7

നായകന്‍ (2010)










'
വ്യത്യസ്തമായ ആവിഷ്ക്കാരം'.

നായകന്‍ എന്നത് സംവിധായകന്‍ തന്നെക്കുറിച്ച് തന്നെയാണോ പറഞ്ഞത്? തീര്‍ച്ചയായും ഭാവിയിലെ മലയാള സിനിമക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ എന്ന് നിസ്സംശയം ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് പറയാം. നല്ല കഥകള്‍ സമ്മാനിക്കുവാന്‍ കെല്‍പ്പുള്ളവര്‍ കൂടി വേണം എന്ന് മാത്രം.

ചിത്രം കണ്ടിറങ്ങിയ ശേഷം ഇപ്പോഴും മായാതെ നില്‍ക്കുന്ന ചിലതുണ്ട്, സംവിധായകനും ചായാഗ്രഹകനും ചേര്‍ന്ന് നല്‍കുന്ന മിഴിവുറ്റ കുറെ ദ്രിശ്യങ്ങളും അതിനൊത്ത കലാസംവിധാനവും. എന്നിരുന്നാലും ഇതിനെ പൂര്‍ണമായി ഒരു നല്ല സിനിമ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും മികച്ചതെന്നു പറയാവുന്നത് സിദ്ധിക്ക് എന്ന കലാകാരന്‍ അതിമനോഹരമായി ചെയ്ത ചെകുത്താന്റെ പ്രതിരൂപമായ മെജീഷ്യന്‍ തന്നെ. പിന്നൊന്ന് മികച്ച സ്ടണ്ട് രംഗങ്ങള്‍. പിന്നൊന്ന് ഇരുട്ടിനെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിച്ച രീതി(ഇത് സിനിമ കാണുമ്പോള്‍ മനസ്സിലാവും).

പിന്നെയും ഒരുപാടു അതിശയിപ്പിച്ച ചില ദ്രിശ്യങ്ങളുണ്ട്. ക്ലൈമാക്സിലെ ചില സീനുകള്‍ അത്തരത്തിലൊന്നാണ്. പിന്നൊന്ന്;മജീഷ്യന്‍ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയെ വട്ടം ചുറ്റിപ്പിടിച്ചു ആലിംഗനം ചെയ്യുന്നത്. ഈയൊരു സീന്‍ വിഷ്വലും സിദ്ധിക്കിന്റെ അഭിനയ പ്രതിഭയും ഒന്ന് ചേരുമ്പോള്‍ മറക്കാനാവത്തതാവുന്നു. മറ്റൊന്ന്; ചെകുത്താനെ നീ കണ്ടോ എന്ന് ചോദിച്ചു വരുന്ന വിജയ രാഘവന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ഒരു തൂക്കുവിളക്കിന്റെ താഴെയായി അരണ്ടവെളിച്ചത്തില്‍ പ്രത്യക്ഷനാവുന്ന വരദനുണ്ണി എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി. അങ്ങനെ പലതും.

വരദനുണ്ണി എന്ന കഥകളി നടന്‍ തന്റെ സാത്വിക ഭാവങ്ങള്‍ വെടിഞ്ഞു രൌദ്ര ഭാവത്തിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ ഇതിവൃത്തം. സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഒരു കഥകളിക്കാരന് കൈമുതലായുള്ളതു സാത്വിക ഭാവം മാത്രമാണ് രൌദ്രഭാവങ്ങള്‍ അണിയറയില്‍ മാത്രം. എന്നാല്‍ നീയിനി രൌദ്രഭാവങ്ങള്‍ കേട്ടിയാടെണ്ടത് ജീവിതത്തിലാണ്. ഇവിടെ കഥാപാത്രത്തിന്റെ ഒരു ട്രാന്സിഷനെ സൂചിപ്പിക്കുന്നു. സാത്വികനായിരുന്ന തന്റെ അച്ഛനെയും അനിയത്തിയെയും വകവരുത്തിയ മനുഷ്യനോടുള്ള പ്രതികാരത്തിനു വേണ്ടിയുള്ള യാത്രകളാണ് ചിത്രത്തില്‍. കഥ പഴകിയതും മറ്റും തന്നെ. നേരത്തെ പറഞ്ഞ സംവിധായകന്റെ ഒരു സിഗ്നേച്ചര്‍ തന്നെയാണ് ഇവിടെ സിനിമയ്ക്ക് വ്യത്യസ്ഥത നല്‍കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും
കഥ പറച്ചിലുകളില്‍ ആണ് ഏറ്റവും വലിയ പോരായ്മകള്‍ കണ്ടത്. ചിലത് ചില സ്ഥലങ്ങളില്‍ ചേരാത്ത പോലെ. പൊതുവേ മെല്ലെപ്പോക്കാണ് സംവിധായകന്‍ പടത്തിലുടനീളം സ്വീകരിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ വേഗതയായിരുന്നു നല്ലത് എന്ന് തോന്നിപ്പോകും. ഒരു പക്ഷെ ശരാശരി നിലവരത്തിനടുത് മാത്രം നില്‍ക്കുന്ന തിരക്കഥ ചിലപ്പോളൊക്കെ ഒരു നല്ല സിനിമയെ നശിപ്പിക്കുന്നത് പോലെ തോന്നി.

അഭിനയത്തിന്റെ കാര്യമെടുത്താല്‍ സിദ്ദിക്കും ഇന്ദ്രജിത്തും മികച്ചു നിന്നു. ഇന്ദ്രജിത്തിന്റെയും ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം. കഥാപാത്രത്തിന് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവും. തീരെ ഇഷ്ട്ടപ്പെടത്തത് ധന്യ മേരി കുര്യന്‍ എന്ന നായികയുടെ അഭിനയം മാത്രം. പതിവ് പോലെ ഇത്തവണയും മോശമാക്കി.

ഇംഗ്ലീഷ് സിനിമ 'പ്രസ്ടീജ്' എന്നതിന്റെ ഒരു നേരിയ അംശം ഇതില്‍ സംവിധായകന്‍ കടമെടുത്തിട്ടുണ്ട്. മജീഷ്യന്‍മാരെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ഇവിടെയും ആ ഭാഗങ്ങള്‍ മികവുറ്റ രീതിയില്‍ ചെയ്തിട്ടുണ്ട്.


വ്യത്യസ്ഥത ഇഷ്ട്ടപ്പെടുമെങ്കില്‍ കാണാം.പിന്നെ കഥ ക്ലീഷേ ആണെന്ന് പരാതി പറയരുതെന്ന് മാത്രം!.

7.5/10.


0

Tulpaan(2009)

'Life in the steppes of Kazakhistan'

പച്ചയായ കഥ എന്ന് ടുല്പാനെക്കുരിച്ചു ചുരുക്കിപ്പറയാം. മൈലുകളോളം പൊടിപടലങ്ങള്‍ നിറഞ്ഞു ജനവാസം തീരെയില്ലാത്ത കസാക്കിസ്ഥാനിലെ ഒരു പ്രദേശത്തു ജീവിക്കുന്ന കുറച്ചു പേരുടെ കഥ. ടുല്പാന്‍ എന്നത് ഈ സിനിമയില്‍ ചെറുപ്പക്കാരനായ നാവികന്‍ അസ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ പേരാണ്. ഇടക്കിടെ അടിക്കുന്ന ചുഴലിക്കാറ്റില്‍ ആകാശം മുട്ടെ ഉയരുന്ന പൊടിപടലങ്ങളുടെ ഇടയില്‍ ഒരു കൂടാരം കെട്ടിയുണ്ടാക്കി ജീവിക്കുന്ന ഒരു കുടുംബം. അസ ഇവിടുത്തെ ഗൃഹനാഥന്റെ ഭാര്യയുടെ അനിയനാണ്. അവര്‍ക്ക് മൂന്നു മക്കളുണ്ട്.

എപ്പോഴും പാട്ട് പാടി നടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് അതിലൊരാള്‍. അച്ഛന്‍ ചീത്ത പറയുമ്പോള്‍ മാറിയിരുന്നു ഉച്ചത്തില്‍ പാടാനാണ് അവള്‍ക്കിഷ്ട്ടം. മുന്‍പിലെ വാതില് പകരം മരം കൊണ്ടുണ്ടാക്കിയ ജനലിനു അടിയിലെ വിടവിലൂടെ പുറത്തേക്കു കടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ചെറിയ ആണ്‍കുഞ്ഞാണ് മറ്റൊരാള്‍. അച്ഛന്‍ ചെമ്മരിയാടുകളെ മേയ്ക്കനായി പോയിക്കഴിയുമ്പോള്‍ അച്ഛന് വേണ്ടി റേഡിയോയിലൂടെ വാര്‍ത്തകളും മറ്റും കേട്ട് കാണാതെ പഠിച്ചു വെക്കുക്ക, എന്നിട്ട് അച്ഛന്‍ തിരിച്ചെത്തുമ്പോള്‍ വള്ളിപുള്ളി വിടാതെ അത് പറഞ്ഞു കേള്പ്പിക്കുകയുമാണ് പിന്നെയുള്ള ആണ്‍കുട്ടിയുടെ ഒരേ ഒരു വിനോദം.

നൂറു കണക്കിന് ചെമ്മരിയാടുകളെയാണ് അയാള്‍ നോക്കിയിരുന്നത്. അയാളെ സഹായിക്കുക എന്നതായിരുന്നു അസയുടെ ജോലി. ചെമ്മരിയാടുകള്‍ക്കും ഇവര്‍ക്കും പുമേ കുറെ ഒട്ടകങ്ങളും കുറച്ചു നായ്ക്കളും രണ്ടോ മൂന്നോ കഴുതകളുമെല്ലാം ഇവിടെയുണ്ട്. ഇവയെ കൂടാതെ ഇവരെ കാണാന്‍ ഇടക്കെത്തുന്ന ചെമ്മരിയാടുകളുടെ യജമാനനും, അയാളുടെ കൂടെയും അല്ലാതെയും അവിടെയെത്തുന്ന മറ്റൊരാളും ഒഴിച്ചാല്‍ മൈലുകള്‍ നീണ്ടു കിടക്കുന്ന ആ പ്രദേശം ശൂന്യം. പച്ചപ്പ്‌ തീരെയില്ലാതെ വെള്ളം പോലും തീരെയില്ലാതെ ദേഹത്ത് മുഴുവന്‍ എപ്പോഴും പൊടിയും കൊണ്ട് നടക്കുന്ന കുറേപ്പേര്‍. വാക്കുകളേക്കാള്‍ കൂടുതല്‍ കാഴ്ചക്ക് ചിത്രം പ്രാധാന്യം നല്‍കുന്നു. ജീവിതം പ്രേക്ഷകന്‍ അനുഭവിച്ചറിയുന്ന പോലെ.

അസക്ക് ചെമ്മരിയാടുകളെ മേയ്ക്കണമെന്നുണ്ട്. ഇതിനായി അയാള്‍ യജമാനനോട് അഭ്യര്തിക്കുകയും ചെയ്യുന്നു. ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ സമ്മതിക്കാം എന്ന് പറയുന്നു അയാള്‍. ഭാര്യാസഹോദരനും വിട്ടുവീഴ്ചക്ക് തയ്യാറല്ലായിരുന്നു. ആ സ്റ്റെപ്പയില്‍ കുറെ ദൂരത്തായി ആകെയുള്ളത് ഒരു കുടുംബത്തിലെ കല്യാണപ്രയമായ ഒരു പെണ്‍കുട്ടി(ടുല്പാന്‍) മാത്രമായിരുന്നു. എന്നാല്‍ ജോലിയില്ലാത്ത അവനെ കല്യാണം കഴിക്കാന്‍ അവള്‍ക്കോ അതിനു സമ്മതം മൂളാന്‍ അമ്മയോ തയ്യാറാകുന്നില്ല. പിന്നീട് അവളെ ഇംപ്രസ് ചെയ്യാനായി അയാളുടെ ശ്രമങ്ങള്‍. എങ്കിലും എല്ലാം പാഴാവുന്നു. ഇതിനിടെ പ്രസവിക്കുന്ന ചെമ്മരിയാടുകളുടെ കുഞ്ഞുങ്ങളെല്ലാം മരിച്ചു പോകുന്നു. രക്ഷിക്കാന്‍ കഴിയാതെ വിഷമിക്കുന്ന അസയുടെ ഭാര്യാസഹോദരനോട് യജമാനന്‍ എന്തെങ്കിലും ചെയ്തെ പറ്റൂ എന്നും കഴിഞ്ഞ വര്‍ഷം കിട്ടിയ കുട്ടികളെക്കാള്‍ ഒരു കുറവും വരരുത് എന്നും പറയുന്നു.

പിന്നീടു തന്റെ ജോലി എങ്ങനെയും സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാവുന്നു അയാള്‍. ഇതിനിടയില്‍ ഗര്‍ഭിണിയായ മറ്റൊരു ചെമ്മരിയാടിന്റെ കുഞ്ഞിനെ അയാള്‍ ശ്വാസം കൊടുത്തു ജീവന്‍ നല്‍കുന്നു. ഒടുവില്‍ തന്റെ ജോലി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അസക്ക് സ്വന്തമായി ഒരു ചെമ്മരിയാടിന്റെ പ്രസവം എടുക്കേണ്ടി വരുന്നു. അറപ്പോടും വെറുപ്പോടും കൂടി അയാള്‍ അത് ചെയ്യുന്നെങ്കിലും ഒടുവില്‍ കുഞ്ഞിനെ പ്രസവിച്ചു അത് ജീവനോടെ ഇരിക്കുന്നെന്നറിയുമ്പോള്‍ അയാള്‍ വളരെ സന്തോഷവാനവുന്നു. ഇവിടെ ഏകദേശം ഒരു 10 മിനിറ്റ് നീളമുള്ള ഒരു ഷോട്ടിലാണ് ചെമ്മരിയാടിന്റെ പ്രസവം കാണിക്കുന്നത്. പല സീനുകളും ഇത്തരത്തില്‍ എഡിറ്റിംഗ് തീരെ ഇല്ലാതെയാണ് കാണിച്ചിരിക്കുന്നത്.

ഒരു ചെമ്മരിയാടിന്‍ കുട്ടിയെ ജീവനോടെ കിട്ടിയ സന്തോഷത്തില്‍ ടുല്പാനെ കാണാന്‍ അസ വീണ്ടും ചെല്ലുന്നു. ഇവിടെ നിന്നും സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുന്നു. ഒരിക്കല്‍ പോലും കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാത്ത രീതിയാണ് പടത്തിനുള്ളത്. രസകരമായ നര്‍മ്മത്തിന്റെ മേന്പൊടിയോടുകൂടിയാണ് കഥ പറയുന്നു. ഒരു ചെറിയ കഥ അതിനെ അതിന്റെ രസം ഓര്‍ത്തുമ ചോരാതെ സംവിധായകന്‍ പകര്‍ത്തിയിരിക്കുന്ന. സിനിമയില്‍ വരുന്ന എല്ലാവരും അഭിനേതാക്കള്‍ ഒന്നും അല്ല. ഒരു സിനിമ കാണുന്നതിനു പകരം ഒരു ജീവിതം മുന്നില്‍ കാണുന്ന പോലെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് സിനിമാട്ടോഗ്രാഫി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മുന്നില്‍ കാണുന്നത് എന്താണോ അതിനെ പകര്‍ത്തുക എന്ന രീതി. ഇത് പടം കാണുമ്പോള്‍ മനസ്സിലാവും.


10

സഞ്ചാരം(2004)




2004 ഇറങ്ങിയ മലയാളം സിനിമ ആയതുകൊണ്ട് ഇവിടെ ഇതിനെപ്പറ്റി ബ്ലോഗേണ്ട എന്നാണു ആദ്യം വിചാരിച്ചത്. പിന്നീട് നല്ല പടമാണെങ്കിലും ഇതിനെക്കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കാം എന്ന് കരുതി ഇവിടെ ഒരു പോസ്റ്റ്‌ ഇടുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമായി മലയാളത്തില്‍ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരം പ്രമേയം ഉണ്ടായത് ഫയര്‍ എന്ന സിനിമയിലായിരുന്നല്ലോ. അതിന്റെ കഥാതന്തു കേട്ടിട്ടു ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് അതുമായി ഒരു താരതമ്യം ചെയ്യാനുമില്ല.

ലിജി പുല്ലെപ്പള്ളിയാണ് ഈ ചിത്രത്തിന്റെ സംവിധായക. ഒരിക്കല്‍ ഒരു മലയാളിപ്പെന്കുട്ടി തനിക്കയച്ച കത്താണ് ഇങ്ങനെ ഒരു സിനിമ ഒരുക്കുന്നതിന് കാരണമായതെന്ന് അവര്‍ പറയുന്നുണ്ട്. ആ കാലയളവില്‍ ഒളിഞ്ഞും തെളിഞ്ഞുമായി സമൂഹത്തില്‍ ഇത്തരം പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലപ്പോഴും ആത്മഹത്യയില്‍ കലാശിച്ചിരുന്നു എന്ന് സംവിധായക തന്നെ പിന്നീട് ഒരു മുഖാമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണത്രേ ഈ ഒരു കഥ എഴുതുന്നതിനു സംവിധായികയെ പ്രേരിപ്പിച്ചത്.
ചെറിയ കുട്ടികളായിരിക്കെ തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്ന ഡലൈലയും കിരണും പിന്നീട് യൌവനാവസ്ഥയില്‍ പരസ്പരം ഇഷ്ട്ടപ്പെടാന്‍ തുടങ്ങുതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കിക്കാണുന്നു എന്നതും അതിനെ 2 പേരും എങ്ങിനെ നേരിടുന്നു എന്നതുമാണ്‌ ആത്യന്ദികമായി ഇവിടെ സിനിമയില്‍ വിവരിക്കുന്നത്. ഒരു ഗ്രാമാപശ്ചാതലത്തില്‍ നിന്നാണ് സംവിധായക കഥ പറയുന്നത്. ചെറിയ കുട്ടിയാവുമ്പോള്‍ തന്നെ പട്ടണത്തില്‍ നിന്നും പറിച്ചു നാട്ടു ഗ്രാമത്തിലെക്കെതുന്ന കിരണിന്റെ ഒരേയൊരു കലിക്കൂട്ടുകാരിയായി വരുന്നത് ഡലൈലയാണ്. പിന്നീട് വീട്ടിലെ ചട്ടക്കൂടിനനുസരിച്ചു വലുതാകുമ്പോള്‍ കൂട്ടുകൂടി കളിച്ചു നടക്കുന്നത് നിര്‍ത്തുന്നതോടെ കിരണിന്റെ ശ്രദ്ധ സാഹിത്യത്തിലേക്ക് തിരിയുന്നു. ഇവിടെ കിരണിനെ കൂടുതലും ഒരു കുടുംബത്തിന്റെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കാവുന്ന ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറിച്ച് പുസ്തകങ്ങളെ തീരെ ഇഷ്ട്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ട്ടപ്പെടുന്ന ഒരാളായാണ് ലൈലയെ ചിത്രീകരിക്കുന്നത്. ലൈലയുടെ കഥാപാത്രം കിരണിന്റെ കഥാപാത്രവുമായി നിഴല്പാവക്കൂത്ത് കളിക്കുമ്പോള്‍ പറയുന്നുണ്ട്, 'അല്ലയോ രാജകുമാരി നിന്നെ എനിക്കിഷ്ട്ടമാണ് പക്ഷെ ഇല്ല നിന്നെ കല്യാണം കഴിക്കാന്‍ എനിക്കാവില്ല എനിക്ക് ദേശങ്ങളായ ദേശങ്ങള്‍ സഞ്ചരിക്കണം'.

സ്വാഭാവികമായും ഇവര്‍ ഇരുവരും പ്രണയബദ്ധരാവുമ്പോള്‍ ലൈലയുടെയും കിരണിന്റെയും സ്വഭാവത്തിലുള്ള വൈരുധ്യങ്ങള്‍ സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിര്‍പ്പിനെ ഏതു രീതിയില്‍ നോക്കിക്കാണും എന്നുള്ളത് ചിത്രത്തിനെ കൂടുതല്‍ സ്വീകര്യമാക്കുന്നു. ഇവിടെ കഥാകാരി തന്റെ ഒരു അഭിപ്രായം പ്രേക്ഷകനില്‍ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനം ആണ് സ്വീകരിക്കുന്നത്. സ്വവര്‍ഗാനുരകാതെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ ഇവിടെ ഇല്ല.

കഥയില്‍ സമൂഹവും വീട്ടുകാരും അറിയുന്നതോടെ തന്റെ പ്രണയത്തെ ബലി കഴിക്കാന്‍ തയ്യാറാവുന്ന ലൈലയെയാണ് കാണുന്നത്. കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉള്‍വലിയുന്ന പോലെ. മറിച്ച് പ്രണയം കിരണിനെ കുറേക്കൂടി സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. തന്റെ പ്രണയത്തിനു കുടുംബവും തടസ്സമാവില്ലെന്ന് അവള്‍ അറിയുന്നു. ഇവിടെ കിരണിന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂട്ടായി നിന്ന അച്ഛനും സമൂഹത്തിനെതിരെ ഒന്നും ആവില്ലെന്ന മട്ടില്‍ ചിന്തിക്കുന്നു. ഒടുവില്‍ ഒരു പ്യൂപ്പയില്‍ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ട്ടത്തിന്നെതിരായി നീട്ടി വളര്‍ത്തി കെട്ടിയിട്ടു നിര്‍ത്തിയ മുടി മുറിച്ചു മാറ്റി കിരണ്‍ സ്വതന്ത്രയായി ഉയിര്‍തെഴുനേല്‍ക്കുന്നത് സിമ്പോളിക്കലായി കാണിച്ചിരിക്കുന്നു.

ചില കഥാപാത്രങ്ങളുടെ ശരാശരിയില്‍ താഴ്ന്ന അഭിനയവും അതിനു കൊടുത്ത ഡബ്ബിങ്ങും ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ മികച്ച ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം. ലൈലയെയും കിരണിനെയും അവതരിപ്പിച്ച സുഹാസിനിയും ശ്രുതിയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇതില്‍ കിരണിന്റെ ഡബ്ബിംഗ് വളരെ മികച്ചതായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറെ നാളേക്കെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കാന്‍ ശേഷിയുള്ള രണ്ടു കഥാപാത്രങ്ങള്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല പടം.
1

The song of the sparrows(2009) by Majid Majidi

'Simple unique and lifeful'










2008 അവസാനം ഇറങ്ങിയ മജീദ്‌ മജിദിയുടെ സിനിമ. ഒട്ടുമിക്ക സിനിമകളിലും എന്ന പോലെ ഇത്തവണയും ഇറാനിലെ ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് തന്റെ കാമറ തിരിച്ചു വെച്ചിരിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമീര്‍ നജി. 2009 ലെ നല്ല സിനിമകളുടെ കൂടെ ഇതും ചേര്‍ത്തു വായിക്കാം.

ഒട്ടകപ്പക്ഷികളെ പരിപാലിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുകയായിരുന്നു അയാളുടെ ജോലി. ഒരു വലിയ മൈതാനത്ത് ഒരു വേലിക്കെട്ടിന്‌ അകത്തായി ആയിരുന്നു ഈ ഒട്ടകപ്പക്ഷികളെ പാര്‍പ്പിച്ചിരുന്നത്‌. ഒരു ദിവസം തന്റെ മകളുടെ ശ്രാവ്യോപകരണം കളഞ്ഞു പോയി എന്നറിഞ്ഞു അത് കണ്ടെത്താനായി എത്തുന്ന അയാള്‍ക്ക്‌ അതു ശരിയാക്കാന്‍ ആവാത്ത വണ്ണം കേടായതായി മനസ്സിലാവുന്നു. പുതിയതിന് വില കൂടുതലും ആണ്. ഇതിനിടെ മകളുടെ പരീക്ഷ അടുത്തു വരുന്നു എന്നത്‌ അയാളെ ഏറെ വേദനിപ്പിക്കുന്നു. അയാള്‍ തന്റെ മേല്നോട്ടക്കാരനോടു ചെന്ന് തനിക്കു കുറച്ചു പണം മുന്‍‌കൂര്‍ ആയി വേണ്ടി വരും എന്ന് പറയുന്നു. എന്നാല്‍ ഇതിനിടയില്‍ അയാളുടെ അശ്രദ്ധയാല്‍ ഒരു പക്ഷി അവിടെ നിന്ന് രക്ഷപ്പെടാനിട വരുന്നു. ഇത് കാരണം അയാള്‍ക്ക്‌ പുതിയ ജോലി തേടേണ്ട അവസ്ഥ വരുന്നു.ഒരു പക്ഷെ പട്ടണത്തിലേക്ക് പോയാല്‍ ഉപകരണം ശരിയാക്കാന്‍ പറ്റിയേക്കും എന്ന തോന്നല്‍ അയാളെ ഒരു ദിവസം പട്ടണത്തിലേക്കെത്തിക്കുന്നു.അങ്ങനെ ടെഹ്‌റാന്‍ പട്ടണത്തിലെത്തുന്ന അയാളെ ടാക്സി ഡ്രൈവര്‍ എന്ന് തെറ്റിദ്ധരിച്ചു ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ പറയുന്നു. ഇത് അയാളെ ഒരു പുതിയ ജോലിയിലേക്കെത്തിക്കുന്നു. കൂടുതല്‍ പണം നേടുവാനും അതുവഴി തന്റെ മകളുടെ കേള്‍വിക്കുറവു മാറ്റാനുള്ള ഉപകരണം വാങ്ങിക്കമെന്നും അയാള്‍ കണക്കു കൂട്ടുന്നു. എന്നാല്‍ പിന്നീട് പട്ടണത്തിലെ ജോലി അയാളുടെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ആണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഗ്രാമീണരുടെ നിഷ്കളങ്കതയും സത്യസന്ധതയും ചെറുതായി അയാളെ വിട്ടകലുന്ന കാഴ്ചകള്‍.

ഇതിനിടയില്‍ അയാളുടെ മകന്‍ മറ്റു കുട്ടികളോടൊപ്പം സ്വര്‍ണ മീനുകളെ വാങ്ങിച്ചു വളര്‍ത്താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. അവന്റെ സഹോദരങ്ങളും കൂട്ടുകാരും അമ്മയുമെല്ലാം അവന്റെ സഹായത്തിനു ചേരുന്നു. കുട്ടികളെല്ലാവരും പലതരം ജോലികളിലേര്‍പ്പെട്ടു മീന്‍ വാങ്ങിക്കുന്നതിനുള്ള പണം കണ്ടെത്തുന്നു. ഈ സംഭവങ്ങളും അയാളുടെ ജോലി സംബന്ധമായ കാര്യങ്ങളും ഒരു നാണയത്തിന്റെ ഇരു വശമെന്ന പോലെ പരസ്പര പൂരകങ്ങളായ സ്വഭാവത്തെ കാണിച്ചുതരുന്നു. ഒന്നില്‍ മനുഷ്യന്‍ സമൂഹ ജീവിയാണെന്ന് മറക്കുന്നതാണെങ്കില്‍ മറ്റൊന്നില്‍ അവന്‍ സമൂഹ ജീവിയാണെന്നു ഓര്‍മിപ്പിക്കുന്നു.

മറ്റു പടങ്ങളെ പോലെ തന്നെ ഇവിടെയും ക്ലൈമാക്സ്‌ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ പ്രേക്ഷകനും ഓരോ രീതിയില്‍ വേണമെങ്കില്‍ അനുമാനിക്കാം. എങ്കിലും ചില്ഡ്ര൯ ഓഫ് ഹെവന്‍ പോലെയോ ചില്ഡ്ര൯ ഓഫ് പാരദൈസ് പോലെയോ ഒരു സംശയം ജനിപ്പിക്കുന്ന രീതി ഇല്ല. വളരെ ലളിതമായ രീതിയില്‍ ഒരു നല്ല ആത്മാവുള്ള കഥ പറഞ്ഞിരിക്കുന്നു. നായകനായി അഭിനയിക്കുന്ന നജിയുടെ പ്രകടനം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. അതുപോലെ തന്നെയായിരുന്നു മറ്റു കഥാപാത്രങ്ങളും. ഇവരില്‍ പലരും അഭിനേതാക്കള്‍ ആയി സിനിമകളില്‍ കാണുന്നവര്‍ ഒന്നും അല്ല. ഒരു പടത്തില്‍ അഭിനയിച്ചു കഴിഞ്ഞ ഇവരെയൊന്നും പിന്നെ ഒരു പടത്തിലും കണ്ടിട്ടുള്ളതായി കേട്ടിട്ടില്ല. മജീദിയുടെ സിനിമകളില്‍ അഭിനയിക്കുന്ന കുട്ടികള്‍ എല്ലാവരും തന്നെ ജീവിക്കുന്നത് പോലെയേ തോന്നുകയുള്ളൂ. ഇവിടെയും അങ്ങനെ തന്നെ.

ഇറാനിയന്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളായി മാറുന്ന മജിദ്‌ മജിദിയുടെ പടങ്ങള്‍ തീര്‍ച്ചയായും ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ഇദ്ദേഹത്തിന്റെ കൂടെ അബ്ബാസ് കിയരോസ്ടമിയെന്ന സംവിധായകനെയും ചേര്‍ത്ത് വായിക്കാം. മഖ്മാല്ബാഫിന്റെ പടങ്ങള്‍ കാണാത്തതുകൊണ്ട് അതിനെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ നല്ലത് എന്ന് കേട്ടിട്ടുണ്ട്.
ഇങ്ങനെ അല്ലാതെയും കുറെ അധികം നല്ല പടങ്ങള്‍ വേറെയും ഇറാനില്‍ ഇറങ്ങിയിട്ടുണ്ട്. ജാഫര്‍ പനാഹിയുടെ ദി വൈറ്റ് ബലൂണ്‍ പോലെ ചില നല്ല പടങ്ങള്‍.


9/10.
0

Swing(2002) by Tony Gatlif









ഞാന്‍ വെറുതെ ഒരു രസതിനാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന് വെച്ചത്. എന്തെഴുതണം എന്ന് അറിയില്ല എന്ന് മാത്രം. പക്ഷെ പരിചയമുള്ള ഏതെങ്കിലും മേഖലയാവണം. സിനിമകള്‍ ധാരാളം കാണാറുണ്ട്. ഒരുതരം ആവേശത്തോടുകൂടി കണ്ടു തീര്‍ക്കാറുമുണ്ട്. അതാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത്. മലയാളത്തില്‍ എഴുതാനുള്ള ഒരു ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ തുടങ്ങിയത്. അല്ലാതെ ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല. ഇടയ്ക്കു ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടത്തി നോക്കി. പക്ഷെ പോര. ഒരു ശ്രമം കൂടി നടത്തി നോക്കുന്നു.

സ്വിംഗ് സംവിധാനം ചെയ്തത് ടോണി ഗാട്ളിഫ് . ഒരു വികിപീടിയയോ ഐഎംഡിബിയോ എടുത്താല്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം എന്നെനിക്കറിയാം. എന്നാലും ഒരു വാക്ക് ഇവിടെ. ടോണി ഗാട്ളിഫ് ജിപ്സീസ് എന്ന വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് പടങ്ങള്‍ എടുക്കാറുള്ളത്. അത്കൊണ്ടുതന്നെ എല്ലാ സിനിമകളിലും കാണാവുന്ന ഒരു പൊതുവായ സ്വഭാവം ഈ സിനിമകളിലെ സംഗീതവും അവരുടെ ഭാഷയും പിന്നെ കാഴ്ചയുടെ തീവ്രതയ്ക്ക് വേണ്ടി ചില ഫ്രെയിമുകളില്‍ ഉപയോഗിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളുമാണ്.അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിലെ പാട്ടുകളുടെ ഈണവും ലോകേഷനുകളും മനസ്സില്‍ മായാതെ കിടക്കും. അതാണ് വീണ്ടും വീണ്ടും ഗാട്ളിഫിന്റെ പടങ്ങള്‍ കാണാനുള്ള പ്രേരണ. ജിപ്സികളെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ വായിക്കാം.

കഥ മുഴുവനായി പറയുന്നത് ഒരു നല്ല സിനിമയുടെ രസച്ചരട് പോട്ടിക്കുകയോന്നുമില്ല. എന്നിരുന്നാലും ഒരു മുഴുവന്‍ കഥ പറയാന്‍ തല്പര്യമില്ലാത്തതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഇവിടെ മാക്സ് തന്റെ വേനലവധിക്കാലം ചിലവഴിക്കാന്‍ വരുമ്പോള്‍ കണ്ടു മുട്ടുന്ന സ്വിംഗ് എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. രണ്ടു കുട്ടികള്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പടം ഒരു മെലോഡ്രാമ അല്ല. മാക്സിനു സ്വിങ്ങിനോട് തോന്നുന്ന പ്രണയം ആണ് വിഷയമെന്ന് തോന്നാമെങ്കിലും ജിപ്സികളുടെ സംസ്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ അവര്‍ക്കും അസ്തിത്വമുണ്ട് യൂറോപ്പില്‍ എന്ന് വിളിച്ചു പറയാതെ പറയുന്നു എന്നതു പോലെ തോന്നി.

തന്റെ വേനലവധിക്കാലത്ത് നാട്ടിലെത്തിയ മാക്സിനു ഗിറ്റാര്‍ വാങ്ങണമെന്നും പഠിക്കണമെന്നും തോന്നുന്നു. മാക്സിനെ കണ്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് അറിഞാവണം അവന്‍ സ്വിങ്ങിനെ തേടി ജിപ്സികള്‍ തങ്ങുന്ന സ്ഥലത്തെത്തുന്നു. സ്വിംഗ് അവളുടെ അച്ഛന്റെ അടുത്ത് നിന്നും ഒരു കമ്പി പൊട്ടിയ ഗിറ്റാര്‍ എടുത്തു കൊണ്ട് വന്നു കൊടുക്കുന്നു. പൊട്ടിയ കമ്പിക്കു പകരം സൈക്കിളില്‍ നിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പി വെച്ച് കൊടുക്കുന്നു. ഇതിനു പകരമായി അവന്‍ ഉപയോഗിക്കുന്ന വാക്മാന്‍ അവള്‍ക്കു കൊടുക്കുന്നു. ഗിറ്റാര്‍ പഠിക്കാന്‍ വേണ്ടി നടക്കുന്ന മാക്സ് പിന്നീടു സ്വിങ്ങിന്റെ അച്ഛന്‍ ഒരു ആള്കൂട്ടത്തിനു മുന്‍പില്‍ ഗിറ്റാര്‍ അവതരിപ്പിക്കുന്നത്‌ കണ്ടു തന്റെ ആവശ്യവുമായി ചെല്ലുന്നു. ഫ്രഞ്ച് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നത് തനിക്കു സഹായമാവും എന്ന് കരുതി അയാള്‍ അങ്ങനെ അവനെ ഗിറ്റാര്‍ പഠനത്തിനായി തങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വീണ്ടും സ്വിങ്ങിന്റെ വീട്ടിലേക്കു. ഇവിടെ സ്വിങ്ങിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ജിപ്സി ജാസ് ഗിട്ടാറിസ്റ്റ് 'Tchavolo Schmitt'.

ഇവിടെ വെച്ചാണ്‌ മാക്സ് ജിപ്സികളെപ്പറ്റി മനസ്സിലാക്കുന്നത്‌. അവരുടെ ചില സംഗീത സായാഹ്നങ്ങളില്‍ അവനും സംഗീതം കേള്‍ക്കാന്‍ പോകുന്നു. അവരുടെ ഭാഷയിലെ സംഗീതവും മറ്റും അവനെ ആകര്‍ഷിക്കുന്നു. ഇതിനിടയില്‍ അവനു സ്വിങ്ങിനോട് പ്രണയം തോന്നുന്നു. ചില കള്ളങ്ങള്‍ പറഞ്ഞു ക്ലാസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ സ്വിങ്ങിന്റെ കൂടെ സമയം ചിലവഴിക്കുന്നു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടുകളില്‍ കുടുങ്ങിയുള്ള നിയന്ത്രങ്ങള്‍ അവനു അവളോടൊത്ത് കറങ്ങി നടക്കുവാനുള്ള ആഗ്രഹത്തിന് വിലക്കിടുന്നു. എന്നാല്‍ പിന്നീടു തന്റെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു അവളോടൊത്ത് അവന്‍ സഞ്ചരിക്കുന്നു. ചളി നിറഞ്ഞ വഴികളില്‍ നടന്നും , വെള്ളം ചീറ്റിയടിക്കുന്ന സ്ഥലങ്ങളില്‍ വെള്ളത്തില്‍ നനഞ്ഞും, തോണിയില്‍ ഗ്രാമഫോണില്‍ പാട്ടുവെച്ചു തടാകത്തിലൂടെ സഞ്ചരിച്ചും ദിവസങ്ങള്‍ പോയപ്പോള്‍ അവന്റെ ഒഴിവു ദിനങ്ങള്‍ പുതുമയര്‍ന്നത്‌ പോലെ അവനു തോന്നി. ഈ ഫ്രെയിമുകളിലെല്ലാം കാണിച്ചു തരുന്ന സ്ഥലങ്ങള്‍ ഒരു നോസ്ടാല്‍ജിക്ക് ഫീല്‍ ഉണര്‍ത്താന്‍ പോന്നവയാണ്. ഒരു നിമിഷനേരത്തെക്കെങ്കിലും 'freewheeling' ആയി മാറാന്‍ തോന്നുന്ന തരത്തില്‍.

കഥയുടെ അവസാന സീനുകളില്‍ കാണുന്നത് സ്വിങ്ങിന്റെ അച്ഛന്റെ നേത്രിത്വത്തില്‍ നടത്താനിരുന്ന ഒരു പരിപാടിയെ കുറിച്ചാണ് . വൈകാരികമായ രീതിയില്‍ ആ പരിപാടിയോട് ഇടപെടുന്ന സ്വിങ്ങിന്റെ അച്ഛനെ കാണാം. ഈ അവസാന സന്ദര്ഭങ്ങലെല്ലാം മുഴുവനായും സംഗീതത്തിലൂടെ മാത്രമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 'French','Arabic','Algerian' ഭാഷകിലുള്ള സംഗീതമാണെന്ന് ഇടകലര്‍ന്നു വരുന്നത്. പാട്ടിനു വേണ്ടി അവര്‍ ചില ഫ്രഞ്ച് ഗായികകളെ 'Arabic' അതോ 'Algerian' ഭാഷയില്‍ സംഗീതം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്‌ രസകരമായ ഒരു സീനായി തോന്നി. സീനിനോപ്പം പാടി ഞാനും കുറച്ചു പഠിച്ചു! .

ഇത്രയും പറഞ്ഞത് കഥയുടെ ഒരു ചുരുങ്ങിയ രൂപം മാത്രം. ജിപ്സികലെക്കുരിച്ചു കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. രസകരമയവയോടൊപ്പം തന്നെ വേദനയോട് കൂടി അവരെപ്പറ്റി പറയുന്ന കാര്യങ്ങളുമുണ്ട്. കഥയുടെ അവസാനം ലേശം വിഷമം വരുമോ എന്നൊരു സംശയം.

8/10.
1

Vinnai Thandi Varuvaya(2010) Review









The feeling of love,romance and intimacy.The genre of the romantic films could only be better with a good director. Whatever the story or the script has to offer it can only be felt from the heart with the help of a good director who could feel the romance. Gautam Menon has done it very fine. If you like good romance the film has a lot to offer and can make your heart feel after watching the film.

Like most of the romantic films the film is about Boy loves a girl and Girl starts loving him back. If you have read the novel Godfather you may already know the phrase hit by the thunderbolt, where Michael feels hit by something when he sees a girl. A love at first sight. The same thing is worked out here by Gautam. Chimbu's character feels like got a hit in the heart upon seeing Trisha for the first time. You may remember a similar approach he did in vaaranam aayiram. Though repeated, the scene felt fresh. After that he starts to follow her, try to impress and ultimately telling her about his love. Very straightforward scenes handled through very funny moments where the actors are doing an excellent job. Nothing new to be expected in the story other than the crisp editing and cinematography. All the colors looked beautiful all along the film.

The film takes a turn from the second half onwards. Here the editing and direction favors a slow mood. The script becomes better and characterisation becomes deep that in this part we are get to see the acting skills of the duo. Trisha's character has given a complex characterisation. This makes the scenes intense and unpredictable at times. As i said earlier what the film has to offer has been completely done in the 2nd half. The approach is completely non linear.

The commendable thing was that the film is not dragging the usual subject of religion into the film at all, though mentioned lightly somewhere along the story. Among my favorite scenes were the one where Jessey tells Karthik its over for ever. The scene was highly intense and was the best scene in the film where the actors acting were at the extreme.The director did everything right along the scenes to make the portions intense. The scene took around 10 mins to portray the emotions perfectly. One other was when Karthik trying to convince Jessey that she also had the feeling like what he feels towards her. In that scene director portrays him sitting opposite to her. And while he talks about the love, he sees she sitting with him on the opposite chair and feeling the warmth of love with him. That scene too was really beautiful.

When the film approached climax i thought how poor the story is turning out with a predictable, though happy way. But i was mistaken like all the audience. The twist was a surprise. Director uses a bit of surrealism by giving a good ending through the film made by Chimbu's character in this film, where he scripts his own love towards Trisha in his life. And we get to know the real climax then. I like it. However there is a major flow. Though the character of Trisha portrayed in a different manner, the reasons to make her suggest a split up was very very unconvincing.

I forgot to mention the songs. Though the beats were really good, the songs aren't memorable and carries an expiry date. In fact it can no way be compared to the awesome songs in Vaaranam aayiram. However the background score was really good for most of the parts.I loved all the love making scenes and romantic dialogues. Felt something in the heart after watching the film. In fact the feel is still left in my heart.

Watch it if you love good heart warming romantic films.

7.5/10.