പലേരി മാണിക്യം (2009) A Review

ഇത് മലയാളത്തിലുള്ള എന്റെ ഒരു റിവ്യൂ ചെയ്യാനുള്ള ശ്രമം ആണ്. തെറ്റുണ്ടെങ്കില്‍ സ്വയം ക്ഷമിക്കുക. ഇനി ദേഷ്യം കൂടുതല്‍ വരുന്നുണ്ടെങ്കില്‍ വെച്ച് കാച്ചാന്‍ താഴെ ഒരു കമന്റ്‌ എഴുതാം. കമന്റ്‌ ലിങ്കില്‍ ക്ലിക്കിയാല്‍ മാത്രം മതി. പിന്നെ ഇത് ഒരു ആധികാരികമായ റിവ്യൂ ഒന്നും അല്ല. നോവല്‍ വായിച്ചു പോയി എന്നത് കൊണ്ട് ഒരു റിവ്യൂ എഴുതണമെന്നു തോന്നി അത്രമാത്രം. ഇന്നലെ രാത്രി ഞാന്‍ എഴുതിയുണ്ടാക്കിയ ഈ മനോഹരമായ റിവ്യൂ ഇന്ന് കുറച്ചു വെള്ളം കൂടി ചേര്‍ത്താണ് ഈ കോലത്തില്‍ ആക്കിയത്.










പാലേരി
മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
.
പാലെരിയില്‍ 50 കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊലപാതകം. കൊല്ലപ്പെടുന്നത് മാണിക്യം. കൊലപാതകികളെ നിയമത്തിനു കണ്ടെത്താന്‍ കഴിയുന്നില്ല. 50 വര്‍ഷത്തിനു ഇപ്പുറം ഹരിദാസ്‌ ആ സംഭവം അന്വേഷിച്ചു ഇറങ്ങിത്തിരിക്കുന്നു. അയാള്‍ കണ്ടുമുട്ടുന്ന ആളുകളിലൂടെയും അവര്‍ പറയുന്ന സംഭവങ്ങളും പിന്നെ ഹരിദാസിന്റെ കേട്ട് കേള്വികളും ആ പഴയ കാലഘട്ടത്തിലേക്ക് നയിക്കുന്നു. ആ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥ ഇന്നും മാറിയിട്ടില്ലാത്ത മനുഷ്യന്‍റെയും രാഷ്ട്രീയത്തിന്റെയും ഒരു ചിത്രം വരച്ചു തരുന്നു. കേട്ടതിലൂടെയും ചില നിഗമാനങ്ങളിലൂടെയും കൊലപതകികളിലേക്ക് എത്തിച്ചേരുവാന്‍ ഹരിദാസ്‌ ശ്രമിക്കുന്നു. ഇതാണ് കഥയുടെ ത്രെഡ്.

കഥയുടെ ആത്മാവിനോട് വളരെയധികം സത്യസന്ധത പുലര്‍ത്തി രഞ്ജിത്ത് എടുത്ത ഈ ചിത്രം തീര്‍ച്ചയായും 2009 ലെ മികച്ച മലയാളം സിനിമകളുടെ മുന്‍നിരയില്‍ തന്നെ നില്‍കുന്ന ഒന്നാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷന് എപ്പോഴും ഓര്‍മ്മിക്കാന്‍ ഉതകുന്ന തരത്തിലുന്ന ഒരുപാട് മനോഹരമായ സീനുകള്‍ ഇതില്‍ കോര്തിനക്കിയിട്ടുണ്ട്. നോവലിന്റെ പകുതിക്ക് ശേഷം മാത്രം
വരുന്ന കവിതയാണ് 'പലെരും നാടായ പലെരില്' എന്ന് തുടങ്ങുന്ന പാട്ടായി സിനിമയില്‍ രൂപാന്തരപ്പെട്ടത്. അത് സിനിമയ്ക്ക്‌ വളരെയതികം അനുയോജ്യമായി തോന്നി. തീര്‍ച്ചയായും സംഗീത സംവിധായകന്‍ സരത്തിന്റെ സൃഷ്ടി സിനിമയുടെ 'മൂഡ്‌' നോട് ഇണങ്ങി നില്‍കുന്ന തരത്തിലായിരുന്നു.

ചിത്രത്തിന് നല്‍കിയിരിക്കുന്ന കളര്‍ ടോണും കഥപാത്രങ്ങളുടെ വസ്ത്രാലങ്കാരവും കഥ നടക്കുന്ന കാലയളവിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്ന തരത്തിലാണ്. കഥപാത്രങ്ങളുടെ സംസാര രീതിയും മറ്റും നോവലില്‍ പരാമര്‍ശിച്ചത് പോലെ തന്നെയാണ്. അത് വളരെ നല്ല രീതിയില്‍ തന്നെ ചെയ്യാന്‍ മിക്കവാറും പേര്‍ക്കും കഴിഞ്ഞിട്ടുമുണ്ട് എന്ന് തന്നെ പറയാം. ഒരു രണ്ടേകാല്‍ മണിക്കൂര്‍ നേരം കൊണ്ട് പറഞ്ഞു പ്രതിഫലിപ്പിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള കഥയാണ് ഇത്.അതുകൊണ്ട് തന്നെ സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വന്നിട്ടുള്ള ഭൂരിഭാഗം മാറ്റങ്ങളും ദ്രിശ്യ
ഭംഗിക്കും സിനിമ കാണുന്നവരുടെ സംവേദനക്ഷമതയ്ക്കും വേണ്ടിയാണെന്ന്
കരുതുന്നു.

പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. കഥയുടെ ഗതിക്കനുയോജ്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.മറ്റൊന്ന് എടുത്തു പറയേണ്ടത് സംവിധാനം തന്നെയാണ്. സിനിമയില്‍ രഞ്ജിത്തിനെ അസ്സിസ്റ്റ്‌ ചെയ്തിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണന്‍ ആണ്. കേരള കാഫെയിലെ 'Island Express' ആണ് ഇദ്ദേഹത്തിന്റെ ഇതിനു മുന്‍പത്തെ പടം. തിരക്കഥ എന്ന ചിത്രത്തില്‍ നിന്നും ഇവിടേയ്ക്ക് വന്നപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത് വളരെ മുന്നേറിയതായി തോന്നുന്നു.

അഭിനയത്തിന്റെ കാര്യമായാല്‍ മമ്മൂട്ടി ചെയ്ത അഹമ്മദ് ഹാജി എന്ന കഥാപാത്രം മിഴിവുറ്റതായി. പ്രത്യേകിച്ചുംസ്ത്രീകളെ കാണുമ്പോള്‍ അഹമ്മദ് ഹാജിക്ക് തോന്നിയിരുന്ന ഒരു പ്രത്യേക അഭിനിവേശം തന്റെ 'expression ' കളിലൂടെ മമ്മൂട്ടി ഗംഭീരമാക്കി. ശരിക്കും പറഞ്ഞാല്‍ നോവലിലെ കഥാപാത്രം എന്‍റെ മുന്നില്‍ ജീവിക്കുന്നത് പോലെ തോന്നി. അങ്ങനെ തോന്നിയ മറ്റൊരു കഥാപാത്രം ആയിരുന്നു പോക്കന്റെത്. നോവല്‍ വായിച്ചു കഥാപാത്രത്തെ വളരെ സീരിയസ് ആയി സമീപിച്ച ഒരു നടന്‍ എന്ന് നിസ്സംസയം പറയാം. വയസ്സായ സ്ത്രീയോട് (ക്ഷമിക്കണം പേരോര്‍മയില്ല)
ചെന്ന് ങ്ങക്കെന്റെ ഓളെ കാണാന്‍ പറ്റോ?ന്നിട്ട് ഓളെ കൊന്നതരന്നു ചോയിക്കണം? എന്ന് പറയുന്ന സീന്‍ നടന്റെ അഭിനയ ശേഷിപൂര്‍ണമായും പ്രകടമാക്കുന്ന സീനുകളില്‍ ഒന്നായിരുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും കല്ലുകടി പോലെ തോന്നിയ ചില സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും സിനിമയിലുണ്ട്.ചിത്രത്തിന്റെ ക്ലൈമാക്സ്‌ എന്നെ വളരെയധികം മുഷിപ്പിച്ചു. നോവലില്‍ മനോഹരം എന്ന് പറയാന്‍ കഴിയില്ലെങ്കിലും വളരെ നന്നായി എഴുതിയുണ്ടാക്കിയ ക്ലൈമാക്സ്‌ ആയിരുന്നു അത്. കഥയില്‍ മുന്നമാതൊരു മമ്മൂട്ടി കൂടെ വേണമെന്ന തോന്നലാണോ അത്? അതോ പ്രേക്ഷകന് അത്തരമൊരു ക്ലൈമാക്സ്‌ ദഹിക്കില്ല എന്ന് തോന്നിയിട്ടാണോ? എന്തായാലും എനിക്ക ക്ലൈമാക്സ്‌ ദഹിച്ചില്ല. തിരക്കഥയെഴുതിയ രണ്ജിതിനോപ്പം സംവിധായകനായ രഞ്ജിത്തും ആ സീനുകളില്‍
പരാജയം ആയിരുന്നു. പെട്ടെന്നൊരു വ്യക്തിയുടെ സ്വഭാവത്തില്‍ വ്യതിചലനം ഉണ്ടാകാം എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ കരുതാന്‍ മാത്രം കരുത്തുറ്റ ഒന്ന് സ്ക്രിപ്റ്റില്‍ ഇല്ല താനും.

മറ്റൊന്ന് സരയു എന്ന കഥാപാത്രമാണ്. നോവലില്‍ തന്റെതായ ഒരു അസ്ഥിത്വം ഉള്ള കഥാപാത്രമായാണ് സരയുവിനെ എനിക്ക് തോന്നിയത്. മാത്രവുമല്ല വെറുമൊരു സ്നേഹിതയും സഹയാത്രികയും എന്നതിലുപരി അന്വേഷകന്റെ മുന്നോട്ടുള്ള യാത്രയില്‍ ചെറുതെങ്കിലും നല്ലൊരു പങ്കു നോവലില്‍ സരയു വഹിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ കുറച്ചു പ്രസക്തി പോലുമുള്ള കഥാപാത്രമായി തോന്നിയില്ല അത്.

അല്ല ഇത് മാണിക്യം എന്നാ പെണ്ണിനെ കുറിച്ചുള്ള കഥയല്ലേ.. പിന്നെ ഞാനെന്താ ഇത് വരെ പറയാഞ്ഞത്? പറയാനയിട്ടോന്നുല്യ അതോണ്ടാ. ഇനി വല്ലതും ഉണ്ടെങ്കില്‍ തന്നെ തിയേറ്ററില്‍ വളരെ ഭംഗിയായിട്ട് കട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു.ഉ.ദാ. മാണിക്യത്തെ ഹാജി ആദ്യമായി കാണുന്ന ഭാഗം പകുതി വച്ചാണ് തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞത്. കട്ട്‌ ചെയ്തു എന്ന് മനസ്സിലാവുന്ന രീതിയില്‍ തന്നെ അത് ചെയ്യുകയും ചെയ്തു. കട്ടിംഗ് ശരിയായില്ല!!!.

നോവലിന്റെ ഒരു 50 ശതമാനം സംഗ്രഹം ആണ് സിനിമ എന്ന് പറയാം. അത് കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം വിജയിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും കാണേണ്ട പടം തന്നെയാണ് ഇത്. എന്നിരുന്നാല്‍ തന്നെയും നോവല്‍ വായിക്കത്തവര്‍ക്ക് കഥ മനസ്സിലാക്കുന്നതില്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നാണ് തോന്നുന്നത്.നല്ല സിനിമകള്‍ വിജയിക്കുമെങ്കില്‍ ഇതും വിജയിക്കുമെന്ന് കരുതാം. അങ്ങനെ വന്നാല്‍ നല്ല മലയാളം സിനിമകള്‍ ഇനിയും വരും എന്ന് പ്രതീക്ഷിക്കാം. തീര്‍ച്ചയായും മലയാള സിനിമയുടെ നല്ല ഒരു വര്‍ഷമായിരുന്നു 2009 എന്ന് പറയാം.

8.5/10

4 comments:

Sreedev said...

വിനയൻ, നൂറു ശതമാനം സത്യസന്ധമായ റിവ്യൂ.'കൈയൊപ്പു'മുതൽ രഞ്ജിത്‌ കാണിക്കുന്ന സംവിധാനത്തിലെ പക്വത 'പാലേരി' യിലെത്തുമ്പോൾ വളർച്ച നേടുന്നുണ്ട്‌.ഓരോ അഭിനേതാവിനും അവകാശമുണ്ട്‌ ഈ സിനിമയുടെ മികവിൽ.മികച്ച്‌ ഫ്രൈമുകളും നാട്ടുഭാഷയുടെ ഭംഗിയും കൊണ്ട്‌ മനോഹരമായ ഒരു ചലച്ചിത്രാനുഭവമാണ്‌ പാലേരി.(പിന്നെ,പൊക്കനോടു സംസാരിക്കുന്ന പ്രായം ചെന്ന സ്ത്രീ-അതു നിലമ്പൂർ ആയിഷയാണ്‌.)

വിനയന്‍ said...

@Sreedev നന്ദി. നീ പറഞ്ഞപ്പോഴാണ് ആ പേര് വീണ്ടും ഓര്‍മയില്‍ വന്നത്.(പടം കാണുമ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ പേര് എന്നോട് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു).
എങ്കിലും ഞാന്‍ ആ കഥാപാത്രത്തിന്റെ പേരാണ് ഓര്‍മയില്ല എന്ന് പറഞ്ഞത്. നാട്ടുഭാഷയുടെ ഭംഗി ടി.പി.രാജീവന്‍ എന്ന എഴുത്തുകാരന് സ്വന്തം. വെറുമൊരു മലയാളം പരിവര്‍ത്തനം
എന്നതില്‍ ഒതുക്കാതെ ഈ നോവല്‍ എഴുതിയതിനുള്ള 'credit'ഉം കൊടുക്കാം. :)

aneezone said...

Good film and nice review.

വിനയന്‍ said...

@aneezone നന്ദി

Post a Comment