ഉറുമി | Urumi (2011)
ഉറുമി :-
ഒരു വര്‍ഷം മുന്‍പ് വളരെ കൊട്ടിഘോഷിച്ചു ഒരു മലയാള സിനിമ ഇറങ്ങിയിരുന്നു . പേര് പഴശ്ശിരാജ . ശരത് കുമാര്‍ എന്നൊരു മസില്‍ കാണിക്കാന്‍ മാത്രം ഇപ്പോഴും അറിയാവുന്ന ഒരു നടനെ മലയാളിക്ക് സമ്മാനിച്ചു എന്നല്ലാതെ ഒരു ഗുണവും സിനിമയില്‍ കണ്ടില്ല. ഞാന്‍ കാണാത്ത പലതും സിനിമയില്‍ കണ്ടതു കൊണ്ടാവണം പലരും അതിനെ വാഴ്ത്തിയത് . ഇന്നിതാ ചരിത്രത്തെക്കുറിച്ച് പറയുവാന്‍ ഉറുമി. സന്തോഷ് ശിവന്റെ ചായാഗ്രഹണത്തിനു അനന്തഭദ്രത്തെക്കാളോ തൊട്ടുമുന്‍പിറങ്ങിയ ബിഫോര്‍ ദി റെയിന്‍ എന്ന സിനിമയേക്കാളോ മികവുണ്ടോ എന്ന് പറയാന്‍ ഞാന്‍ ആളല്ലെങ്കിലും സംവിധാനത്തില്‍ ഒരു ശരാശരി പോലും അല്ലെന്നു തെളിയിക്കാന്‍ ഈ സിനിമയിലൂടെ അദ്ദേഹത്തിനു കഴിയുന്നുണ്ട് എന്ന് എനിക്ക് പറയാന് കഴിയും. എങ്കിലും ഫ്രെയിമുകളുടെ മനോഹാരിത അതൊന്നു മാത്രം ഈ സിനിമയെ നല്ലൊരു ദ്രിശ്യാനുഭവം ആക്കി മാറ്റുന്നുണ്ട് .ഒപ്പം അതുകൊണ്ട് മാത്രം പഴശ്ശിരാജയെ കാതങ്ങള്‍ പിന്നിലാക്കുന്നുമുണ്ട്. സിനിമ നല്‍കുന്ന ദ്രിശ്യാനുഭവം അതിന്റെ വൈഡ് ആംഗിള്‍ ക്യാമറാവര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല .അതിനു കടപ്പാട് സിനിമയുടെ ആഫ്റ്റര്‍ എഫക്റ്റ്സിനു കൂടി നല്‍കേണ്ടതുണ്ട് . സിനിമ ഒരു ബോറടി അല്ലെങ്കില്‍ കൂടിയും ശിഥിലമായ തിരക്കഥയും അത് ചേര്‍ത്തു വെക്കാന്‍ ഉള്ള സംവിധാന മികവില്ലായ്മയും നല്ല രീതിയില്‍ തന്നെ കല്ലു കടിയാവുന്നുണ്ട് എന്നതാണ് വാസ്തവം. എടുത്തു പറയാവുന്ന ഒന്ന് സിനിമയുടെ പാശ്ചാത്തല സംഗീതമാണ് .അത് വളരെ ചേര്‍ന്ന് പോകുന്നതായി തോന്നി.
ആരുടെ അഭിനയവും പ്രത്യേകിച്ച് എടുത്തു പറയാന്‍ മാത്രം ഇല്ല. വിദ്യാ ബാലന്‍റെ the so called glamour show വള്‍ഗര്‍ മാത്രം എന്നേ പറയേണ്ടു.
പിന്നെ ഈ സിനിമ കാണണം എന്നുണ്ടെങ്കില്‍ അത് തീയേറ്ററില്‍ തന്നെ പോയി വേണം കാണാന്‍ . നല്ല ദൃശ്യാനുഭവങ്ങളുടെ പേരില്‍ കാണേണ്ടുന്ന ഒരു സിനിമ.സിനിമ നല്‍കുന്ന ദൃശ്യാനുഭവങ്ങള്‍ ഇഷ്ട്ടപ്പെടുന്നുവെങ്കില്‍ ഈ സിനിമ കാണേണ്ടുന്നത് തന്നെ. ചുരുക്കത്തില്‍ സിനിമയുടെ സാങ്കേതിക (ക്യാമറ ,എഡിറ്റിംഗ് ,സംഗീതം etc...) തുടങ്ങിയ ഡിപ്പാര്‍ട്ടുകള്‍ക്ക് ഒരു കയ്യടി .
ഒരു രസത്തിന് ഒരു പിരിച്ചു വച്ചൊരു റേറ്റിംഗ് :-
ടെക്നിക്കല്‍ :- 9/10 -> ഈയൊരു പെര്‍ഫെക്ഷന്‍ ഒരു നല്ല മലയാള സിനിമയില്‍ കാണണം എന്നുണ്ട് . ടെക്നിക്കല്‍ ഗിമ്മിക്ക് കാണിക്കാന്‍ വേണ്ടി കാണിക്കുന്നത് ആവാതെ.
സംവിധാനം :- 4/10.
കഥ/തിരക്കഥ/കഥാപാത്രങ്ങള്‍ :- 4/10.
Subscribe to:
Post Comments (Atom)
8 comments:
'ആരാണേ ആരാണേ' എന്ന ആ ഒരൊറ്റ പാട്ടിന്റെ തന്നെ മനോഹാരിത മൂലം എത്രയോ തവണ അത് ടിവിയിലും യു ട്യൂബിലുമായി കണ്ടു കഴിഞ്ഞു.
ചിത്രം അല്ലെങ്കിലും അത്ര മികച്ചതാകും എന്ന പ്രതീക്ഷ ഒന്നുമില്ലായിരുന്നു.
അപ്പൊ ഒന്ന് കണ്ടേക്കാം അല്ലെ...ഒന്നൂല്ലെങ്കിലും ടെക്നിക്കല്‍ മികവു കാണാല്ലോ...
പിന്നെ വിനയാ, "ദ്രിശ്യാനുഭവം" അല്ലല്ലോ "ദൃശ്യാനുഭവം" അല്ലേ ശരി....കറക്റ്റ് ചെയ്‌താല്‍ നന്നായിരുന്നു...
അത്രക്കും ബോറൊന്നും അല്ലെല്ലോ.അത് മതി.
ഫെനിലേ...സിനിമ എനിക്കിഷ്ട്ടായി അതോണ്ടാണ് തിരക്കിട്ടും ഒരു പറച്ചില്‍ ഇവിടെ നടത്തിയത് ... പക്ഷെ ഒരു നല്ല ദ്രിശ്യാനുഭാവത്തിന്റെ കൂടെ ഒരു കെട്ടുറപ്പുള്ള കഥയും സംവിധാനവും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു :).
ചാണ്ടിച്ചായോ ...കാണണം എന്നാണു ഞാന്‍ എല്ലാരോടും പറയുന്നത്. തിരുത്തിയിട്ടുണ്ട് :)
ശ്രീ :- മികച്ചതാവില്ല എന്ന് ഞാനും കരുതിയിരുന്നു ,പക്ഷെ ശങ്കര്‍ രാമകൃഷ്ണന്റെ പേനയ്ക്ക് മികവുണ്ടാവും എന്ന തോന്നല്‍ അസ്ഥാനത്തായി. ഐലന്‍ഡ് എക്സ്പ്രസ്സിന്‍റെ കഥാകൃത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു :(
1498 കളിലെ തെങ്ങില്ലാത്ത കേരളം കാണിക്കാന്‍ സന്തോഷ് ശിവന്‍ ഒത്തിരി പാടുപെട്ടു. അതുപോലെ മന്ദതാളത്തിലുള്ള പോരാട്ടങ്ങളും.. Technical perfection ഒക്കെ സിനിമയുടെ ഗുണത്തിനാകണം എന്നേ പറയാന്‍ പറ്റൂ വിനൂ....
ഉറുമി എന്ന സിനിമ മലയാള സിനിമാരംഗത്തിന് പുതിയ മുതല്‍ കൂട്ടാണ്
വിനയന്റെ നിരീക്ഷണങ്ങള്‍ തീര്‍ത്തും ശരിയാണ്. മനൂഹര ദൃശ്യങ്ങളുടെ ഒരു നീണ്ട നിര എന്നതില്‍ അപ്പുറം മറ്റൊന്നുമല്ല 'ഉറുമി'. ഒരു നല്ല സിനിമ വികസിക്കുന്നത് ദൃശ്യങ്ങളിലൂടെതന്നെയാണ് , എന്നാല്‍ നല്ല ഒരുപിടി ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍ നല്ല സിനിമയാവില്ല.
മറ്റു സുഹൃത്തുക്കളോട്; താരതമ്യം ചെയ്തു വാഴ്ത്താതിരിക്കുക, നമ്മിലെ പ്രേക്ഷകന്റെ ഏറ്റവും വലിയ പോരായ്മ ഇതാണ്. ചവറുകള്‍ക്കിടയില്‍ ചെമ്പ് നാണയം ഒരിക്കലും പോന്നവില്ലല്ലോ!!
നമ്മുടെ കൊച്ചു കേരളം വിചാരിച്ച പോലെയൊന്നുമല്ല..
1. കേളു നായർക്ക് വാക്സിനേഷൻ എടുത്ത പാടു കണ്ടു ശരിക്കും അഭിമാനിച്ചു! എത്രയോ വർഷങ്ങൾക്കും മുൻപെ നമ്മൾ ആരോഗ്യ പരിപാലന കാര്യത്തിൽ അത്രയേറെ മുന്നേറി കഴിഞ്ഞിരുന്നു!
2. rang de basanti, gladiator ഒക്കെ അരച്ചു കലക്കി വെച്ചിട്ടുണ്ട്.
3. ആര്യ - എന്തിനാണ് മുഖത്ത് ചായം വാരി പൂശി, ഭ്രാന്തന്മാരെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് സംസാരിക്കുന്നത് ? - ബോറടിച്ചിട്ടായിരിക്കും! (അനന്തഭദ്രത്തിന്റെ ഹാംഗ് ഓവർ മാറിയിട്ടില്ല!)
4. അറയ്ക്കൽ അയിഷ - യാഥാസ്ഥിക കുടുംബം - അങ്ങനെ ആവാനല്ലേ തരമുള്ളൂ?.. അതിനു തക്കവണ്ണമുള്ള വസ്ത്രമാണോ? - മാഷെ, നഗ്നതാ പ്രദർശനം പിന്നെ എങ്ങനെ നടത്തും? കാശു മുടക്കി പടം പിടിച്ചതല്ലേ?!
5.വിദ്യാ ബാലൻ ?- വയറും കുലുക്കി ഒരു ഐറ്റം ഡാൻസുണ്ട്! കരയണോ, ചിരിക്കണോ എന്നറിയാതെ കാണുന്നവർ വിഷമിച്ചു പോകും!.. താബു? (മൂക്കില്ലേ?! എന്ന് കിലുക്കത്തിൽ ജഗതി ചോദിച്ചത് ഓർത്തു..പ്രത്യേകിച്ച് ഒരു കാര്യവുമില്ല..മറ്റൊരു ഡാൻസ് നമ്പർ മാത്രം..ചിലപ്പോൾ ഹിന്ദിയിൽ പടം ഓടിക്കുമ്പോൾ, പരസ്യത്തിൽ പടം ചേർക്കാനാവും!)
6. വവ്വാലി ചെറുപ്പത്തിൽ നല്ല മലയാളം സംസാരിച്ചിരുന്നയാൾ വലുതായപ്പോൾ തമിഴ് കലർന്ന മലയാളം! - കോയമ്പത്തൂരിൽ വല്ലതും പഠിക്കാൻ പോയതാണോ?!..ആവും..അല്ലാതെ പിന്നെ!
7.അയിഷ എന്താ സംസാരിക്കില്ലേ? ഇല്ല.. എന്തോ വായിലിട്ട് ചവയ്ക്കുന്നത് പോലെ മാത്രമെ തോന്നുള്ളൂ.. അതാണ് ഹിന്ദി യിൽ നിന്നും നടികളെ കൊണ്ടു വന്നാലുള്ള ഗുണം!
8. ഉറുമി ഉപയോഗിക്കാൻ അറിയുന്ന ഒരേ ഒരു ആൾ നമ്മുടെ കേളു നായർ മാത്രം!.. മറ്റാർക്കും ആ ഉറുമി ഒന്നു വീശി കളിക്കാൻ കൂടി കൊടുക്കില്ല!
9. ഒന്നു വീശുമ്പോഴേക്കും ആകാശത്ത് രണ്ടു തവണ മറിഞ്ഞു മാത്രമേ വെട്ടേരവർ വീഴാവൂ.. അതല്ലേ ഒരു സ്റ്റയിൽ?!.. തമിഴ് സിനിമൾ കണ്ടു ശീലിച്ച മലയാള മക്കൾ അതൊനും ശ്രദ്ധിക്കില്ലന്നെ!
10. പ്രാധാനപ്പെട്ട സംഘട്ടന രംഗങ്ങൾ എല്ലാം slow motion ഇൽ ആണ് .. അല്ലെങ്കിൽ എങ്ങനെയാണ് ഇതൊക്കെ ഒന്നു കാണാൻ പറ്റുക?.. അത്രയ്ക്കും മിന്നൽ വേഗത്തിലായിരുന്നു ..പിന്നീട് പരാതി വന്നാലോ എന്നു വിചാരിച്ചു കഷ്ടപ്പെട്ട് കമ്പ്യൂട്ടറിൽ കയറ്റി സ്ലോ മോഷൻ ആക്കിയതാണ്... ഇനി ഒന്നും കണ്ടില്ല എന്നു ആരും പറയരുതല്ലോ! (അതു രംഗങ്ങളുടെ തീവ്രത കുറച്ചാൽ എന്താ കുഴപ്പം?)
11. പലപ്പോഴും സംസാര രീതി ആധുനിക ലോകത്തെ സംസാര രീതി ആയി പോകുന്നു..അതു പിന്നെ ഇപ്പോഴു ഒരാൾ സംഭാഷണം എഴുതുമ്പോൾ അങ്ങനെയല്ലേ വരികയുള്ളൂ?!
അപ്പോൾ കൊള്ളാവുന്ന?..ഉണ്ടല്ലോ - ജഗതി ശ്രീകുമാർ..പൂർണ്ണം.
ചുമ്മാ ഒരു വലിയ പരസ്യ ചിത്രം കാണുന്നതു പോലെ കണ്ടിരിക്കാം!
ചരിത്ര സിനിമകൾ എടുക്കുവാൻ മലയാള സിനിമ വളർന്നിട്ടില്ല..സാങ്കേതികമായിട്ടല്ല..മാനസികമായിട്ട്!
Post a Comment