സഞ്ചാരം(2004)
2004 ഇറങ്ങിയ മലയാളം സിനിമ ആയതുകൊണ്ട് ഇവിടെ ഇതിനെപ്പറ്റി ബ്ലോഗേണ്ട എന്നാണു ആദ്യം വിചാരിച്ചത്. പിന്നീട് നല്ല പടമാണെങ്കിലും ഇതിനെക്കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കാം എന്ന് കരുതി ഇവിടെ ഒരു പോസ്റ്റ് ഇടുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമായി മലയാളത്തില്‍ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരം പ്രമേയം ഉണ്ടായത് ഫയര്‍ എന്ന സിനിമയിലായിരുന്നല്ലോ. അതിന്റെ കഥാതന്തു കേട്ടിട്ടു ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് അതുമായി ഒരു താരതമ്യം ചെയ്യാനുമില്ല.
ലിജി പുല്ലെപ്പള്ളിയാണ് ഈ ചിത്രത്തിന്റെ സംവിധായക. ഒരിക്കല്‍ ഒരു മലയാളിപ്പെന്കുട്ടി തനിക്കയച്ച കത്താണ് ഇങ്ങനെ ഒരു സിനിമ ഒരുക്കുന്നതിന് കാരണമായതെന്ന് അവര്‍ പറയുന്നുണ്ട്. ആ കാലയളവില്‍ ഒളിഞ്ഞും തെളിഞ്ഞുമായി സമൂഹത്തില്‍ ഇത്തരം പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലപ്പോഴും ആത്മഹത്യയില്‍ കലാശിച്ചിരുന്നു എന്ന് സംവിധായക തന്നെ പിന്നീട് ഒരു മുഖാമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണത്രേ ഈ ഒരു കഥ എഴുതുന്നതിനു സംവിധായികയെ പ്രേരിപ്പിച്ചത്.
ചെറിയ കുട്ടികളായിരിക്കെ തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്ന ഡലൈലയും കിരണും പിന്നീട് യൌവനാവസ്ഥയില്‍ പരസ്പരം ഇഷ്ട്ടപ്പെടാന്‍ തുടങ്ങുതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കിക്കാണുന്നു എന്നതും അതിനെ 2 പേരും എങ്ങിനെ നേരിടുന്നു എന്നതുമാണ് ആത്യന്ദികമായി ഇവിടെ സിനിമയില്‍ വിവരിക്കുന്നത്. ഒരു ഗ്രാമാപശ്ചാതലത്തില്‍ നിന്നാണ് സംവിധായക കഥ പറയുന്നത്. ചെറിയ കുട്ടിയാവുമ്പോള്‍ തന്നെ പട്ടണത്തില്‍ നിന്നും പറിച്ചു നാട്ടു ഗ്രാമത്തിലെക്കെതുന്ന കിരണിന്റെ ഒരേയൊരു കലിക്കൂട്ടുകാരിയായി വരുന്നത് ഡലൈലയാണ്. പിന്നീട് വീട്ടിലെ ചട്ടക്കൂടിനനുസരിച്ചു വലുതാകുമ്പോള്‍ കൂട്ടുകൂടി കളിച്ചു നടക്കുന്നത് നിര്‍ത്തുന്നതോടെ കിരണിന്റെ ശ്രദ്ധ സാഹിത്യത്തിലേക്ക് തിരിയുന്നു. ഇവിടെ കിരണിനെ കൂടുതലും ഒരു കുടുംബത്തിന്റെ ഉള്ളില്‍ ഒതുങ്ങി നില്ക്കാവുന്ന ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറിച്ച് പുസ്തകങ്ങളെ തീരെ ഇഷ്ട്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ട്ടപ്പെടുന്ന ഒരാളായാണ് ലൈലയെ ചിത്രീകരിക്കുന്നത്. ലൈലയുടെ കഥാപാത്രം കിരണിന്റെ കഥാപാത്രവുമായി നിഴല്പാവക്കൂത്ത് കളിക്കുമ്പോള്‍ പറയുന്നുണ്ട്, 'അല്ലയോ രാജകുമാരി നിന്നെ എനിക്കിഷ്ട്ടമാണ് പക്ഷെ ഇല്ല നിന്നെ കല്യാണം കഴിക്കാന്‍ എനിക്കാവില്ല എനിക്ക് ദേശങ്ങളായ ദേശങ്ങള്‍ സഞ്ചരിക്കണം'.
സ്വാഭാവികമായും ഇവര്‍ ഇരുവരും പ്രണയബദ്ധരാവുമ്പോള്‍ ലൈലയുടെയും കിരണിന്റെയും സ്വഭാവത്തിലുള്ള വൈരുധ്യങ്ങള്‍ സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിര്‍പ്പിനെ ഏതു രീതിയില്‍ നോക്കിക്കാണും എന്നുള്ളത് ചിത്രത്തിനെ കൂടുതല്‍ സ്വീകര്യമാക്കുന്നു. ഇവിടെ കഥാകാരി തന്റെ ഒരു അഭിപ്രായം പ്രേക്ഷകനില്‍ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനം ആണ് സ്വീകരിക്കുന്നത്. സ്വവര്ഗാനുരകാതെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ ഇവിടെ ഇല്ല.
കഥയില്‍ സമൂഹവും വീട്ടുകാരും അറിയുന്നതോടെ തന്റെ പ്രണയത്തെ ബലി കഴിക്കാന്‍ തയ്യാറാവുന്ന ലൈലയെയാണ് കാണുന്നത്. കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉള്‍വലിയുന്ന പോലെ. മറിച്ച് പ്രണയം കിരണിനെ കുറേക്കൂടി സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. തന്റെ പ്രണയത്തിനു കുടുംബവും തടസ്സമാവില്ലെന്ന് അവള് അറിയുന്നു. ഇവിടെ കിരണിന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂട്ടായി നിന്ന അച്ഛനും സമൂഹത്തിനെതിരെ ഒന്നും ആവില്ലെന്ന മട്ടില്‍ ചിന്തിക്കുന്നു. ഒടുവില്‍ ഒരു പ്യൂപ്പയില്‍ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ട്ടത്തിന്നെതിരായി നീട്ടി വളര്‍ത്തി കെട്ടിയിട്ടു നിര്‍ത്തിയ മുടി മുറിച്ചു മാറ്റി കിരണ്‍ സ്വതന്ത്രയായി ഉയിര്തെഴുനേല്ക്കുന്നത് സിമ്പോളിക്കലായി കാണിച്ചിരിക്കുന്നു.
ചില കഥാപാത്രങ്ങളുടെ ശരാശരിയില്‍ താഴ്ന്ന അഭിനയവും അതിനു കൊടുത്ത ഡബ്ബിങ്ങും ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ മികച്ച ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം. ലൈലയെയും കിരണിനെയും അവതരിപ്പിച്ച സുഹാസിനിയും ശ്രുതിയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇതില്‍ കിരണിന്റെ ഡബ്ബിംഗ് വളരെ മികച്ചതായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറെ നാളേക്കെങ്കിലും മനസ്സില്‍ തങ്ങി നില്ക്കാന് ശേഷിയുള്ള രണ്ടു കഥാപാത്രങ്ങള്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല പടം.
Subscribe to:
Post Comments (Atom)
10 comments:
man that song from avial....thats too good...
Yup...too good...and that video prompted me to see the film...unfortunately the song is not used in the film even when showing the titles...
For readers, ivide kurachu aksharathettu vannittundu...Kananjittalla but i cant correct it. My trasliteration tool is crashed and showing script error...Voila!!!.
wow.. its a good work... shall i get some film from u to copy...
by Haris PP
:)...No problems at all man...which ones you want?
“കിരണ്‍ സ്വതന്ത്രയായി ഉയിര്തെഴുനേല്ക്കുന്നത്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്?
“കിരണ്‍ സ്വതന്ത്രയായി ഉയിര്തെഴുനേല്ക്കുന്നത്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
Rakesh | രാകേഷ്, നീ സിനിമ കണ്ടിട്ടുണ്ട് എന്നെനിക്കു മനസ്സിലായി. കഥയുടെ അവസാന സന്ദര്‍ഭം ഒന്ന് പറയട്ടെ. മുടി മുറിച്ച ശേഷം പാറക്കെട്ടുകളുടെ അരികില്‍ നിന്നും കിരണ്‍ എഴുനേറ്റു പോകുന്ന ഒരു രംഗമുണ്ടല്ലോ(1), ആ സമയത്ത് അവളുടെ മുഖത്തെ എക്ഷ്പ്രഷന്‍ കണ്ടിരുന്നോ(2)? അതുവരെ സിനിമയില്‍ കിരണിന്റെ മുഖത്ത് പ്രൊജക്റ്റ് ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു ആ ഭാവം. ഈ രണ്ടെണ്ണം കൂടി ചേര്‍ത്തു വായിച്ചാണ് ഞാന്‍ അങ്ങനെ പരാമര്‍ശിച്ചത്. ഒരല്പം പരത്തി പറഞ്ഞാല്‍; കഥയില്‍ അവര്‍ തമ്മില്‍ യോജിക്കുന്നില്ലെങ്കിലും, കിരണ്‍ പിന്നീട് തനിക്കിഷ്ട്ടപ്പെട്ട രീതിയില്‍ ജീവിക്കാന്‍(ഒരു ലിബറല്‍ എന്ന ചിന്താഗതിയില്‍) എന്നൊരു ധ്വനി ആ അവസാന രംഗങ്ങളില്‍ എനിക്ക് തോന്നിയിരുന്നു. ഒരു ആത്മഹത്യക്ക് തുനിയാതെ(ചെയ്യുന്നതിന് ഒരുങ്ങുന്നത് കാണിക്കുന്നുണ്ട്) പുതിയ ഒരു ജീവിതം തുടങ്ങുന്നത് ആയാണ് കാണിക്കുന്നത്. ഞാന്‍ ഈ പറഞ്ഞത് മനസ്സിലായെന്നു വിചാരിക്കുന്നു. അല്ലെങ്കില്‍ രാകേഷിന് ക്ലൈമാക്സിനെക്കുറിച്ചു മറ്റ് എന്തെങ്കിലും അഭിപ്രായമുണ്ടോ?.(പിന്നെ എന്റെ മലയാളം അല്‍പ്പം കുഴപ്പം ആണ്).
ക്ഷമിക്കണം ഇവിടെ വന്ന് മറുപടി എഴുതാന്‍ ഇതുവരെ ടൈ കിട്ടിയില്ല...എനിക്കും അങ്ങനെ ഒരു സാതന്ത്ര്യ പ്രഖ്യാപനമായി തന്നെയാണ് തോന്നിയത്...പക്ഷെ IMDbലെ ഒരു റിവ്യൂയില്‍ സ്വവര്ഗ്ഗപ്രേമത്തില് നിന്നും ഒരു മാറ്റം ആണ് ക്ലൈമാക്സില്‍ എന്നു കണ്ടു അതാണ് എനിക്ക് മനസിലാവാഞ്ഞത്. അങ്ങനെ ഒരു ലിംഗപ്രേമവ്യതിയാനത്തെ പറ്റി അതില്‍ ഒരു രീതിയിലും ഒന്നും പറയുന്നില്ല. സ്വാതന്ത്ര്യ പ്രഖ്യാപനം കൊണ്ട് എന്നത് അവള്‍ക്കിഷ്ടപ്പെട്ട വഴിയെ പോകാന്‍ തീരുമാനിച്ചു എന്നാണ് മനസിലാക്കേണ്ടത്. അതെന്തുമാവാം..അതുവരെയുള്ള കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍.....
ആ മൂന്നാമത്തെ റിവ്യൂ അല്ലെ നീ പറഞ്ഞത്?
കഥയില്‍ വോയിസ് ഓവറുകള്‍ ഒന്നും വരുന്നില്ല എന്നത് കൊണ്ട് കാണുന്ന ഓരോ ആള്‍ക്കും അയാളുടെ രീതിയില്‍ ക്ലൈമാക്സിനെ വിശകലനം ചെയ്യാന്‍ ഒരവസരം സിനിമ നല്‍കുന്നുണ്ട്. അപ്പോള്‍ അയാളുടെ ആസ്വാദനത്തില്‍ പറഞ്ഞത് പോലെ ചിന്തിക്കുന്നതിലും തെറ്റില്ല, പക്ഷെ ആ ക്ലൈമാക്സ് കണ്ടപ്പോള്‍ എന്തുകൊണ്ട് അയാള്‍ക്ക് അങ്ങനെ തോന്നി എന്നതിന് ഒരു കാരണവും ആസ്വാദനത്തില്‍ പറയുന്നില്ലല്ലോ?!...എന്തായാലും സ്വവര്‍ഗ പ്രേമത്തില്‍ നിന്നുമുള്ള മാറ്റം ക്ലൈമാക്സ് കണ്ടപ്പോള്‍ എനിക്കും തോന്നിയില്ല.
Post a Comment