറെ നന്നായിട്ടൂണ്ട്. ഒരു കാമറാമന്റെ ആദ്യചിത്രമെന്നു വിശ്വസിക്കാന്‍ തോന്നുന്നില്ല.
ഡെഡിക്കേഷനും ഹാര്‍ഡ് വര്‍ക്കും ഉള്ള ഒരു ടീമിന്റെ വിജയമാണ് ട്രാഫിക്.
ഈ ചിത്രം കാണാതിരിക്കുന്നത് പ്രേക്ഷകന് ഒരു നഷ്ടമാണ്.
Traffic കണ്ടു. പ്രിയ രാജേഷ് പിള്ള & ടീം... വെല്‍ഡന്‍, നിങ്ങളെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് പുല്കുന്നു. ഇത്തരത്തിലുള്ള ഒരു സിനിമാ അനുഭവം തന്നതിനു.
പ്രിയ വായനക്കാരാ, ഈ സിനിമ മിസ്സ് ചെയ്യരുത്, അഥവാ ഈ സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍; മലയാള സിനിമയില്‍ മാറ്റങ്ങളില്ല, നല്ല സിനിമയില്ല എന്ന് വായിട്ടലക്കാന്‍ നിങ്ങള്‍ അര്‍ഹനല്ല!!
ഒമ്പത് റേറ്റിംഗ് കൊടുത്തതിനു പല കാരണങ്ങളുണ്ട് ...ഒന്ന് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏതു കാലത്തും വളരെ പ്രസക്തം ആണ്. രണ്ടു , ഈ സിനിമ മാറ്റങ്ങള്‍ ഏതും ഇല്ലാതെ തന്നെ മറുഭാഷകള്ക്ക് റിമേക്ക് ചെയ്യാം.മൂന്നു സിനിമയുടെ ഒരു വിഭാഗം പോലും നിരാശപ്പെടുത്തിയില്ല. നാല്, എല്ലാത്തിലും ഉപരിയായി മറുഭാഷക്കാര്ക്ക് ഇതാ ഞങ്ങളുടെ സിനിമ എന്ന് എല്ലാ അര്‍ത്ഥത്തിലും അന്തസ്സോടെ കാണിച്ചു കൊടുക്കാവുന്ന സിനിമ . അതുകൊണ്ട് നുള്ളിയെടുക്കാവുന്ന കുറവുകള്‍ തൃണവത്കരിക്കുന്നു :)
സിജോ മാഷേ ഇത് തീയേറ്ററില്‍ തന്നെ കാണാന്‍ പറ്റിയാല്‍ വിടണ്ട
നാന്സിന്റെയും , നന്ദെട്ടന്റെയും കമന്റുകള്‍ക്ക് താഴെ എന്റെ ഒരു ഒപ്പ് :)
നല്ല നിരൂപണം
സിനിമ കാണാം
മുന്‍പ് ഒരു നല്ല കൊച്ചു മലയാള ചിത്രത്തിന്റെ വിജയത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു പോസ്റ്റ് തന്നെ ഞാനെന്റെ ബ്ലോഗ്ഗില്‍ എഴുതി ഇട്ടിരുന്നു..ആ സിനിമ കാണാതെ തന്നെ..
ഇത്തരം നല്ല ചിത്രങ്ങളെ വിജയിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യാതെ മലയാള സിനിമ കണ്മുന്നില് ചീഞ്ഞളിയുന്നത് നോക്കി നില്ക്കാന് ആണു ശരാശരി സിനിമാപ്രേമികളൂടെ വിധി..
വല്ല പ്പോഴും തെളിനീരു പോലെ ഒഴുകിയെത്തുന്ന ഇത്തരം ചിത്രങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ബാധ്യത തന്നെയാണു..
അല്ലാതെ മലയാള സിനിമ ഫാന്‍സുകാരുടേയും സൂപ്പര്‍ താരങ്ങളുടേയും കോലം കെട്ടിയാടലിനു വേദിയാവുമ്പോള്‍ അത് നോക്കി നിന്ന് സമകാലിക മലയാള സിനിമ എന്നു കേള്‍ക്കുമ്പഴേ ഓക്കാനിക്കല്‍ അല്ല!
കഥയെകുറിച്ച് പരാമര്ശിക്കതെയുള്ള ഈ റിവൂ നന്നായി....
ചിത്രം കണ്ടു... വളരെ നല്ല ഉദ്യമം... തിരക്കഥയ്ക്കാണ് എന്റെ മാര്‍ക്ക് (Amores perros-ഉംമായുള്ള സാമ്യമൊക്കെ അങ്ങ് ക്ഷമിക്കും ഹല്ല പിന്നെ:)
Amores Perros എന്ന സിനിമയുമായുള്ള സാമ്യം ഒഴിവാക്കാം എന്ന് തന്നെയാണ് എനിക്കും തോന്നുന്നത് . സിനിമക്ക് ആ രീതിയില്‍ നോക്കിയാല്‍ ക്രാഷ് എന്ന സിനിമയോടും ഉണ്ട് സാമ്യം എന്ന് പറയാം. പക്ഷെ ആ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് പറയാന്‍ പറ്റില്ല. കോപ്പിയടിയും അല്ല .
നല്ലതെന്ന് എല്ലാവരും പറയുന്നു.
അപ്പോൾ തീർച്ചയായും കാണണം; കാണും!
കാണും!
10 ൽ 9 . കണ്ടിട്ട് തന്നെ ബാക്കി കാര്യം.
നാട്ടിലെത്തുമ്പോഴേക്കും തീയറ്ററിൽ ഉണ്ടായാൽ മതിയായിരുന്നു.
ഇടയ്ക്ക് കഥയുള്ള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നത് ആശ്വാസമാണ്. റിവ്യൂവിനു നന്ദി.
ഞങ്ങള്‍ പുറമ്പോക്കുകാര്‍ക്ക് നിങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞ ശേഷം ബാക്കി കിട്ടുന്ന DVD വരുമ്പോള്‍ കാണാം. കാത്തിരിക്കുന്നു.
ഓ അതിനിടെ ഇവിടെ എഴുതിക്കഴിഞ്ഞോ :-)
ഞാനും ഒരു കുറിപ്പെഴുതി...
മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.
Miss this film at your own risk :)
മിസ്സാകുമോ, നാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും കാണും......
കൂട്ടരേ ട്രാഫിക് ഒരു മികച്ച സിനിമ ആണ്...
കിടിലം സ്ക്രിപ്റ്റ്,കിടിലം direction
പെര്‍ഫെക്റ്റ് കാസ്റിംഗ്!
ഒരു നിമിഷം പോലും ബോറടി തോന്നാത്ത ഒരു മികച്ച സിനിമ..
ഈശ്വരാ ഈ സിനിമ ഒരു ഇംഗ്ലീഷ് സിനിമയുടേം കോപ്പി ആയിരിക്കരുതേ!!
uae റിലീസിനായി കാത്തിരിക്കുന്നു.....
good script & direction ..മലയാള സിനിമാലോകത്ത് ചുണക്കുട്ടികള്‍ ഉണ്ടെന്നു തെളിയിക്കുന്ന ചിത്രം ..ചത്ത കുതിരകളെ ഏറ്റി നടക്കേണ്ട ഗതികേടില്‍ നിന്നു മലയാള പ്രേക്ഷകര്‍ക്ക് മോചനമുണ്ടാവുമെന്നു പ്രതീക്ഷിക്കാം !!!!!.
a case of brain death(cerebral artery bleed extending to the ventricles)....a case of failing heart(cardiomyopathy with all sorts of arrythmias)...and the story of course stimulate your brain and touches ur heart.
Traffic is really a film that diserves standing ovation
അഭിപ്രായങ്ങള്‍ക്ക് നന്ദി :)
സിനിമ എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്നു എന്ന് തന്നെയാണ് മനസ്സിലായത് ...
ഒറ്റപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ എല്ലാവര്ക്കും സിനിമ ഇഷ്ട്ടമാവുന്നു എന്നത് സിനിമയുടെ വിജയമായി കരുതാം.
അങ്ങനെ എല്ലാവര്ക്കും ഒരുപോലെ രസിച്ച ഒരു മലയാളം സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായില്ല എന്നത് സിനിമയുടെ
മാറ്റ് കൂട്ടുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ , റേസ് , അര്ജുനന് സാക്ഷി തുടങ്ങി വരാനിരിക്കുന്ന സിനിമകളും നന്നായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
xcelnt blog
@ vinayan,
a restrospective analysis of the fall of our great director fazil,http://nikhimenon.blogspot.com/2011/02/fall-of-fazil-ii.html.pls read and comment
ഓരോ നിമിഷവും നമ്മളെ സ്ക്രീനിലേക്ക് ഇമവെട്ടാതെ നോക്കിയിരിപ്പിക്കുന്ന ഒരു 'ഫ്ലോ', അതാണെന്നെ ആകര്‍ഷിച്ചത്. സെക്ക്ന്റ് ഷോ കഴിഞ്ഞ് ബൈക്കില്‍ മൂന്നുകിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ഞാന്‍ ഹെഡ് ലൈറ്റ് ഇട്ടിട്ടില്ല എന്നു ശ്രദ്ധിച്ചത്.
മനസ്സ് ആ ട്രാഫിക്ക് ഐലന്റില്‍ തന്നെയായിരുന്നു.
താങ്കൾ നല്ല സിനിമകൾ അധികമൊന്നും കണ്ടിട്ടില്ല എന്നു തോന്നുന്നു.
നിലവാരം കുറഞ്ഞ നിരൂപണം (?) ആയി പോയി ഇത്..
ഒരു IPSകാരനു തീരുമാനം എടുക്കാൻ ഒരു പോലീസ് കോൺസ്റ്റബിൾ വേണ്ടി വരിക! (അയാളെന്തു IPS കാരനാണ്?!)
ഇത്രയും പ്രാധാനപ്പെട്ട ഒരു കാര്യത്തിനു പോകുന്ന വാഹനത്തിനു ഒരു അകമ്പടി പോലും ഇല്ലാതിരിക്കുക! (ഒരു മുൻ മുഖ്യമന്ത്രി ഇതിലും വേഗത്തിൽ പോയിരുന്നു നമ്മുടെ സംസ്ഥാനത്തിലൂടെ എന്ന കാര്യം ഇവിടെ ഓർക്കാവുന്നതാണ്). അകമ്പടി പോയിരുന്നങ്കിൽ ഈ 'സാഹസം' ഒന്നും തന്നെ വേണ്ടി വരില്ലായിരുന്നു :)
അവസാനം ആ കോളനിക്കകത്തൂടെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആളെ ഓടിക്കുന്ന സീൻ.. അപാരം!!
അപ്പാൾ ഒരു ബാക്ക്ഗ്രൗണ്ട് പാട്ടുണ്ട്..അതു അതിലും ഗംഭീരം!!
ചുരുക്കത്തിൽ ഒരു വളിപ്പ് പടമായി മാത്രമേ തോന്നിയുള്ളൂ!!..
സിനിമയുടെ ക്ലൈമാക്സ് തുടക്കത്തിലെ മനസ്സിലാവും.. അതു കൊണ്ട് ഒരു ഉദ്ദ്വേഗവും തോന്നിയിരുന്നില്ല..
പത്മരാജനും, ഭരതനും മറ്റു പ്രതിഭകളും മരിച്ചു പോയതു കൊണ്ട് ഈ മാതിരി പടങ്ങൾ ഉണ്ടാകുന്നു അത്രയേ ഉള്ളൂ.. ഇപ്പോൾ നിലവിൽ വളരെ കുറച്ച് നല്ല സിനിമകൾ മാത്രമേ മലയാളത്തിൽ ഉണ്ടാകുന്നുള്ളൂ..അതൊന്നും ആരും കാണുന്നുമില്ല.. അതിനിടയിൽ ഈ മാതിരി ഒരു പടം ഹിറ്റായതിൽ ഒരു അതിശയവും ഇല്ല എന്നതാണ് സത്യം..
മലയാളത്തില്‍ നിലവില്‍ കുറച്ചു നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ടെന്ന് സിബു പറഞ്ഞു ; അതേതാണു?
Post a Comment